Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
IPL 2026: സഞ്ജു പോട്ടെ!! ഇവരെ വാങ്ങി ടീം കിടുവാക്കാന്‍ റോയല്‍സ്, ഓസീസ് സൂപ്പര്‍ താരവും
മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണില്ലാത്ത രാജസ്ഥാന് റോയസല്‍സ് ടീമിനെയാണ് അടുത്ത ഐപിഎല്‍ സീസണില്‍ ആരാധകര്‍ കാണാന്‍ പോവുന്നത്. റോയല്‍സില്‍ നിന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം ഉടനുണ്ടാവുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററും ഫിനിഷറുമായ ട്രിസ്റ്റണ്‍ സ്റ്റബ്സിനെ നല്കി പകരം സഞ്ജുവിനെ സ്വന്തമാക്കാനുള്ള ഡിസിയുടെ നീക്കം വിജയം കണ്ടതായാണ് വിവരം. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും ഉടനെ പ്രതീക്ഷിക്കാം.

സഞ്ജു പോയാലും അടുത്ത സീസണില്‍ വളരെ ശക്തമായ ഒരു ടീമിനെ തന്നെ അണിനിരത്താനായിരിക്കും റോയല്‍സിന്റെ പ്ലാന്‍. ഇതിനു വേണ്ടി മികച്ച വിദേശ താരങ്ങളയും ലേലത്തിസല് അവര്‍ നോട്ടമിട്ടേക്കും. ഡിസംബറിലെ ലേലത്തില്‍ റോയല്‍സ് സ്വന്തമാക്കാനിടയുള്ള ചില വിദേശ താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.
IND vs AUS: സഞ്ജുവടക്കം 3 പേര് ഔട്ട്!! പുതിയ ലുക്കില്‍ ടീം ഇന്ത്യ, ഇതാ മൂന്നാമങ്കത്തിലെ 11
കാമറൂണ്‍ ഗ്രീന്‍
ഓസ്ട്രേലിയയുടെ ഭാവി സൂപ്പര്‍ താരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അദ്ദേഹത്തെ സ്വന്തമാക്കാനായാല്‍ അതു റോയല്‍സിനു നല്കുന്ന ടീം ബാലന്‍സ് വളരെ വലുതായിരിക്കും.
നേരത്തേ റോയല്‍സില്‍ ഓസ്ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സനുണ്ടാക്കിയതു പോലെ ഒരു വലിയ ഇംപാക്ടുണ്ടാക്കാന്‍ ഗ്രീനിനു സാധിക്കുകയും ചെയ്യും. ഏതൊരു ഫ്രാഞ്ചൈസിയും ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന മികച്ചൊരു മാച്ച് വിന്നറാണ് അദ്ദേഹം.
ഇതിനകം രണ്ടു ഐപിഎല്‍ സീസണുകളില്‍ മാത്രമേ ഗ്രീന്‍ കളിച്ചിട്ടുള്ളൂ. 2023ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ അരങ്ങേറിയ അദ്ദേഹം 2024ല്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടിയും കളിച്ചു. രണ്ടു ടീമുകള്‍ക്കൊപ്പവും അദ്ദേഹം മികച്ച പ്രകടനവും കാഴ്ചവച്ചു. പക്ഷെ പരിക്കു കാരണം അവസാന സീസണ് ഗ്രീനിനു നഷ്ടമാവുകയും ചെയ്തു.
Womens World Cup 2025: മഴപ്പേടിയില്‍ കലാശപ്പോര്, ഉപേക്ഷിച്ചാല്‍ കിരീടമാര്‍ക്ക്? ഉത്തരം സിംപിള്‍!!
സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനായ മൂന്ന മുതല്‍ അഞ്ചു വരെ എവിടെയും ബാറ്റ് ചെയ്യാന്‍ ഓസീസ് താരത്തിനു കഴിയും. എങ്കിലും ടോപ്പ് ഫോര്‍ തന്നെയാണ് ഗ്രീനിനു ബെസ്റ്റെന്നു കണക്കുകള്‍ പറയുന്നു. മുബൈയ്ക്കായി നേരത്തേ ഈ പൊസിഷനില്‍ ഇറങ്ങി കിടിലന്‍ സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരുന്നു.
ബെന്‍ ഡ്വാര്‍ഷ്യസ്
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കു മികച്ച പിന്തുണയേകാന്‍ മികച്ചൊരു ഫാസ്റ്റ് ബൗളറെ രാജസ്ഥാന് റോയല്‍സിനു ആവശ്യമാണ്. കഴിഞ്ഞ തവണ സൗത്താഫ്രിക്കന്‍ യുവതാരം ക്വെന മഫാക്ക ടീമിലുണ്ടായിരുന്നെങ്കിലും അനുഭവസമ്പത്ത് തീരെ കുറവാണ്. ഈ ഫോര്‍മാറ്റില്‍ കുറേക്കൂടി പയറ്റിത്തെളിഞ്ഞ ഒരു പേസറെയാണ് റോയല്‍സിനു ആവഷ്യം.
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബെന്‍ ഡ്വാര്ഷ്യസാണ് ലേലത്തില്‍ അവര്‍ക്കു ഈ റോളിലേക്കു പരിഗണിക്കാവുന്ന താരം. അദ്ദേഹം ടി20 സ്പെഷ്യലിസ്റ്റാണ്, മാത്രമല്ല ഇപ്പോള്‍ മികച്ച ഫോമിലുമാണ്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്താന്‍ ഡ്വാര്ഷ്യസിനു സാധിക്കുകയും ചെയ്യും.

ഗ്ലെന്‍ ഫിലിപ്സ്
ന്യൂസിലാന്‍ഡിന്റെ ത്രീ ഇന്‍ വണ്‍ പ്ലെയറെന്നു വിളിക്കപ്പെടുന്ന ഗ്ലെന്‍ ഫിലിപ്സാണ് രാജസ്ഥാന് റോയല്‍സ് അടുത്ത ലേലത്തില്‍ സ്വന്തമാക്കാനിടയുള്ള മറ്റൊരു താരം. നേരത്തേ റോയല്‍സിന്റെ ഭാഗമായിട്ടുണ്ടെങ്കിലും അദ്ദേഹത്തിനു മതിയായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ഫിലിപ്സ് വിക്കറ്റ് കീപ്പറുമാണ്. ഇതു കൂടാതെ ഇടിവെട്ട് ഫീല്‍ഡറുമാണ്.
ഇങ്ങനെ എല്ലാം തികഞ്ഞ ഒരു ക്രിക്കറ്ററെ അപൂര്‍വ്വമായി മാത്രമേ ലോക ക്രിക്കറ്റില്‍ കാണാറുമുള്ളൂ. ഫിലിപ്സ് റോയല്‍സിനു വളരെ നല്ലൊരു ഓപ്ഷന് തന്നെയാണ്. മുന്‍ സീസണുകളില്‍ റോയല്‍സിന്റെ ലോവര്‍ ഓര്‍ഡറിന്റെ പ്രകടനം ശോകമായിരുന്നു. ഈ കുറവ് നികത്താന്‍ ഫിലിപ്സിനു സാധിക്കുകയും ചെയ്യും.
Credit: Mykhel



Click it and Unblock the Notifications