Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
India Gold Rate: പിടി തരാതെ സ്വർണം, ഇന്ന് വില കത്തിക്കയറി, പവൻ 94,000 കടന്നു
നവംബർ മാസവും ആഭരണപ്രേമികൾക്ക് നിരാശ നൽകി അവസാനിക്കും എന്ന കാര്യം ഉറപ്പായി. കാരണം സ്വർണവില പിടിവിട്ട് പറക്കുകയാണ്. ഡിസംബർ മാസത്തെ നയത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഉയർന്നതിനെ തുടർന്ന് ഇന്ന്, വെള്ളിയാഴ്ച ഇന്ത്യയിൽ സ്വർണ്ണ വിലയിൽ കുത്തനെ ഉയർന്നു. ഇന്നലെ ഉണ്ടായ ഇടിവിനെ അപ്പാടെ തള്ളിക്കളയുന്നതാണ് ഇന്നത്തെ മുന്നേറ്റം. സ്വർണത്തിന് വില കയറ്റുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകം യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയാണ്. ഇത് നിലവിൽ 1 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ വർദ്ധിച്ച് 11,775 രൂപയായി. ഒരു പവന് 520 രൂപ വർദ്ധിച്ച് 94,200 രൂപയായി. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 71 രൂപ വർദ്ധിച്ച് 12,846 രൂപയും, പവന് 568 രൂപ വർദ്ധിച്ച് 1,02,768 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 53 രൂപ വർദ്ധിച്ച് 9,634 രൂപയും, പവന് 424 രൂപ വർദ്ധിച്ച് 77,072 രൂപയുമായി.
2026-ൽ സ്വർണവില കൂടുമോ അതോ കുറയുമോ..? സാധ്യതകൾ ചൂണ്ടിക്കാട്ടി ആഗോള ബാങ്കുകൾ, അറിയാം
രാജ്യാന്തര സ്വർണവില
രാജ്യാന്തര സ്വർണ വിലയും കുതിപ്പിലെത്തി. ഇന്നലെ സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള കനത്ത ലാഭമെടുപ്പ് മൂലം വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇന്ന് വീണ്ടും ശക്തമായി മുന്നേറിയിരിക്കുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,182.02 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്.

ഡിസംബറിലും വില കൂടുമോ..?
ഡിസംബർ 9-10 തീയതികളിൽ നടക്കുന്ന ഫെഡ് യോഗത്തിൽ ഈ വർഷം മൂന്നാമത്തെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകളുണ്ട് എന്നാണ് സൂചന. അടുത്ത മാസം ഫെഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത 85% ആണെന്ന് വിപണികൾ പ്രവചിക്കുന്നു, കഴിഞ്ഞ ആഴ്ച ഇത് 50% ആയിരുന്നു. സിഎംഇ ഗ്രൂപ്പ് ഡാറ്റ പ്രകാരം ജനുവരിയിൽ വീണ്ടും നിരക്ക് കുറയ്ക്കാനുള്ള സാധ്യത 65% ആണ്. പലിശ നിരക്ക് കുറയ്ക്കൽ, ആഗോള അസമത്വം, രാഷ്ട്രീയ അശാന്തി എന്നിവ സ്വർണ്ണ വിലയ്ക്ക് അനുകൂലമായ പിന്തുണ നൽകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ഡിസംബർ മാസവും സ്വർണവില മുകളിലേക്ക് തന്നെ പോകുമെന്ന് പ്രതീക്ഷിക്കാം.
താഴത്തില്ല! ഇന്ന് സ്വർണ വില കത്തിക്കയറി, പവന് 94,000 കടന്നു: യുഎസ് പലിശനിരക്കിലെ പ്രതീക്ഷകൾ തുണയായി
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വെള്ളി വില
വെള്ളി വിലയിലും കുതിച്ചുചാട്ടം ഉണ്ടായി. ഒരു കിലോഗ്രാം വെള്ളിക്ക് 3,000 രൂപ ഉയർന്ന് 1,76,000 രൂപയിലെത്തി. 100 ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 300 രൂപയും 30 രൂപയും ഉയർന്ന് യഥാക്രമം 17,600 രൂപയും 1,760 രൂപയുമായി. ഏറ്റവും വിലകുറഞ്ഞ വെള്ളിക്ക് ഒരു ഗ്രാമിന് 176 രൂപയാണ് വില.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
