Latest Updates
-
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ്
IND vs SA: വന്‍ ട്വിസ്റ്റ്!! സഞ്ജുവിന് രണ്ടു ടീമിലേക്കും കോള്‍? കാരണമിങ്ങനെ
സൗത്താഫ്രിക്കയ്ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. മൂന്നു ഏകദനങ്ങളിലും അഞ്ച് ടി20കളിലുമാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ഇതില്‍ ടി20 പരമ്പയില്‍ സ്ഥാനമുറപ്പിച്ചയാളാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്. ടീമിന്റെ ഫസ്റ്റ് ചോയ്സ് കീപ്പറും അദ്ദേഹമാണ്.
എന്നാല്‍ ടി20യില്‍ മാത്രമല്ല, ഏകദിനത്തിലും സഞ്ജുവിനു കോള്‍ ലഭിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അദ്ദേഹത്തെ ഏകദിനത്തിലേക്കു തിരികെ വിളിക്കുന്നതിനെ കുറിച്ച് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന് കമ്മിറ്റി ആലോചിക്കുന്നുണ്ട്. ഇതിനു പിന്നിലെ കാരണമെന്താണെന്നു നോക്കാം.

എന്തുകൊണ്ട് സഞ്ജു?
നിലവില്‍ ഇന്ത്യയുടെ ഏകദിന പ്ലാനുകളുടെ ഭാഗമല്ല സഞ്ജു സാംസണ്. എന്നിട്ടും അദ്ദേഹത്തെ ടീമിലേക്കു തിരികെ വിളിക്കാന്‍ സെലക്ഷന് കമ്മിറ്റിയെ നിര്‍ബന്ധിതരാക്കുന്ന ഒരു കാരണമുണ്ട്, അതു മൂന്നു വമ്പന്‍ താരങ്ങളുടെ അഭാവമാണ്. പരിക്കു കാരണം ക്യാപ്റ്റനും യുവ ഒാപ്പണറുമായ ശുഭമന് ഗില്‍ പരമ്പയില്‍ നിന്നും വിട്ടു നില്ക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
IPL 2026: റോയല്‍സില്‍ 'പൊരിഞ്ഞ അടി'!! 4 പേര്‍ക്കും ഒരേ മോഹം, സങ്ക പെട്ടു? സംഭവമിങ്ങനെ
സൗത്താഫ്രിക്കയ്ക്കെതിരേ കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ഗില്ലിനു കടുത്ത കഴുത്തുവേദനയനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നു ആദ്യ ഇന്നിങ്സില്‍ ബാറ്റിങിനിടെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തിരുന്നു. രണ്ടാമിന്നിങ്സിലാവട്ടെ ഗില്‍ ബാറ്റ് ചെയ്തതുമില്ല. ശനിയാഴ്ച ഗുവാഹത്തിയില്‍ തുടങ്ങാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇനി ഏകദിന പരമ്പരയിലും ധൃതി പിടിച്ച് അദ്ദേഹത്തെ കളിപ്പിക്കാനിടയില്ല. കാരണം ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കവെ ഇന്ത്യയെ സംബന്ധിച്ച് ഏകദിന പരമ്പരയേക്കാള്‍ പ്രധാനം അതിനു ശേഷമുള്ള അഞ്ചു ടി20കളാണ്. ടി20യില്‍ ഗില്ലിനെ നിര്‍ബന്ധമായും കളിപ്പിച്ച ശേഷം ഏകദിനത്തില്‍ ബ്രേക്ക് നല്കാന് സെലക്ഷന് കമ്മിറ്റി ആലോചിക്കുന്നുണ്ട്.
ഗില്ലിനെക്കൂടാതെ ഏകദിന പരമ്പര നഷ്ടമാവുന്ന അടുത്തയാള്‍ നാലാം നമ്പറിലെ സ്ഥിരം സാന്നിധ്യവും അടുത്തിടെ പുതിയ വൈസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യരാണ്. ഏകദിന പരമ്പരയില്‍ അദ്ദേഹം കളിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അവസാന ഏകദിനത്തില്‍ ക്യാച്ചെടുക്കവെ ശ്രേയസിന്റെ വാരിയെല്ലിനു സാരമായി പരിക്കേറ്റിരുന്നു.
IPL 2026: എട്ടു നായകര്‍ റെഡി!! ശേഷിച്ച 2 പേര് ആരൊക്കെ? എല്ലാമറിയാം
തുടര്‍ന്നു സൗത്താഫ്രിക്കയിലെ ആശുപത്രിയില്‍ കുറച്ചു ദിവസങ്ങള്‍ ഐസിയുവിലുമായിരുന്നു അദ്ദേഹം. ഇപ്പോള്‍ നാട്ടിലുള്ള ശ്രേയസ് വിശ്രമത്തിലാണ്. ആ പരിക്കില്‍ നിന്നും അദ്ദേഹം പൂര്‍ണമായും മുക്തനായി പരിശീലനം ഇനിയും ആരംഭിച്ചിട്ടുമില്ല. അതിനാല്‍ സൗത്താഫ്രിക്കയ്ക്കെതിരേ ശ്രേയസിനെ ടീമില്‍ പ്രതീക്ഷിക്കേണ്ടതുമില്ല.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പര നഷ്ടമാവാന്‍ പോവുന്ന മൂന്നാമത്തെ പ്രധാന താരം. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനവും അദ്ദേഹത്തിനു നഷ്ടമായിരുന്നു.
യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ അവസാന കളിക്കിടെയാണ് ഹാര്‍ദിക്കിനു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്നു പാകിസ്താനുമായുള്ള ഫൈനലിലും അദ്ദേഹത്തിനു കളിക്കാനായില്ല.
അതിനു പിന്നാലെയാണ് ഓസ്ട്രേലിയയുമായുള്ള മൂന്നു ഏകദിനങ്ങളും ടി20കളും ഹാര്‍ദിക്കിനു നഷ്ടമാവുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും അദ്ദേഹം പിന്മാറിയേക്കും.
പകരം ടി20യില്‍ ടീമിലേക്കു തിരികെ വരാനാണ് ഹാര്‍ദിക് ആലോചിക്കുന്നത്. ഏകദിനത്തില്‍ പ്ലെയിങ് ഇലവനിലം സ്ഥിരം സാന്നിധ്യമായ ഈ മൂന്നു താരങ്ങളുടെയും അഭാവമാണ് സഞ്ജുവിന്റെ മടങ്ങിവരവിന് വഴിയൊരുക്കുന്നത്.

ഗംഭീര കരിയര്‍
ഏകദിന ക്രിക്കറ്റില്‍ ഗംഭീര കരിയറാണ് ഇന്ത്യന്‍ ടീമിനോടൊപ്പം സഞ്ജു സാംസണിനുള്ളത്. 14 ഇന്നിങ്സുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. അവയില്‍ നിന്നും 56.67 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 510 റണ്‍സും അടിച്ചെടുത്തു. 99.61 ആണ് സ്ട്രൈക്ക്റേറ്റ്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിക്കാനും സഞ്ജുവിനായിട്ടുണ്ട്.
2023 ഡിസംബറില്‍ സൗത്താഫ്രിക്കയുമായി അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനം കളിച്ചത്. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ കന്നി സെഞ്ച്വറിയും (108) സഞ്ജു കുറിച്ചിരുന്നു. പക്ഷെ അതിനു ശേഷം പിന്നീടൊരിക്കലും അദ്ദേഹത്തിനു ഏകദിന ടീമില്‍ അവസരവും ലഭിച്ചില്ല.
Credit: Mykhel



Click it and Unblock the Notifications
