Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
IND vs SA: സഞ്ജു സേഫ്, ഹാര്‍ദിക് റിട്ടേണ്‍സ്!! വെടിക്കെട്ട് താരമില്ല; അടുത്ത പരമ്പരയ്ക്കു ഈ ടീം
ടീം ഇന്ത്യക്കു ഇതു വിശ്രമമില്ലാത്ത ദിനങ്ങളാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിനു പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു വമ്പന്മാരായ സൗത്താഫ്രിക്കയാണ്. അവരുമായി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ ഏറ്റുമുട്ടും. രണ്ടു ടെസ്റ്റും മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.
അടുത്ത മാസം ഒമ്പതിനണ് ടി20 പരമ്പരയ്ക്കു തുടക്കമാവുക. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കവെ അതിനു വേണ്ടി തയ്യാറെടുക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന മറ്റൊരു മികച്ച അവസരം കൂടിയാവും ഈ പരമ്പര. എങ്ങനെയാവും ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡെന്നു നമുക്കു പരിശോധിക്കാം.

ടീം ഇന്ത്യയില്‍ ആരെല്ലാം?
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിന്റെ ചിത്രം തെളിഞ്ഞു കഴിഞ്ഞു. ടീമിലെ താരങ്ങളില്‍ ഭൂരിഭാഗം പേരെയും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ചില റോളുകളുടെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ.
IND vs AUS: 60% സാധ്യത ആ ടീമിന്!! നാലാമങ്കത്തില്‍ ആരു നേടും? പ്രവചിച്ച് എഐ
അതുകൊണ്ടു തന്നെ ഓസ്ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരരയിലെ ടീമില്‍ കാര്യമായ അഴിച്ചുപണികളൊന്നും സൗത്താഫ്രിക്കയ്ക്കെതിരേ പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ചില മാറ്റങ്ങള്‍ നമുക്കു പ്രതീക്ഷിക്കാം. ടീമിലെ ഏറ്റവും സുപ്രധാനമായ മാറ്റം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവായിരിക്കും.
ഏഷ്യാ കപ്പിനിടെയുണ്ടായ പരിക്കു കാരണം ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞ ഹാര്‍ദിക്കിനെ സൗത്തഫ്രിക്കയ്ക്കെതിരേ ഉറപ്പായും കാണാം. ഹാര്‍ദിക്കിന്റെ വരവോടെ ടീമിലെ സ്ഥാനം നഷ്ടമാവുക മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കായിരിക്കും.
ഓസ്ട്രേലിയയില്‍ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ ബാറ്റിങിലോ, ബൗളിങിലോ അദ്ദേഹത്തിനു യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായിട്ടില്ല. അതിനാല്‍ ഹാര്‍ദിക് മടങ്ങിയെത്തിയാല്‍ ദുബെയെ ടീമിനു ആവശ്യവും വരില്ല. ഓസീസ് പര്യടനത്തില്‍ ടീമിലുള്ളവരില്‍ ദുബെയ്ക്കു മാത്രമേ സ്ഥാനം നഷ്ടമാവാനിടയുള്ളൂ.
IND vs AUS: ജയിച്ച ടീമിന മാറ്റും? വെടിക്കെട്ട് താരം ഔട്ട്, സഞ്ജു പുറത്തു തന്നെ!! നാലാമങ്കത്തിലെ 11
അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തന്നെയായിരിക്കും സൗത്താഫ്രിക്കയ്ക്കെതിരേയും ഓപ്പണിങില്‍ ഇറങ്ങുക. ടി20യിലെ മോശം ഫോമിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഗില്ലിനു ഈ പരമ്പര ഏറെ നിര്‍ണായകവുമായിരിക്കും. അഗ്രസീവായ മികച്ച ഇന്നിങ്സുകള്‍ ഈ പരമ്പരയില്‍ അദ്ദേഹത്തിനു കളിച്ചേ തീരൂ.
മൂന്നാം നമ്പറില്‍ പതിവു തെറ്റിക്കാതെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുണ്ടാവും. ഗില്ലിനെ പോലെ ബാറ്റിങില്‍ അദ്ദേഹത്തിനും ഇതു കഷ്ടകാലമാണ്. ക്യാപ്റ്റന്സിയുള്ളതുകൊണ്ടു മാത്രമാണ് ടി20 ടീമില്‍ സൂര്യ ഇപ്പോഴും സ്ഥാനം നിലനിര്‍ത്തുന്നതെന്നു നിസംശയം പറയാം. നാലാമനായി യുവ താരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മയെ കാണാം. വിക്കറ്റ് കീപ്പര്‍ റോളില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുണ്ടാവും.

ടി20 ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിനു തല്‍ക്കാലത്തേക്കു ഭീഷണിയില്ല, ജിതേഷ് ശര്‍മയാവും ടീമിലെ ബാക്കപ്പ് കീപ്പര്‍. സഞ്ജു കഴിഞ്ഞാല്‍ ആറാമനായിട്ടാവും ഹാഹാര്ദിക് ബാറ്റിങിനെത്തുക. ഏഴാം നമ്പറില്‍ കളിക്കുന്നത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും.
Womens World Cup 2025: ഹര്‍മന്‍പ്രീത് പുറത്ത്!! 3 ഇന്ത്യക്കാര്‍, ഇതാ ടൂര്‍ണമെന്റിലെ ബെസ്റ്റ് 11
എട്ടാമനായി മറ്റൊരു ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും പ്രതീക്ഷിക്കാം. സ്പിന്‍ വിഭാഗത്തില്‍ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരിലൊരാളെ മാത്രമ കളിപ്പിക്കുകയുള്ളൂ പേസ് നിരയിലുണ്ടാവുക ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും തന്നെയാവും.
ഇന്ത്യന്‍ സാധ്യതാ സ്ക്വാഡ്
ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
Credit: Mykhel



Click it and Unblock the Notifications
