Latest Updates
-
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ
സഞ്ജുവിനോടു കാണിച്ചത് ചതി!! ദുബെയുടെ റോളെന്ത്? ഗംഭീര്‍ ടീം ബാലന്‍സ് തകര്‍ത്തെന്നു ശ്രീകാന്ത്
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ ആഞ്ഞടിച്ച് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. ടീം ബാലന്‍സ് ആകെ തകര്‍ന്നിരിക്കുകയാണെന്നും പല താരങ്ങള്‍ക്കും തങ്ങളുടെ റോളിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തു,
ബാറ്റിങ് ഓര്‍ഡറില്‍ നിരന്തരം വരുത്തിക്കൊണ്ടിരിക്കുന്ന റൊട്ടേഷനുകള്‍ ടീമിനെ ഒരു തരത്തിലും സഹായിക്കാനും പോവുന്നില്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. അര്‍ഷ്ദീപ് സിങിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒരിക്കല്‍ക്കൂടി തഴഞ്ഞ തീരുമാനത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മെല്‍ബണില്‍ നടന്ന ഏകപക്ഷീയമായ കളിയിയില്‍ നാലു വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തുവിട്ടത്.

ജോഷ് ഹേസല്‍വുഡിന്റെ മാജിക്കല്‍ ബൗളിങിനു മുന്നില്‍ വെറും 125 റണ്‍സിനു ഇന്ത്യ കൂടാരം കയറിയിരുന്നു. അവസാനത്തേക്കു തുടരെ ചില വിക്കറ്റുകള്‍ കൈവിട്ടെങ്കിലും 14ാം ഓവറില്‍ തന്നെ ആറു വിക്കറ്റിനു ഓസീസ് അനായാസം വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് ഇതോടെ 1-0നു മുന്നിലും എത്തിയിരിക്കുകയാണ്.
അര്‍ഹിച്ച തോല്‍വി!! ഗംഭീറിന്റെ മണ്ടത്തരങ്ങള്‍ക്കു മാപ്പില്ല, പരാജയത്തിന് ഈ കാരണങ്ങള്‍
സഞ്ജുവിനോടു കാണിച്ചത് ശരിയല്ല
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ രണ്ടാം ടി20യില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനത്തെയും കെ ശ്രീകാന്ത് ചോദ്യം ചെയ്തു. അഞ്ചാം നമ്പറില്‍ കളിക്കാന്‍ മാനസികമായി തയ്യാറായി ഇരിക്കുന്നയാളോട് പെട്ടെന്നു മൂന്നില്‍ കളിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതു എങ്ങനെ ശരിയാവുമെന്നും അദ്ദേഹം ചോദിക്കുന്നു.
എന്തൊക്കെയാണ് ഈ ഇന്ത്യന്‍ ടീമില്‍ നടക്കുന്നത്? എനിക്കു ഒന്നും തന്നെ മനസ്സിലാവുന്നില്ല. സഞ്ജു സാംസണ് പാഡ് പോലും കെട്ടാതെയാവും ഡഗൗട്ടില്‍ ഇരുന്നിട്ടുണ്ടാവുക. കാരണം മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും തന്നെ ബാറ്റ് ചെയ്യുമെന്നും അതിനു ശേഷമാവും തന്റെ ഊഴമെന്നാും അദ്ദേഹം കരുതിക്കാണുക.
അഞ്ചാം നമ്പര്‍ ഉറപ്പിച്ച് മാനസികമായി സഞ്ജു അതിനു തയ്യാറാവുകയും ചെയ്തിട്ടുണ്ടാവും. എന്നാല്‍ ബോള്‍ നന്നായി ബൗണ്‍സും സ്വിങും ചെയ്യവെ സഞ്ജു നീ മൂന്നാം നമ്പറില്‍ പോയി കളിക്കൂയെന്നു പൊടുന്നനെ ആവശ്യപ്പെട്ടാല്‍ എങ്ങനെയിരിക്കും? എന്തു കാര്യത്തിനും മാനസികമായ ഒരു മുന്നൊരുക്കം നമുക്ക് ആവശ്യമാണ്.
IND vs AUS: സഞ്ജുവിനു സൂര്യ പണികൊടുത്തു? ആ നീക്കം മനപ്പൂര്‍വ്വം!! സെല്‍ഫിഷ് ക്യാപ്റ്റന്‍
അത്തരമൊരു ദുഷ്കരമായ സാഹചര്യത്തില്‍ പെട്ടെന്നൊരു താരത്തോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ആരായാലും കുടുങ്ങും. സഞ്ജുവിന്റെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ആര്‍ക്കായാലും പെട്ടെന്നു ക്രീസിലെത്തിയ ശേഷം ഒന്നും ചെയ്യാന്‍ സാധിക്കില്ല.
ഞാന്‍ പറഞ്ഞു വരുന്ന പോയിന്റ് എന്താണെന്നു വച്ചാല്‍ നിങ്ങള്‍ ടീം ബാലന്‍സ് പാടെ തകര്‍ക്കുകയാണ്. ടീമിലെ ഏതെങ്കിലും ഒന്നോ, രണ്ടോ താരങ്ങളെ കുറിച്ചല്ല ഞാന്‍ ഇതു പറയുന്നത്. ടീമിനു ബാലന്‍സ് തീര്‍ച്ചയായും ആവശ്യമാണ്. തോന്നിയ പോലെ കളിക്കാരെ റൊട്ടേറ്റ് ചെയ്താല്‍ ആ ബാലന്‍സ് തകരും. സഞ്ജുവിനും തിലക് വര്‍മയ്ക്കും സൂര്യക്കും ശിവം ദുബെയ്ക്കുമൊന്നും കൃത്യമായ ബാറ്റിങ് പൊസിഷനുകളില്ലെന്നും ശ്രീകാന്ത് ആഞ്ഞടിക്കുകയും ചെയ്തു.

ദുബെയുടെ ആത്മവിശ്വാസം തകര്‍ക്കുന്നു
വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ എട്ടാം നമ്പറില്‍ കളിപ്പിച്ച തീരുമാനത്തെയും കെ ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു. എന്തിനാണ് ശിവം ദുബെയേക്കാള്‍ നേരത്തേ ഹര്‍ഷിത് റാണയെ ബാറ്റിങിന് അയച്ചത്? ഇതൊരിക്കലു നല്ലൊരു നീക്കമല്ല.
ബാറ്റിങില്‍ ഹര്ഷിത്തിനേക്കാള് മികച്ച സംഭാവനകള്‍ നല്കാന് ദുബെയ്ക്കു കഴിയും. ഇതു എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അദ്ദേഹത്തെ താഴേക്കു ഇറക്കി. ഈ തരത്തിലുള്ള അവഗണനയിലൂയെ ദുബെയുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് ചെയ്യുന്നത്. സ്വന്തം ബാറ്റിങിനെ കുറിച്ച് അദ്ദേഹവും സംശയിക്കാന്‍ തുടങ്ങുമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
Credit: Mykhel



Click it and Unblock the Notifications