IND vs AUS: സഞ്ജുവിനെ പുറത്താക്കിയതെന്ത്? അതു കൈഫിനറിയാം!! പ്രധാന കാരണം അവന്‍

By Manu D

വലിയ പ്രതീക്ഷകളോടെ ടീം ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയിലെത്തിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനാവാതെ നാട്ടിലേക്കു മടങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ്. കാരണം അഞ്ചു ടി20കളുടെ പരമ്പരയില്‍ ഒന്നില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുള്ളൂ. നേടിയത് രണ്ടു റണ്‍സ് മാത്രം.

അവസാന കളിയില്‍ സഞ്ജുവിനെ ഇറക്കുമോയെന്നു സംശലുമാണ്. എന്തുകൊണ്ടാണ് ഇന്ത്യന്‍ ഇലവനില്‍ നിന്നും സഞ്ജുവിനെ കോച്ച് ഗൗതം ഗംഭീര്‍ പുറത്താക്കിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകാണ് മുന്‍ സഹതാരവും മധ്യനിര ബാറ്ററുമായിരുന്ന മുഹമ്മദ് കൈഫ്.


SANJU SAMSON

എന്തുകൊണ്ട് പുറത്തായി?

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഫിനിഷര്‍ റോളില്‍ സഞ്ജു സാംസണിനേക്കാള്‍ നന്നായി കളിക്കാന്‍ സാധിക്കുക ജിതേഷ് ശര്‍മയ്ക്കാവുമെന്ന് അറിയാവുന്നതിലാണ് ഗൗതം ഗംഭീര്‍ ഇങ്ങനെയൊരു നീക്കമെടുത്തതെന്നാണ് മുഹമ്മദ് കൈഫിന്റെ നിരീക്ഷണം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

IND vs AUS: സഞ്ജു റിട്ടേണ്‍സ്!! ഒപ്പം വെടിക്കെട്ട് താരവും, അഞ്ചാമങ്കത്തില്‍ 2 മാറ്റം? ഇതാ 11

സഞ്ജു സാംസണ്‍ കളിക്കുകയാണെങ്കില്‍ ഒരു ആശയക്കുഴപ്പവുമില്ല. പക്ഷെ വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്‍ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുമ്പോള്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടി വരുന്നതായാണ് കാണപ്പെടുന്നത്. അഞ്ച്, ആറ് നമ്പറുകളില്‍ സഞ്ജുവിനേക്കാള്‍ മികച്ച ഫിനിഷറാണ് ജിതേഷ് ശര്‍മ. ഇതാണ് അദ്ദേഹത്തെ പരിഗണിക്കാന്‍ ഗംഭീറിനെ പ്രേരിപ്പിക്കുന്നത്.

ശുഭ്മന്‍ ഗില്ലിനെ ഭാവി ക്യാപ്റ്റനും ബാറ്ററുമായി വളര്‍ത്തവെ സഞ്ജുവിനു സ്ഥാനവും നഷ്ടമായിരിക്കുകയാണ്. ഗംഭീര റെക്കോര്‍ഡാണ് സഞ്ജുവിന്റേത്. സ്‌ട്രൈക്ക് റേറ്റ് 150നടുത്തുമുണ്ട്. പക്ഷെ ബാറ്റിങ് നമ്പറുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അവര്‍ താരങ്ങളെ പിന്തുണയ്ക്കുന്നതെന്നും കൈഫ് നിരീക്ഷിച്ചു.

ഗില്‍ ഭാവി ക്യാപ്റ്റന്‍

ടി20 ഓപ്പണറായി ഇപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന നിലയിലാണ് ശുഭ്മന്‍ ഗില്ലിനു ഇപ്പോഴും പിന്തുണ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി. പക്ഷെ ഓപ്പണിങിലേക്കു സഞ്ജു സാംസണിനെയോ, യശസ്വി ജയ്‌സ്വാളിനെയോ കൊണ്ടു വരണമെന്ന ഇപ്പോഴത്തെ മുറവിളികള്‍ അവസാനിക്കണമെങ്കില്‍ ഗില്ലിനു നല്ല പ്രകടനങ്ങള്‍ പുറത്തെടുത്തേ തീരൂയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശുഭ്മന്‍ നമ്മുടെ ഭാവി ക്യാപ്റ്റനാണ്. അതുകൊണ്ടാണ് ഇപ്പോഴും പിന്തുണ കിട്ടുന്നത്. അദ്ദേഹത്തിനു എല്ലാ മല്‍സരങ്ങളിലും കളിക്കാന്‍ അവസരവും കിട്ടുന്നു. ഗില്‍ ഒരു മോശം കളിക്കാരനാണെന്നു ആരും പറയില്ല.

ഒരു കാരണവുമില്ലാതെയല്ല അദ്ദേഹത്തെ അവര്‍ പിന്തുണയ്ക്കുന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഗില്‍ നന്നായി കളിച്ചിട്ടുള്ളതാണ്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം മികച്ച ശരാശരിയുമുണ്ട്. ഒരു കളിക്കാരനെന്ന നിലയില്‍ ഗില്ലിനു ഒരു കുറവുമില്ല.


SHUBMAN GILL

പക്ഷെ ടി20യില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹം ഇപ്പോഴും സമയമെടുക്കുന്നു, വലിയ ഇന്നിങ്‌സുകളൊന്നും ഗില്ലിന്റെ പേരിലില്ല. പക്ഷെ അടുത്ത ടി20 ലോകകപ്പിനു മുമ്പ് ഒരുപാട് മല്‍സരങ്ങളുണ്ട്.

ഇപ്പോള്‍ തനിക്കുമേലുള്ള സമ്മര്‍ദ്ദമൊഴിവാക്കാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്, സീരീസ് പ്രകടനങ്ങള്‍ ഗില്‍ പുറത്തെടുക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജുവിനെയും യശസ്വി ജയ്‌സ്വാളിനെയും കുറിച്ച് ആളുകള്‍ അധികം സംസാരിക്കില്ലെന്നും കൈഫ് വിശദമാക്കി.

IND vs SA: സഞ്ജു സേഫ്, ഹാര്‍ദിക് റിട്ടേണ്‍സ്!! വെടിക്കെട്ട് താരമില്ല; അടുത്ത പരമ്പരയ്ക്കു ഈ ടീം

ജയ്‌സ്വാളിനെ പരീക്ഷിച്ചേക്കും

സൗത്താഫ്രിക്കയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിനു വിശ്രമം നല്‍കി യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങില്‍ ഇന്ത്യ പരീക്ഷിച്ചേക്കാമെന്നു മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. അടുത്ത ടി20 പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിനു വിശ്രമം നല്‍കുകയും പകരം സഞ്ജു സാംസണോ, യശസ്വി ജയ്‌സ്വാളോ കളിക്കുകയും തിളങ്ങുകയും ചെയ്താല്‍ കൂടുതല്‍ ചോദ്യങ്ങളുയരും.

നിങ്ങള്‍ക്കു ജയ്‌സ്വാളിനെ പോലെ ആരെയെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. അതൊരു മോശം കോളായിരിക്കില്ല. ഈ രണ്ടു പേരെയും പരീക്ഷിക്കുകയാണെങ്കില്‍ ലോകകപ്പിനു മുമ്പ് ചിത്രം തെളിയുകയും ചെയ്യും. മൂന്നു പോരെയും ഓപ്പണിങില്‍ പരീക്ഷിച്ച ശേഷം ഓപ്പണിങില്‍ ആര്‍ക്കാണ് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയാണ് നോക്കേണ്ടതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Credit: Mykhel

X
Desktop Bottom Promotion