Latest Updates
-
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും!
IND vs AUS: സഞ്ജു റിട്ടേണ്‍സ്!! ഒപ്പം വെടിക്കെട്ട് താരവും, അഞ്ചാമങ്കത്തില്‍ 2 മാറ്റം? ഇതാ 11
ബ്രിസ്ബണ്‍: ടീം ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ക്ലൈമാക്സിലേക്ക്. ടി20 പരമ്പരയിലെ അഞ്ചാത്തെയും അവസാനത്തെയും പോരാട്ടം ശനിയാഴ്ച ബ്രിസ്ബണിലെ ഗാബയില്‍ നടക്കും. പരമ്പരയില്‍ 2-1ലന്റെ ലീഡ് സ്വന്തമാക്കി കഴിഞ്ഞതിനാല്‍ വലിയ ആത്മവിശ്വാസത്തോടെയാവും സൂര്യകുമാര്‍ യാദവും സംഘവും ഈ കളിയില്‍ ഇറങ്ങുക. 0-1നു പിറകില്‍ നിന്ന ശേഷമാണണ് ഇന്ത്യ ഇപ്പോള്‍ പരമ്പര വിജയത്തിനു അരികെയുള്ളത്.
IND vs AUS: 117 പ്രഹരശേഷി, 'ബെസ്റ്റ്' ഓപ്പണര്‍!! ഗില്‍ കളിച്ചത് ടെസ്റ്റോ? നാണമില്ലേ ഗംഭീര്‍
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരേ പ്ലെയിങ് ഇലവനെയാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ അഞ്ചാമങ്കത്തില്‍ ചില മാറ്റങ്ങള്‍ തീര്‍ച്ചയായും ടീമില്‍ നമിക്കു പ്രതീക്ഷിക്കാം. ഗാബയിലെ അവസാന കളിയിലെ ഇന്ത്യന്‍ പ്ലെയിങ് ഇലവന് എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

ടീമിലെ മാറ്റങ്ങളെന്ത്?
ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ നിരന്തരം അഴിച്ചുപണികള്‍ ഈ പരമ്പരയില്‍ നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ ഓപ്പണിങില്‍ തൊട്ടുകളിച്ചിട്ടില്ല. അഞ്ചാം ടി20യിലും അക്കാര്യത്തില്‍ മാത്രം മാറ്റമുണ്ടാവില്ല. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വെടിക്കെട്ട് താരം അഭിഷേക് ശര്‍മയും തന്നെയായിരിക്കും ടീമിനായി വീണ്ടും ഓപ്പണ്‍ ചെയ്യുക.
ഈ വര്‍ഷം ടി20യില്‍ ഒര ഫിഫ്റ്റി പോലും നേടിയിട്ടില്ലാത്ത ഗില്‍ അടുത്ത കളിയിലെങ്കിലും ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനാവും ശ്രമിക്കുക. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം ഈ നേട്ടത്തിന് അരികെ വരെയെത്തിയെങ്കിലും 46ല്‍ നില്‍ക്കെ പുറത്താവുകയായിരുന്നു. മികച്ചൊരു ഫിഫ്റ്റി കുറിക്കാനായാല്‍ അതു ഗില്ലിന്റെ ആത്മവിശ്വാസമുയര്ത്തുന്നതിനൊപ്പം ഓപ്പണിങിനെ കുറിച്ചുള്ള ആശങ്കകള്‍ അവസാനിപ്പിക്കുകയും ചെയ്യും.
IND vs SA: സഞ്ജു സേഫ്, ഹാര്‍ദിക് റിട്ടേണ്‍സ്!! വെടിക്കെട്ട് താരമില്ല; അടുത്ത പരമ്പരയ്ക്കു ഈ ടീം
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും. ഗില്ലിനെ പോലെ തന്നെ തന്റെ ഫോമിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനും മികച്ചൊരു ഇന്നിങ്സ് ആവശ്യമാണ്. ഫിഫ്റ്റി പ്ലസ് സ്കോര്‍ തന്നെയാവും സ്കൈയുടെ ലക്ഷ്യം.

സൂര്യ കഴിഞ്ഞാല്‍ നാലാം നമ്പറില്‍ തിലക് വര്മയുണ്ടായും. മിന്നുന്ന ഫോമില്‍ നില്‍ക്കവെ ഈ പരമ്പരയ്ക്കെത്തിയ അദ്ദേഹത്തില്‍ നിന്നും നല്ലൊരു ഇന്നിങ്സ് ഇനിയും കണ്ടിട്ടില്ല. അഞ്ചാമങ്കത്തില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ തിലക് ശ്രമിക്കുമെന്നുറപ്പാണ്. അഞ്ചാമനായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. ഇതോടെ ജിതേഷ് ശര്‍മയ്ക്കാവും സ്ഥാനം നഷ്ടമാവുക.
കഴിഞ്ഞ രണ്ടു കളിയിലും സഞ്ജു ബെഞ്ചിലായിരുന്നു. രണ്ടാം ടി20യില്‍ മാത്രമേ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. നേടിയതാവട്ടെ രണ്ടു റണ്‍സ് മാത്രം. ആറാമനായി സൂപ്പര്‍ ഫിനിഷറായ റിങ്കു സിങിനെയും ഇന്ത്യ തിരികെ വിളിച്ചേക്കും. ശിവം ദുബെയ്ക്കു പകരമായിരിക്കും ഇത്.
റിങ്കുവിനു പരമ്പരിയില്‍ ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അതിനാല്‍ അവസാന മല്‍സരത്തിലെങ്കിലും റിങ്കുവിനു അവസരം നല്കാന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ശ്രമിച്ചേക്കുകയും ചെയ്യു. റിങ്കുവിനു ശേഷം ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും തന്നെയാവും കളിക്കുക.
ഗോള്‍ഡ്കോസ്റ്റിലെ അവസാന കളിയില്‍ ബാറ്റിങിനൊപ്പം ബൗളിങിലും കസറിയ അക്ഷര്‍ ടീമിന്റെ ഹീറോയായി മാറിയിരുന്നു. വാഷിങ്ടണും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. സ്പിന്‍ ബൗളിങിന്റെ ചുമതല പതിവുപോലെ വരുണ്‍ ചക്രവര്‍ത്തിക്കു തന്നെയായിരിക്കും. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും തന്നെയായിരിക്കും.
അഞ്ചാം ടി20യില്‍ ഇന്ത്യന്‍ സാധ്യതാ 11
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍). റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
Credit: Mykhel



Click it and Unblock the Notifications