Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സ്വര്‍ണം വമ്പന്‍ കുതിപ്പില്‍; ഇങ്ങനെ പോയാല്‍ ആഭരണം വാങ്ങാനേ പറ്റില്ല, ഇന്നത്തെ പവന് വില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്. ഈ നില തുടര്‍ന്നാല്‍ വൈകാതെ സര്‍വകാല റെക്കോര്‍ഡ് മറികടന്ന് മഞ്ഞലോഹം കുതിക്കും. നേരത്തെ വിവാഹത്തിന് 50 പവന് കൊടുത്തിരുന്നവര്‍ ഇപ്പോള്‍ 10 അല്ലെങ്കില്‍ 15 പവനിലേക്ക് ചുരുക്കിയിട്ടുണ്ട്. ഇനി ഇതില്‍ നിന്നും താഴേക്ക് വരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടും; ഇന്ത്യയെ പൂട്ടാന്‍ യുഎസ് നീക്കം, സൗദി രക്ഷിക്കുമോ?
സ്വര്‍ണം വാങ്ങാന്‍ എത്തുന്നവര്‍ കുറവാണ് എന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. പഴയ സ്വര്‍ണം വില്‍ക്കുക, പഴയ സ്വര്‍ണം മാറ്റി വങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് മിക്കവരും വരുന്നതെന്ന് വ്യാപാരികളുടെ സംഘടനാ പ്രതിനിധികളും പറയുന്നു. ഇനിയും വില ഉയര്‍ന്നാല്‍ സ്വര്‍ണ വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ പ്രതിസന്ധിയിലാകും.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 105 രൂപയും. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12875 രൂപയാണ് ഇന്നത്തെ വില. പവന് 103000 രൂപയും നല്‍കണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4510 ഡോളറായി ഉയര്‍ന്നു. ഇതാണ് കേരളത്തിലും വില കൂടാന്‍ കാരണം. മാത്രമല്ല രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണവില കൂടാന്‍ കാരണമായി.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10585 രൂപയാണ് നല്‍കേണ്ടത്. പവന് 84680 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8245 രൂപയും പവന് 65960 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 5315 രൂപയും പവന് 42520 രൂപയുമാണ് നല്‍കേണ്ടത്. വെള്ളിയുടെ വില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2600 രൂപയും.
സ്വര്‍ണവില ഉയരാന്‍ കാരണം ഇതാണ്
അമേരിക്കന്‍ ഡോളര്‍ സൂചിക അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. 99.14 എന്ന നിരക്കിലാണ് സൂചിക. അതേസമയം, രൂപയുടെ മൂല്യം 90.27 ആയി ഇടിഞ്ഞു. രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നതും സ്വര്‍ണവില വര്‍ധിപ്പിക്കും. കാരണം ഇറക്കുമതി ചെലവ് കൂടും. ആഗോള വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ മൂല്യം എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുക.
ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്. വെനസ്വേലയിലെ പ്രശ്നങ്ങള്‍, ഇറാനിലെ പ്രക്ഷോഭം എന്നിവയാണ് ക്രൂഡ് ഓയില്‍ വില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമാകും. സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണാഭരണത്തിന് 1.11 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 1.02 ലക്ഷം രൂപ വരെ കിട്ടിയേക്കും. ആഭരണമായി ധരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 18, 14, 9 കാരറ്റുകള്‍ വാങ്ങാവുന്നതാണ്. അതേസമയം, നിക്ഷേപം എന്ന നിലയില്‍ വാങ്ങുന്നവര്‍ക്ക് 24, 22 കാരറ്റുകള്‍ വാങ്ങാം.
Credit: Oneindia



Click it and Unblock the Notifications
