സ്വർണത്തിന് വില കൂടാൻ സാധ്യത! ഡിസംബർ 1 മുതൽ വില റോക്കറ്റ് പോലെ ഉയരുമോ? കാരണങ്ങൾ ഇതാ

By Athira A S

സ്വർണ വിലയിൽ വീണ്ടും ശക്തമായ മുന്നേറ്റം രേഖപ്പെടുത്തുന്നു. നവംബർ അവസാന വാരത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ കുത്തനെയുള്ള കുതിപ്പാണ് ഇന്ത്യൻ വിപണിയിൽ പ്രകടമായത്. ഇത് വീണ്ടും ഒരു റെക്കോർഡ് കുതിപ്പിലേക്കുള്ള മുന്നേറ്റമാവാനാണ് സാധ്യത. ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് സ്വർണ വില ഉയർന്നിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു വിലയിൽ കനത്ത ഇടിവുണ്ടായത്. അതിനുശേഷം നവംബറിൽ ശക്തമായ അസ്ഥിരതയാണ് സ്വർണ വിലയിലുണ്ടായത്.

ഒരോ ദിവസവും സ്വർണ വിലയിലെ ചാഞ്ചാട്ടം സാധാരണക്കാരെയും വിൽപ്പനക്കാരെയും ആശങ്കപ്പെടുത്തി. എന്നാൽ നിലവിൽ ശക്തമായ വിലക്കയറ്റമാണ് സംഭവിക്കുന്നത്. കഴിഞ്ഞ 6 ദിവസത്തിനിടെ പവന് 3,560 രൂപയോളം വർദ്ധിച്ചിട്ടുണ്ട്. ഇതിൽ രണ്ട് തവണയാണ് വില നേരിയ തോതിൽ കുറഞ്ഞിരിക്കുന്നത്. എന്നിട്ടും നിലവിൽ 22 കാരറ്റ് സ്വർണം പവന് വില 95,200 രൂപയിലെത്തി. അതായത് 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് ഇനി വെറും 4,800 രൂപയുടെ വ്യത്യാസം മാത്രം ബാക്കി.

സ്വർണത്തിന് ഇൻഷുറൻസ് എടുക്കാം, നഷ്ടപ്പെട്ടാൽ പരിരക്ഷ ലഭിക്കും, മറ്റ് നേട്ടങ്ങൾ അറിയാം

സ്വർണ വില ​കുത്തനെ ഇടിഞ്ഞു കൊണ്ടിരുന്നപ്പോൾ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് ഡിസംബറിൽ വീണ്ടും കുറയുമെന്ന സൂചനകൾ ഉയർന്നു. ഇതാണ് ശക്തമായി കുതിച്ചുയരാൻ വഴിയൊരുക്കിയത്. സ്വർണം പോലെ വെള്ളി വിലയിലും ഈ മുന്നേറ്റം പ്രകടമായി കാണാം. നാളെ ഡിസംബർ 1 മുതൽ ഡിസംബർ 6 വരെയുള്ള വരാനിരിക്കുന്ന ആഴ്ചയിൽ സ്വർണ വിലയിൽ എന്തെല്ലാം പ്രതീക്ഷിക്കണം? വില കുതിക്കുമോ? അതോ ഇടിയുമോ?


Gold rate today

നിലവിലെ സ്വർണ വില

24 കാരറ്റ് സ്വർണം ഗ്രാമിന് 12,982 രൂപയും, ഒരു പവൻ്റെ വില 1,03,856 രൂപയുമാണ്. ഇവിടെ 10 ഗ്രാമിന്റെ വില 1,29,820 രൂപയും, 100 ഗ്രാം സ്വർണത്തിന്റെ വില 12,98,200 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 11,900 രൂപയും, ഒരു പവൻ്റെ വില 95,200 രൂപയുമായി ഉയർന്നു. അതായത് 10 ഗ്രാമിന്റെ വില 1,19,000 രൂപയും, 100 ഗ്രാം സ്വർണത്തിന്റെ വില 11,90,000 രൂപയുമായി

18 കാരറ്റ് സ്വർണം ഗ്രാമിന് 9,737 രൂപയും, ഒരു പവൻ്റെ വില 77,896 രൂപയുമായി ഉയർന്നു. 10 ഗ്രാമിന്റെ വില 97,370 രൂപയും, 100 ഗ്രാം സ്വർണത്തിന്റെ വില 9,73,700 രൂപയുമായി.

കണക്കുകൾ പ്രകാരം വർഷാരംഭം മുതൽ ഇന്ത്യയിൽ സ്വർണത്തിന്റെ വില 60 ശതമാനത്തിലധികം ഉയർന്നു. വരാനിരിക്കുന്ന യുഎസിൻ്റെ പണനയത്തിൽ പലിശ കുറഞ്ഞാൽ പ്രവചനങ്ങൾക്ക് അനുസൃതമായി വില കത്തിക്കയറും.

അടുത്ത ആഴ്ചയിലെ സ്വർണ വിലയിലെ പ്രവചനം

യുഎസ് ഫെഡറൽ റിസർവിൻ്റെ പണനയത്തിനായി വിപണി കാത്തിരിക്കുന്നതിനാൽ അടുത്ത ആഴ്ചയും സ്വർണത്തിന്റെ വിലയിൽ വർധനവ് തുടരാൻ സാധ്യതയുണ്ട്. മാത്രമല്ല ഇന്ത്യയിൽ വിവാഹ സീസണും സ്വർണാഭരണങ്ങളുടെ തുടർച്ചയായ വാങ്ങലും ആഭ്യന്തര ഡിമാൻഡിനെ ശക്തിപ്പെടുത്തും. ഇതും വിലക്കയറ്റത്തിന് വഴിയൊരുക്കും. സ്വർണത്തിനൊപ്പം വെള്ളി വിലയിലും ഈ മുന്നേറ്റം സംഭവിക്കും.

പൊന്ന് പൊള്ളുന്നു, ഇന്ന് പവന് കൂടിയത് 1,000 രൂപ, കുതിപ്പിന് പിന്നിലെ കാരണം അറിയാം

ഡോളറിൻ്റെ മൂല്യത്തിൽ ഏറ്റക്കുറച്ചിൽ സംഭവിച്ചാൽ സ്വർണ വിലയിൽ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം. എങ്കിലും നിലവിലെ പ്രവചനങ്ങളെല്ലാം സ്വർണക്കുതിപ്പിന് അനുകൂലമാണ്. ഡിസംബർ 1 മുതൽ വില തുടർച്ചയായി ഉയർന്നാൽ വീണ്ടും ഒരു റെക്കോർഡ് മുന്നേറ്റം പ്രതീക്ഷിക്കാം. ഇത് ആ​ഗോള തലത്തിൽ സ്വർണത്തിൻ്റെ റെക്കോർഡ് നേട്ടമാവാനും സാധ്യത കൂടുതലാണ്.

ആഗോളതലത്തിൽ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിനും പണപ്പെരുപ്പ ആശങ്കകൾക്കും ഇടയിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കണക്കാക്കുന്നതും ഈ വിലക്കയറ്റത്തിന് കാരണമാവും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

Story first published: Sunday, November 30, 2025, 13:33 [IST]
X
Desktop Bottom Promotion