Latest Updates
-
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ്
സ്വര്‍ണവിലയില്‍ ഇന്ന് അപൂര്‍വ ദിനം; സ്തംഭനത്തിന് അല്‍പ്പായുസ്, ഇന്നത്തെ പവന്, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് രണ്ടാഴ്ച മുമ്പ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 1.31 ലക്ഷം വരെ പവന് വില ഉയര്‍ന്നു. പിന്നീട് പൊടുന്നനെ താഴ്ന്ന് 1.07 ലക്ഷത്തിലേക്ക് വീണു. കഴിഞ്ഞാഴ്ചയ്ക്ക് ശേഷം നേരിയ തോതില്‍ വില ഉയര്‍ന്നു വരികയാണ്. ഈ ദിനങ്ങളിലെല്ലാം ഒരു ദിവസം രണ്ട് തവണ വില മാറി. അപൂര്‍വമായി നാല് തവണ വില മാറിയ ദിവസവുമുണ്ടായി.
ബിജു മേനോന് വെട്ടില്‍; നിയമ നടപടിക്ക് അനൂപ് കണ്ണന്, നടന്റെ മറുപടി കാത്ത് ഫെഫ്ക, പരാതി
അതേസമയം, ഇന്ന് കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. കുറച്ചു മാസങ്ങള്‍ക്കിടെ വിലയില്‍ മാറ്റമില്ലാത്ത ദിനം ആദ്യമാണ്. അതുകൊണ്ടുതന്നെയാണ് സ്വര്ണവിപയില് അപൂര്‍വ ദിനം എന്നു പറയുന്നത്. എന്നാല്‍ ഇതിന് അല്‍പ്പായുസേ ഉണ്ടാകൂ എന്നാണ് വിലയിരുത്തല്‍. വൈകാതെ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. തിങ്കളാഴ്ച രണ്ട് തവണ വില മാറിയിരുന്നു. രാവിലെ ഉയര്‍ന്നെങ്കില്‍ വൈകീട്ട് വില കുറയുകയാണ് ചെയ്തത്.

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില എത്ര എന്ന് അറിയാം. 22 കാരറ്റ് ഒരു ഗ്രാമിന് 14475 രൂപയാണ്. പവന് 115800 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11895 രൂപയും പവന് 95160 രൂപയുമാണ്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9260 രൂപയാണ് വേണ്ടത്. പവന് 74080 രൂപയും. 9 കാരറ്റ് ഗ്രാമിന് 5970 രൂപയും പവന് 47760 രൂപയും നല്‍കണം. വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 290 രൂപയായി.
യുഎഇയില്‍ അധ്യാപക ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം, മികച്ച ശമ്പളം, അവധി, ഇംഗ്ലീഷ് അറിയണം
രാജ്യാന്തര വിപണിയില്‍ ഡോളര്‍ സൂചിക അല്‍പ്പം ഇടിഞ്ഞു. ഡോളര്‍ 97ന് താഴേക്ക് വീണത് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുമെന്നാണ് കരുതിയത്. എന്നാല്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്നത് ആശ്വാസമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.70 എന്ന നിരക്കിലാണ്. ഡോളര്‍-രൂപ മൂല്യം ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണ വില നിശ്ചയിക്കുക.
ഈ മാസം 7880 രൂപയുടെ വില മാറ്റം
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞിട്ടുണ്ട്. 5021 ഡോളര്‍ ആണ് പുതിയ നിരക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം പ്രതീക്ഷിക്കാം. അതേസമയം, ആഗോള വിപണിയില്‍ വില കുറഞ്ഞെങ്കിലും കേരളത്തില്‍ വില താഴ്ന്നിട്ടില്ല എന്നതും എടുത്തു പറയണം. രൂപ ഇനിയും കരുത്താര്‍ജിച്ചാല്‍ കേരളത്തില്‍ സ്വര്‍ണവില കുറയും.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 117760 രൂപയാണ്. ഏറ്റവും കുറഞ്ഞത് 107920 രൂപയും. ഈ വിലയില്‍ നിന്ന് 7880 രൂപ കൂടുതലാണ് ഇന്ന്. വില കുറഞ്ഞ വേളയില്‍ വാങ്ങിയവര്‍ക്ക് ഇത്രയും രൂപ ലാഭമായി എന്ന് ചുരുക്കം. ഇന്ന് വില മാറിയില്ലെങ്കിലും വൈകാതെ മാറ്റം വരുമെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ശമ്പളം എത്ര എന്ന് ചോദിച്ചപ്പോള്‍ അനശ്വര രാജന് നല്കിയ മറുപടി വൈറല്‍; 'പ്രേമലു 2' വിലും പ്രതികരണം
ഇറാനും അമേരിക്കയും നടത്തുന്ന ചര്‍ച്ച അലസിപ്പിരിഞ്ഞാല്‍ സ്വര്‍ണവില കൂടും. പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി ഉയരുകയും ചെയ്യും. ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വാഷിങ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണുന്നുണ്ട്. ഈ ചര്‍ച്ച പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളില്‍ നിര്‍ണായകമായിരിക്കും.
Credit: Oneindia



Click it and Unblock the Notifications
