Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
സ്വര്‍ണവില കുറഞ്ഞു; നേരിയ ഇറക്കം മാത്രം, ഒരു പവന് ആഭരണം വാങ്ങാന്‍ ഒരു ലക്ഷം പോര, ഇന്നത്തെ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇറക്കം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ ശേഷമാണ് ഇന്നത്തെ വിലക്കുറവ്. ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്കുന്ന വിലയിടിവ് ഇന്നുണ്ടായിട്ടില്ല. സ്വര്‍ണവില ഉയരാനുള്ള സാധ്യതകള്‍ തന്നെയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഡോളര്‍ മൂല്യം കുറയുകയാണ്. രൂപയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്.
കുതിക്കുന്നതിന്റെ മുമ്പുള്ള പതുങ്ങളായി മാത്രം ഇന്നത്തെ വില ഇടിവിനെ കണ്ടാല്‍ മതി. അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് ചെയര്മാന് വൈകാതെ മാറിയേക്കും. പലിശ നിരക്ക് കുറയ്ക്കണം എന്ന അഭിപ്രായമുള്ള ട്രംപിന്റെ അനുകൂലി ഈ പദവിയില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇതെല്ലാം സ്വര്‍ണത്തിന്റെ കുതിപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്...

അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഡിസംബര്‍ പത്തിന് യോഗം ചേര്‍ന്ന് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പിന്നീടുള്ള മാസങ്ങളിലും പലിശ നിരക്ക് കുറയ്ക്കല്‍ തുടര്‍ന്നേക്കുമെന്നാണ് പുതിയ വിവരം. അതായത്, പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ നിക്ഷേപ വരുമാനം കുറയുമെന്ന ആശങ്ക പരക്കും. ഇത് കൂട്ടത്തോടെ സ്വര്‍ണത്തില്‍ നിക്ഷേപം വരാനുള്ള അവസരം ഒരുങ്ങും. സ്വര്‍ണവില കുതിക്കും.
പിഎഫ് തുക എല്ലാ മാസവും കമ്പനി അടക്കുന്നില്ലേ? ബാലന്‍സ് അറിയാനുള്ള 3 വഴികള്‍ ഇതാണ്
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ മാത്രമാണ് കുറഞ്ഞത്. 1400, 600 തുടങ്ങിയ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണം പവന് 93680 രൂപയും ഗ്രാമിന് 11710 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് ഗ്രാമിന് 9630 രൂപയും പവന് 77040 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് ഗ്രാമിന് 7500 രൂപയും പവന് 60000 രൂപയുമാണ് പുതിയ വില. 9 കാരറ്റ് ഗ്രാമിന് 4840 രൂപയും പവന് 38720 രൂപയുമാണ് വില.
ഒരു പവന് ആഭരണത്തിന് ഒരു ലക്ഷം മതിയാകില്ല
സ്വര്‍ണവില ഇന്ന് കുറഞ്ഞെങ്കിലും വെള്ളിയുടെ വില ഇന്ന് ഉയരുകയാണ് ചെയ്തത്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 170 രൂപയിലെത്തി. കഴിഞ്ഞ ദിവസം 100ന് മുകളിലുണ്ടായിരുന്ന ഡോളര്‍ സൂചിക ഇന്ന് 99.49ലേക്ക് ഇടിഞ്ഞു. ഇത് മറ്റു പ്രധാന ആറ് കറന്‍സികള്‍ മൂല്യം കൂടാന്‍ വഴിയൊരുക്കും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ ഉയരുകയും ചെയ്യും. സ്വര്‍ണവില കൂടുമെന്ന് പറയാനുള്ള മറ്റൊരു കാരണമാണിത്.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.25 ആയി കുറഞ്ഞിട്ടുണ്ട്. രൂപ മൂല്യം ഇടിയുന്നതും സ്വര്‍ണവില ഉയരാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ സ്വര്‍ണവില കൂടുമെന്ന് പ്രതീക്ഷിക്കാം. ഗോള്‍ഡ്മാന്‍ സാക്സ് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നതും സ്വര്‍ണവില വന്‍തോതില്‍ കൂടുമെന്നാണ്.
ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണാഭരണം വാങ്ങുന്നതിന് ഒരു ലക്ഷം രൂപ മതിയാകില്ല. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോള്‍ ഒരു ലക്ഷം രൂപ കവിയും. രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 4147 ഡോറളാണ് വില. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 94320 രൂപയായിരുന്നു. വൈകാതെ ഈ നിരക്ക് മറികടക്കുമെന്നാണ് സൂചന.
Credit: Oneindia



Click it and Unblock the Notifications