Latest Updates
-
വാരാന്ത്യ രാശിഫലം: 12 രാശിക്കാർക്കും നിർണായക മാറ്റങ്ങൾ; യാത്രയിലും ഷോപ്പിംഗിലും ജാഗ്രത പാലിക്കുക -
ഛത്ത് പൂജ 2026: നഹായ് ഖായ് ചടങ്ങുകളോടെ തുടക്കം; ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും സമയക്രമവും ഇതാ -
ഫ്രൈഡേ ദി 13th: മലയാളികൾ പേടിക്കണോ? വിശ്വാസവും ശാസ്ത്രവും പറയുന്നതെന്ത്? -
വീടിനുള്ളിൽ ചെടികൾ വെച്ചാൽ മലിനീകരണം മാറുമോ? വാസ്തുവും ശാസ്ത്രവും പറയുന്ന ഞെട്ടിക്കുന്ന സത്യം -
ബുധൻ നേർരേഖയിൽ: ഇന്ന് രാത്രി ഈ കാര്യങ്ങളിൽ ജാഗ്രത വേണം -
ബുധാദിത്യ യോഗം ഇന്ന്: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അബദ്ധങ്ങൾ ഒഴിവാക്കാം -
നവംബർ 13: പഞ്ചമഹാപുരുഷ യോഗങ്ങൾ എങ്ങനെ പരിശോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 16 സൂര്യ സംക്രമണം: സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും ഈ മുൻകരുതലുകൾ മറക്കരുത് -
നവംബർ 13 രാജയോഗം: ഈ രാശിക്കാർക്ക് ധനനേട്ടം, ഒപ്പം സാമ്പത്തിക സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 നവംബർ 13 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും ഇന്നത്തെ ഫലങ്ങൾ അറിയാം
സ്വർണം വില ഇന്ന് കുത്തനെ ഉയർന്നു;പവൻ വിലയിൽ ഒറ്റയടിക്ക് 3960 രൂപയുടെ വർധനവ്..ഇന്നത്തെ വില അറിയാം
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാം വിലയിൽ 210 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാമിന് വില 14,145 രൂപയായി. പവൻ വിലയില് 1,680 രൂപ ഇടിഞ്ഞ് 1,13,160 രൂപയും. തുടർച്ചയായ വർധനവിന് പിന്നാലെ വില ഇടിഞ്ഞതിൻ്റെ ആവേശത്തിലായിരുന്നു ഇന്നലെ ആഭരണപ്രേമികൾ. ഇന്നും സ്വർണ വിലയിൽ വലിയ ഇടിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാൽ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഇന്ന് സ്വർണം വീണ്ടും കുതിച്ചിരിക്കുകയാണ്. ആഗോള വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്.
ഇന്ന് രാജാന്ത്യര സ്വർണ വില സർവകാല റെക്കോർഡിലെത്തി. വിപണിയിലെ മുന്നേറ്റങ്ങൾക്കിടയിൽ ഔൺസിന് 4963 ഡോളറാണ് രേഖപ്പെടുത്തിയത്. നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം. യുഎസ് താരിഫ് ഭീഷണികളും ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട തർക്കങ്ങളും ആഗോള വ്യാപാര, രാഷ്ട്രീയ പിരിമുറുക്കങ്ങൾ വർദ്ധിപ്പിച്ചു. ഇത് സ്വർണ്ണത്തിനുള്ള സുരക്ഷിത നിക്ഷേപ ആവശ്യം ഉയർത്തി.ഗ്രീൻലൻഡിനെ യുഎസിന് വേണമെന്ന ആവശ്യത്തെ എതിർക്കുന്ന രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയന് മേൽ 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വെല്ലുവിളിച്ചിരുന്നു. ഇതിൽ നിന്ന് പിന്നീട് പിൻമാറിയെങ്കിലും ഇത്തരം കടുത്ത നീക്കങ്ങൾ ട്രംപ് ഏത് നിമിഷവും കൈക്കോണ്ടേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് തടസ്സം യൂറോപ്യൻ യൂണിയൻ നേതാക്കളാണെന്ന വിമർശനവുമാ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി എത്തിയതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ദുർബലമായ യുഎസ് ഡോളറും സ്വർണ്ണത്തിന് ആകർഷകത്വം കൂട്ടി. ഡോളറിന്റെ ദൗർബല്യം കാണിക്കുന്ന സാമ്പത്തിക ഡാറ്റകളും, ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണത്തിൻ്റെ പെരുമ ഉയർത്തി.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിലും സ്വർണ വില റെക്കോഡ് ഉയരത്തിലെത്തി. ഗ്രാമിന് ഇന്ന് 495 രൂപ വർധിച്ച് 14640 രൂപയായി. പവൻ വില 1,17,120 രൂപയായി. അതായത് ഒറ്റയടിക്ക് 3960 രൂപയുടെ വർധനവ്. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് വില 12110 രൂപയാണ്. 18 കാരറ്റിനും പവൻ വില ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 96880 രൂപാണ് ഇന്ന് പവന് രേഖപ്പെടുത്തിയത്. വെള്ളിക്ക് ഇന്ന് ഒരു ഗ്രാമിന് 340 രൂപയാണ് രേഖപ്പെടുത്തിയത്.
ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം കൈയ്യിൽ കിട്ടണമെങ്കിൽ 3 ശതമാനം ജി എസ് ടിയും 5 ശതമാനം അടിസ്ഥാന പണിക്കൂലിയും ചേർത്ത് 1,26,665 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. 5 ശതമാനം എന്നത് അടിസ്ഥാന പണിക്കൂലി മാത്രമാണ്. വൈവിധ്യമാർന്ന ഡിസൈനുകൾക്ക് 35 ശതമാനം വരെ പണിക്കൂലി നൽകേണ്ടി വരും.
സ്വർണം ഇനിയും കുതിക്കുമെന്ന്
ഈ വർഷം സ്വർണം ഔണ്സിന് 5000 ഡോളർ തൊട്ടേക്കാമെന്നാണ് ആഗോള റേറ്റിംഗ് ഏജൻസികളും സാമ്പത്തിക സ്ഥാപനങ്ങളും ആദ്യം പ്രവചിച്ചിരുന്നത്. ഈ മാജിക് നമ്പർ തൊടാൻ ഇനി അധിക ദൂരമില്ല. ഈ സാഹചര്യത്തിൽ ഗോൾഡ്മാൻ സാച്ചസ് പോലുള്ള സ്ഥാപനങ്ങൾ തങ്ങളുടെ പ്രവനങ്ങൾ ഉയർത്തി. വില 5,400 ഡോളർ വരെ ആകുമെന്നാണ് ഇപ്പോൾ പ്രവചിക്കുന്നത്. ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങൾ, ഡോളറിന്റെ ദൗർബല്യം, പണപരമായ ഇളവുകൾ, വൈവിധ്യവൽക്കരണം എന്നിവയെല്ലാം സ്വർണ്ണത്തിന്റെ മികച്ച പ്രകടനത്തിന് വഴിവെക്കും. കൂടാതെ കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ വാങ്ങലുകളും സ്വർണത്തിന് പിന്തുണ നൽകും. ഡോളറിൽ നിന്നുള്ള കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കാൻ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങൾ സ്വർണ്ണം വാങ്ങി കൂട്ടകയാണ്. ഇടിഎഫുകൾ, സ്വർണ്ണ ബാറുകൾ, നാണയങ്ങൾ എന്നിവയിലേക്കുള്ള നിക്ഷേപക ഒഴുക്കും ഇതിന് സഹായകമായി.
Credit: Oneindia



Click it and Unblock the Notifications
