Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, രാവിലെ കൂടിയതിനേക്കാള്‍ താഴ്ന്നു
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം വലിയ ഇടിവ്. രാജ്യാന്തര തലത്തില്‍ വില കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. ഇതേ സാഹചര്യം വിപണിയില്‍ നിലനിന്നാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും. വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുമെന്ന അമേരിക്കയുടെ പ്രഖ്യാപനവും വിപണിയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണവില കുത്തനെ കുറയും, ഇക്കാര്യം സംഭവിച്ചാല്‍ മാത്രം; മുമ്പ് 2 തവണ സ്വര്‍ണം വന്‍ വീഴ്ച നേരിട്ടു
വെനസ്വേലിയില്‍ നിന്ന് 50 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിപണി വിലയില്‍ വാങ്ങുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. അമേരിക്ക ലക്ഷ്യമിട്ടതും ഇതുതന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യങ്ങള്‍ സമാധാനത്തിലേക്ക് നീങ്ങുന്നു എന്ന വിവരം വന്നതോടെയാണ് വിപണിയില്‍ ശാന്തത വന്നതും ക്രൂഡ് ഓയിലിന്റെയും സ്വര്‍ണത്തിന്റെയും വില കുറഞ്ഞതും.

ആഗോള വിപണിയില്‍ രാവിലെ സ്വര്‍ണത്തിന് 4480 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം പിന്നീട് താഴുകയായിരുന്നു. ഉച്ചയോടെ വില 4450ലേക്ക് എത്തി. ഇതാണ് കേരളത്തിലും വില കുറയാന്‍ കാരണം. മാത്രമല്ല, രൂപയുടെ മൂല്യം അല്‍പ്പംകൂടി മെച്ചപ്പെട്ടു. ഡോളറിനെതിരെ 89.95 എന്ന നിരക്കിലേക്ക് രൂപ മെച്ചപ്പെട്ടതാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം.
ഇന്ന് രാവിലെ കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം 12785, പവന് 102280
18 കാരറ്റ് ഗ്രാം 10510, പവന് 84080
14 കാരറ്റ് ഗ്രാം 8185, പവന് 65480
9 കാരറ്റ് ഗ്രാം 5280, പവന് 42240
ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റം
22 കാരറ്റ് ഗ്രാം 12675, പവന് 101400
18 കാരറ്റ് ഗ്രാം 10420, പവന് 83360
14 കാരറ്റ് ഗ്രാം 8115, പവന് 64920
9 കാരറ്റ് ഗ്രാം 5235, പവന് 41880
ഇന്ന് രാവിലെ ഒരു പവന് സ്വര്‍ണത്തിന് 480 രൂപയാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 880 രൂപ കുറഞ്ഞു. ഗ്രാമിന് രാവിലെ 60 രൂപ ഉയര്‍ന്നിരുന്നു എങ്കില്‍ ഉച്ചയ്ക്ക് 110 രൂപ കുറഞ്ഞു. വിപണിയിലെ പുതിയ മാറ്റം തുടരുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവചിക്കാന്‍ പറ്റാത്ത വിപണി സാഹചര്യമാണ് നിലനില്‍ക്കുന്നത്.
Credit: Oneindia



Click it and Unblock the Notifications
