Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
സ്വർണ വില ഇന്ന് മൂക്കുംകുത്തി താഴേക്ക്;ആഭരണപ്രേമികൾക്ക് വാങ്ങാൻ ബെസ്റ്റ് ടൈം..വിറ്റാൽ കനത്ത നഷ്ടം
സംസ്ഥാനത്ത് ജനുവരി 29 നാണ് സ്വർണ വില 1.31 ലക്ഷമെന്ന റെക്കോഡ് ഉയരം തൊട്ടത്. പിന്നീടിങ്ങോട്ട് വില കുത്തനെ ഇടിയുന്നതായിരുന്നു കാഴ്ച. 30,31 തീയതികളിലായി ഏകദേശം 12000 രൂപയോളം വില പവന് ഇടിഞ്ഞു. ഫെബ്രു 1 മുതൽ കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില ഏറിയും കുറഞ്ഞുമാണ് തുടരുന്നത്. വില വലിയ തോതിൽ ഇടിയുമ്പോഴും വമ്പൻ കുതിപ്പുകൾ ഉണ്ടാകുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ആഗോള വിപണിയിലെ ചലനങ്ങൾ തന്നെയാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.
സ്വർണം വാങ്ങാൻ ബെസ്റ്റ് വഴി ഇതാണ്; ആഭരണപ്രേമികൾ തന്ത്രം മാറ്റി, വൻ ഓഫറുമായി ജ്വല്ലറികളും
രാജ്യാന്തരവില നിലവിൽ 135 ഡോളർ ഇടിഞ്ഞ് 4,789 ഡോളറിലാണുള്ളത്. ശക്തമായ യുഎസ് ഡോളറാണ് ഇന്ന് സ്വർണവില കുറയാൻ പ്രധാന കാരണം. ഡോളർ ശക്തിപ്പെടുമ്പോൾ മറ്റു കറൻസികളുള്ളവർക്ക് സ്വർണം വാങ്ങാൻ കൂടുതൽ ചിലവേറിയതാവുകയും നിക്ഷേപം എന്ന നിലയിൽ അതിന്റെ ആകർഷണം കുറയ്ക്കുകയും ചെയ്യും. പലിശ നിരക്കുകൾ കുറയ്ക്കുന്നതിലെ ഫെഡറൽ റിസർവിന്റെ ജാഗ്രതയും, തൊഴിൽ വിപണിക്കപ്പുറം പണപ്പെരുപ്പത്തിന് പ്രാധാന്യം നൽകിയതും ഡോളറിന് കരുത്ത് പകർന്നു.

ഔൺസിന് 5,600 ഡോളറിനടുത്ത് എത്തിയ റെക്കോർഡ് ഉയർച്ചയ്ക്ക് ശേഷം നടന്ന കനത്ത ലാഭമെടുപ്പും സ്വർണത്തിൻ്റെ വില കുത്തനെ ഇടിയാൻ കാരണമായി. ഒപ്പം ഓഹരി സൂചികകളിലെ തകർച്ചയും 'റിസ്ക്-ഓഫ്' മനോഭാവവും നിക്ഷേപകരെ അവരുടെ കൈവശമുള്ള വിലയേറിയ ലോഹങ്ങൾ വിറ്റ് നഷ്ടങ്ങൾ നികത്താൻ പ്രേരിപ്പിച്ചു. ഇതെല്ലാം കേരളത്തിലെ സ്വർണ വിലയേയും സ്വാധീനീച്ചു.
കേരളത്തിൽ ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. പവൻ വില 1,520 രൂപയിടിഞ്ഞ് 1,11,720 രൂപയായി. ഗ്രാം വില 13965 രൂപയും. ഇന്നലെ പവൻ വില 1,13, 240 രൂപയും ഗ്രാം വില 14,155 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 11545 രൂപയാണ് വില
സ്വർണ വില പവന് 50,000ത്തിലേക്ക് ഇടിയും..ആ നല്ലകാലം വരും ആഭരണപ്രേമികളേ..വിദഗ്ധർ പറയുന്നു
ഇനിയും വില കുറയുമെന്ന്
ബ്ലൂംബെർഗ് ഇൻ്റലിജൻസിൻ്റെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് മൈക്ക് മക്ഗ്ലോൺ ഉൾപ്പെടെയുള്ള വിദഗ്ധർ അന്താരാഷ്ട്ര സ്പോട്ട് സ്വർണ്ണവിലയിൽ വലിയ ഇടിവ് പ്രവചിക്കുന്നുണ്ട്. നിലവിലെ താഴോട്ടുള്ള പ്രവണത തുടരുകയാണെങ്കിൽ, ഒരു ട്രോയ് ഔൺസിന് 4,000 ഡോളറിലേക്ക് വില താഴ്ന്നേക്കാം എന്നാണ് മുന്നറിയിപ്പ്.
ശക്തമായ യുഎസ് ഡോളർ, ഉയർന്ന നേട്ടങ്ങൾക്ക് ശേഷമുള്ള ലാഭമെടുപ്പ്, ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച ജാഗ്രതാ സൂചനകൾ, പണച്ചുരുക്ക സമ്മർദ്ദങ്ങൾ എന്നിവയാണ് ഈ ഇടിവിന് ആക്കംകൂട്ടുന്നത്. അന്താരാഷ്ട്ര വില 4,000 ഡോളറാകുമ്പോൾ ഒരു പവന് ഏകദേശം 93,000-94,000 രൂപയായിരിക്കും വില. ഈ വിലയിടിവ് കേരളത്തിലെ ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും നിക്ഷേപങ്ങൾക്കുമായി സ്വർണ്ണം വാങ്ങുന്നവർക്ക്, കൂടുതൽ ആകർഷകമാക്കും. എന്നാൽ, നിലവിൽ സ്വർണ്ണം കൈവശമുള്ളവർക്കോ വിൽക്കുന്നവർക്കോ ഇത്തരം തിരുത്തൽ വലിയ നഷ്ടമുണ്ടാക്കാൻ ഇടയുണ്ട്.
ഈ പ്രവചനം നിലവിലെ സാമ്പത്തിക സംഭവവികാസങ്ങളെ ആശ്രയിച്ച് മാത്രമുള്ളതാണ്. പണപ്പെരുപ്പമോ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളോ വീണ്ടും ഉയർന്നുവന്നാൽ സ്വർണവില സ്ഥിരത കൈവരിക്കാനോ തിരിച്ചുവരാനോ സാധ്യതയുണ്ടെന്ന് മറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, ഇത്തരം ഹ്രസ്വകാല പ്രവചനങ്ങൾ വിശാലമായ പ്രവണതകളോടൊപ്പം ജാഗ്രതയോടെ കാണണമെന്നാണ് മുന്നറിയിപ്പ്.
Credit: Oneindia



Click it and Unblock the Notifications











