Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
സ്വര്‍ണം വീണ്ടും വീണു.. ഇപ്പോള്‍ തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ..! ഉച്ചയ്ക്ക് ശേഷം വില കൂടും?
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ട് തവണയായി കൂടിയ സ്വര്‍ണ വില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു. ഡോളര്‍ ശക്തിപ്പെടുന്നതാണ് സ്വര്‍ണത്തിന്റെ ചാഞ്ചാട്ടത്തിന് കാരണമാകുന്നത്. സെപ്തംബര്‍ അവസാന വാരം തുടങ്ങിയ സ്വര്‍ണ വിലയിലെ അസ്ഥിരത നവംബര്‍ ആദ്യ വാരം അവസാനിക്കുമ്പോഴും തുടരുകയാണ്. ആഗോള സ്വര്‍ണ വിലയിലെ വ്യതിയാനം തന്നെയാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്.
എറണാകുളം ബെംഗളൂരു മാത്രമല്ല, 4 വന്ദേഭാരത് എക്സ്പ്രസുകള്‍ ശനിയാഴ്ച മുതല്‍; സമയം അറിയാം
ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വ്യാപാര യുദ്ധം, ഡോളര്‍ തുടങ്ങിയ സ്വര്‍ണ വിലയെ ഉത്തേജിപ്പിച്ച പല ഘടകങ്ങളും ഇപ്പോള്‍ മഞ്ഞുരുകലിലാണ്. ഇതോടെ ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം പതിയെ മാറുകയാണ്. എന്നാല്‍ കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങലില്‍ കുറവൊന്നുമുണ്ടായിട്ടില്ല. ഇതാണ് കുത്തനെയുള്ള ഇടിവില്‍ നിന്ന് സ്വര്‍ണത്തെ സംരക്ഷിച്ച് നിര്‍ത്തുന്നത്. ഇന്നത്തെ ഗ്രാം, പവന് നിരക്കുകള്‍ നോക്കാം.

ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ വൈകീട്ട് 11235 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11185 രൂപയായി. ഇന്നലെ രാവിലേയും വൈകീട്ടുമായി 100 രൂപയാണ് ഗ്രാം സ്വര്‍ണത്തിന് കൂടിയത്. അതില്‍ നിന്നാണ് പകുതി ഇന്ന് കുറഞ്ഞിരിക്കുന്നത്. അതേസമയം ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് കൂടിയിരിക്കുന്നത്.
ആസ്തി ഇരട്ടിക്കും.. 2025 കഴിയുന്നത് വരെ ഇവര്‍ക്ക് നല്ലകാലം, പലവഴിക്ക് പോക്കറ്റില്‍ പണമെത്തും..!
ഇതോടെ ഇന്നലെ വൈകീട്ട് 89880 രൂപയായി വര്‍ധിച്ച സ്വര്‍ണത്തിന്റെ വില ഇന്ന് 89480 ആയി കുറഞ്ഞു. ഇന്നലെ രാവിലെയും വൈകീട്ടുമായി 800 രൂപ കൂടിയിരുന്നിടത്ത് നിന്നാണ് ഇന്ന് 400 രൂപ കുറഞ്ഞിരിക്കുന്നത്. അതേസമയം സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വേഗം സ്വര്‍ണം വാങ്ങുന്നതായിരിക്കും നല്ലത്. കാരണം വില കുറഞ്ഞാലും പലപ്പോഴും ഒരു ദിവസത്തിനുള്ളില്‍ തന്നെ വിലയില്‍ മാറ്റം വരുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം വിലയില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ വില കുറയുമ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിക്കുന്നതാണ് ബുദ്ധി. ജ്വല്ലറികളിലെ പ്രീ ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തി സ്വര്‍ണം വാങ്ങിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് വിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍. മുന്‍കാലങ്ങളില്‍ ദിവസത്തിലൊരിക്കല്‍ മാത്രമായിരുന്നു സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം രണ്ട് തവണയാണ് വില മാറുന്നത്.
അതിനാല്‍ അഡ്വാന്‍സ് ബുക്കിംഗ് അഥവാ പ്രീ ബുക്കിംഗ് സംവിധാനം തന്നെയാണ് ഏറ്റവും നല്ലത്. ഒരു നിശ്ചിത തുക കൊടുത്ത് നമുക്ക് ആവശ്യമായ സ്വര്‍ണം ബുക്ക് ചെയ്യാവുന്ന രീതിയാണിത്. ഇത് പ്രകാരം വില പിന്നീട് കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് നമുക്ക് സ്വര്‍ണം വാങ്ങിക്കാം. ഇനി വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങാം എന്നതാണ് ഈ സ്കീമിന്റെ പ്രത്യേകത.
ഈ മാസം പൊതുവെ വിലയില്‍ താഴേക്ക് വീഴുന്ന പ്രവണതയാണ് സ്വര്‍ണം കാണിക്കുന്നത്. നവംബര്‍ ഒന്നിനും രണ്ടിനും പവന് സ്വര്‍ണത്തിന്റെ വില 90200 ആയിരുന്നു. എന്നാല്‍ മൂന്നാം തിയതി വില കൂടി 90320 ലേക്ക് സ്വര്‍ണമെത്തി. ഇത് തന്നെയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയും. പിന്നീട് സ്വര്‍ണ വില താഴേക്ക് വീണു. നാലാം തിയതി 89800 ആയ പവന് വില അഞ്ചാം തിയതി 89080 ആയി മാറി.
ഇത് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണ്. സ്വര്‍ണത്തിന് ഈ വര്‍ഷം മുഴുവന്‍ വിലയില്‍ ചാഞ്ചാട്ടം പ്രകടമാകും എന്നാണ് വിദഗ്ധര്‍ പറയുന്ന്. 97360 രൂപ വരെ എത്തിയിടത്ത് നിന്നാണ് പവന് വില ഈ നിലയിലേക്ക് വീണിരിക്കുന്നത്. എന്നാല്‍ 2026 ല്‍ സ്വര്‍ണം തിരിച്ചുകയറും എന്നാണ് പലരുടേയും പ്രതികരണം.
Credit: Oneindia



Click it and Unblock the Notifications