Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, ട്രംപിന്റെ കുഴിയില്‍ വീണ് വിപണി, ഇന്നത്തെ പവന് വില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും വില പറക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണം. വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പവന് വില വീണ്ടും ഒരു ലക്ഷം രൂപ കടന്നു എന്ന പ്രത്യേകതയും ഇന്നുണ്ട്. ആയിരിത്തലധികം രൂപയാണ് ഇന്ന് വര്‍ധിച്ചത്.
സൗദി അറേബ്യ, യുഎഇ നേട്ടമുണ്ടാക്കിയില്ല; മെച്ചം കിട്ടിയത് മറ്റൊരു രാജ്യത്തിന്, ഇളകാതെ റഷ്യ
വെനസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശമാണ് വിപണിയെ അസ്വസ്ഥമാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സമ്പത്തുള്ള രാജ്യമാണ് വെനസ്വേല. ഇവിടെ അമേരിക്കക്ക് അനുകൂലമായി കാര്യങ്ങള്‍ മാറിയാല്‍ ക്രൂഡ് വിലയില്‍ വീണ്ടും കുറവ് വരും. എന്നാല്‍ വെനസ്വേലന്‍ ജനത പൊരുതാന്‍ തീരുമാനിച്ചാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയും. അതുകൊണ്ടുതന്നെ വിപണി അനിശ്ചത്വത്തിലാണ്.

വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുമ്പോഴാണ് സ്വര്‍ണവില കുതിക്കുക. ഇന്ന് അതാണ് സംഭവിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4410 ഡോളറായി. കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 1160 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 100760 രൂപയും ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12595 രൂപയുമായി.
ആനുപാതികമായ വിലക്കയറ്റം മറ്റു കാരറ്റ് സ്വര്‍ണങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10355 രൂപയും പവന് 82840 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5205 രൂപയും പവന് 41640 രൂപയുമായി. വെള്ളിയുടെ ഇന്നത്തെ ഗ്രാം വില 250 രൂപയാണ്. പത്ത് ഗ്രാമിന് 2500 രൂപയും.
സ്വര്‍ണവില ഇനിയും ഉയരുമോ?
കേരളത്തില്‍ ഈ മാസം ഒന്നിന് പവന് വില 99040 രൂപയായിരുന്നു. അഞ്ചാം ദിവസം 1700 രൂപയില്‍ അധികം വര്‍ധിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇനിയും വര്‍ധിച്ചേക്കും. അമേരിക്കന്‍ ഡോളര്‍ സൂചിക 98.77 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 90.24 എന്ന നിരക്കിലും. രണ്ട് മൂല്യവും ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ വിപണിയിലെ ആശങ്ക വളരെ വലുതാണ്.
കഴിഞ്ഞ കാലങ്ങളില്‍ സ്വര്‍ണവില കൂടാനുള്ള ഓരോ ഘടകം പരിശോധിച്ചാലും അമേരിക്ക ഒരു ഭാഗത്തുണ്ട്. യുക്രൈന്-റഷ്യ പോര്, ഇസ്രായേല്‍-പലസ്തീന് വിഷയം, ഇറാനുമായുള്ള കൊമ്പ് കോര്‍ക്കല്‍ തുടങ്ങി ഇപ്പോള്‍ വെനസ്വേലയിലെ വിവാദങ്ങളും. ഇന്ത്യയുമായി താരിഫ് പോരില്‍ ഉടക്കി നില്ക്കുന്ന അമേരിക്കയുടെ നയവും വിപണിയെ അസ്വസ്ഥമാക്കുന്നുണ്ട്. അതും സ്വര്‍ണവില കൂടാനുള്ള കാരണമാണ്.
സ്വര്‍ണവില വൈകാതെ കുറയുമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും രാജ്യാന്തര രാഷ്ട്രീയം മാറുകയാണ്. അതിന് അനുസരിച്ച് സാമ്പത്തിക രംഗവും മാറുന്നു. ഇങ്ങനെ പോയാല്‍ ഇനിയും സ്വര്‍ണവില കൂടിയേക്കുമെന്നാണ് മനസിലാകുന്നത്. ഇന്ന് ഒരു പവന് സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 1.08 ലക്ഷം രൂപ ചെലവ് വരും.
Credit: Oneindia



Click it and Unblock the Notifications