Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍; വിറ്റാല്‍ പണം കിട്ടാത്ത അവസ്ഥ, ഇന്നത്തെ പവന്-ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തി. കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ 104440 എന്ന വില ഇന്ന് മറികടന്നു. ഇനിയും സ്വര്‍ണവില കൂടുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം. രാജ്യാന്തര വിപണിയില്‍ ഇന്നലെ വരെ വന്‍തോതില്‍ സ്വര്‍ണവില കൂടുകയാണ് ചെയ്തത്. ഇന്ന് അല്‍പ്പം വേഗത കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇടിവ് കാണുന്നില്ല.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 99040 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 5000ത്തില്‍ അധികം രൂപയുടെ വര്‍ധനവാണ് ഇന്ന്. ഇറാന്, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കെതിരെ അമേരിക് സ്വീകരിക്കുന്ന നടപടികള്‍, യുഎഇ-സൗദി തമ്മിലുള്ള അസ്വാരസ്യം, ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ ചുങ്കം എന്നിവയാണ് വിപണിയിലെ വെല്ലുവിളികള്‍.

കേരളത്തില്‍ 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 104520 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 280 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13065 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ വില വന്‍തോതില്‍ ഉയര്‍ന്നു. ഗ്രാമിന് 275 രൂപയായി. പത്ത് ഗ്രാമിന് 2750 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 4596 ഡോളറായി. വൈകാതെ 4600 ഡോളര്‍ മറികടക്കുമെന്നാണ് വിവരങ്ങള്‍.
ഒമാന്‍ ഇത്തവണ തന്ത്രം മാറ്റി; സൗദി അറേബ്യയ്ക്കൊപ്പം ചേര്‍ന്നു, ദോഫാറില്‍ അപകടം മണത്തു
സ്വര്‍ണവില കൂടിയ സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ താഴ്ന്ന കാരറ്റ് ആഭരണങ്ങളെ ആശ്രയിക്കുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10740 രൂപയും പവന് 85920 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 8365 രൂപയും പവന് 66920 രൂപയുമാണ് വില. 9 കാരറ്റ് ഗ്രാമിന് 5395 രൂപയും പവന് 43160 രൂപയുമാണ് വില. അതേസമയം, ക്രൂഡ് ഓയില്‍ വില ബാരലിന് 64 ഡോളര്‍ ആയി ഉയര്‍ന്നു. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ത്തും.
സ്വര്‍ണം വിറ്റാല്‍ പണം കിട്ടുന്നില്ല
ഡോളര്‍ സൂചിക 99.99 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 90.23 ആയി ഇടിഞ്ഞു. രൂപയുടെ മൂല്യവും സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇന്ത്യയില്‍ സ്വര്‍ണവില ഉയര്‍ന്നുവരും. ഇന്നു കാണുന്ന വിലയിലേക്ക് സ്വര്‍ണം എത്താന്‍ പ്രധാന കാരണം രൂപയുടെ മൂല്യമിടിവാണ്. മൂല്യം മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നുമില്ല.
ഇന്ത്യയുടെ ഇറക്കുമതി കുറയുകയും കയറ്റുമതി വര്‍ധിക്കുകയും ചെയ്യുകയാണ് പോംവഴി. അമേരിക്ക ഉയര്‍ന്ന ചുങ്കം ചുമത്തിയതിനാല്‍ ഇന്ത്യയുടെ കയറ്റുമതി കൂടുതല്‍ പ്രതിസന്ധിയിലാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനം ചുങ്കം ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഇതില്‍ ഇന്ത്യയും ആശങ്കയിലാണ്.
വില കുതിച്ചുയര്‍ന്ന ഘട്ടത്തില്‍ സ്വര്‍ണം വിറ്റ് പണമാക്കാം എന്ന് കരുതുന്നവര്‍ക്കും രക്ഷയില്ല എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. പഴയ സ്വര്‍ണം വില്‍ക്കാനാണ് കൂടുതല്‍ പേര് ജ്വല്ലറിയില്‍ എത്തുന്നതത്രേ. പുതിയ സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പണം നല്കാന് ജ്വല്ലറികള്‍ക്ക് സാധിക്കുന്നുമില്ല. ഏറെ ദിവസത്തെ അവധി പറഞ്ഞാണ് പല ജ്വല്ലറികളും പണം നല്‍കുന്നത്.
Credit: Oneindia



Click it and Unblock the Notifications
