Latest Updates
-
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
സ്വര്‍ണ വില മൂക്കുകുത്തി വീണു; സ്വര്‍ണം വാങ്ങാന്‍ നല്ല ദിനം, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: സ്വര്‍ണവില കുത്തനെ കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണവില 1400 രൂപ കുറഞ്ഞു. വിപണിയില്‍ അസ്ഥിരതയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ വില കുറയുന്ന വേളയില്‍ തന്നെ ആവശ്യക്കാര്‍ വാങ്ങുന്നതാണ് നല്ലത്. വില കൂടുന്ന വേളയില്‍ വില്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു അവസരം ഉപയോഗപ്പെടുത്താം. സ്വര്‍ണവില ഇനിയും കുറയുമെന്ന സൂചന വിപണിയിലുണ്ട്.
ശമ്പളം എത്ര കൂടും? സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ചര്‍ച്ച, എന്ന് മുതല്‍ പുതിയ ശമ്പളം കിട്ടും
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചു. ഇത് സ്വര്‍ണവില ഉയര്‍ത്താന്‍ പര്യാപ്തമായിരുന്നു. എന്നാല്‍ അടുത്ത മാസം പലിശ കുറയ്ക്കില്ല എന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയത് സ്വര്‍ണവില താഴാന്‍ കാരണമായി. മാത്രമല്ല, അമേരിക്കയും ചൈനയും ഇന്ന് നടക്കുന്ന ചര്‍ച്ചയുടെ ഫലം എന്താകുമെന്നും വിപണി ഉറ്റുനോക്കുകയാണ്.

ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി 1160 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. എന്നാല്‍ ഇന്ന് 1400 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 88360 രൂപയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. അതായത്, 1800 രൂപ കൂടി കുറഞ്ഞാല്‍ ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം വീണ്ടുമെത്തും.
240 കോടിയുടെ യുഎഇ ലോട്ടറി; അനില്‍ കുമാര്‍ കുടുങ്ങുമോ? പണം ഇന്ത്യയിലേക്ക് കൊണ്ടുവരാനാകില്ല
സ്വര്‍ണവില ഇനിയും താഴുമെന്ന് പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് 70000 രൂപ വരെ എത്തുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അല്‍പ്പ സമയം കഴിഞ്ഞ് വരാനിരിക്കുന്ന യുഎസ്-ചൈന ചര്‍ച്ചയുടെ ഫലം അനുസരിച്ച് വിപണിയില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കുന്നു. ദക്ഷിണ കൊറിയയില്‍ വച്ചാണ് യുഎസ് പ്രസിഡന്റും ചൈനീസ് പ്രസിഡന്റും ചര്‍ച്ച നടത്തുന്നത്.
സ്വര്‍ണം ഗ്രാം വില അറിയാം
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ താഴ്ന്ന് 11045 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 9080 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7080 രൂപയാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 4590 രൂപയാണ്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 155 രൂപയില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3940 ഡോളറായി കുറഞ്ഞിട്ടുണ്ട്.
ചൈന-അമേരിക്ക വ്യാപാര തര്‍ക്കത്തില്‍ പരിഹാരമായാല്‍ വിപണിക്ക് ഉത്തേജനം നല്‍കും. കൂടാതെ ഇന്ത്യയുമായി കരാറുണ്ടാക്കിയാല്‍ വീണ്ടും ഗുണം ചെയ്യും. കാരണം ലോകത്തെ മൂന്ന് പ്രധാന വിപണികളാണിവ. തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം വരികയും വിപണി ഉണരുകയും ചെയ്യും. ഇത് സ്വര്‍ണത്തിലേക്കുള്ള ആകര്‍ഷണം കുറയ്ക്കും. ഇതോടെ സ്വര്‍ണവില കുറയ്ക്കും.
അതേസമയം, അമേരിക്കന്‍ ഡോളര്‍ നേരിയ മുന്നേറ്റം നടത്തി. 99 എന്ന നിരക്കിലേക്ക് സൂചിക എത്തി. രൂപയുടെ മൂല്യം 88.42 എന്ന നിരക്കിലെത്തിയിട്ടുണ്ട്. രൂപയും ഡോളറും കരുത്ത് നേടിയാല്‍ സ്വര്‍ണവില വന്‍തോതില്‍ ഇനിയും താഴും. അതിനിടെ ക്രൂഡ് ഓയില്‍ ബാരല്‍ വില 65 ഡോളറില്‍ താഴെ എത്തി. ക്രൂഡ് വില കുറയുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും.
Credit: Oneindia



Click it and Unblock the Notifications











