Latest Updates
-
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം
Gold Rate Today: മൂന്ന് ദിവസത്തിനു ശേഷം സ്വർണവില താഴേക്ക്, വെള്ളിയും വീണു: ഇന്ന് തന്നെ സ്വർണം വാങ്ങണോ?
ഇന്ത്യയിൽ സ്വർണ വില കുറഞ്ഞു. മൂന്ന് ദിവസത്തെ തുടർച്ചയായ വിലക്കുതിപ്പിന് ശേഷമാണ് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഇത് ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. ആഗോള വിപണിയിൽ വില കുറഞ്ഞതോടെയാണ് ഇന്ത്യയിലും സ്വർണത്തിന് ഇടിവുണ്ടായത്. ഡിസംബർ ആദ്യ വാരത്തിൽ സ്വർണത്തിന് ശക്തമായ കുതിപ്പുണ്ടാവുമെന്ന് പ്രവചിച്ചിരുന്നു. എങ്കിലും ഇന്നത്തെ വിലക്കുറവ് ഈ പ്രവചനത്തിന് തടസ്സമാവില്ല.
സ്വർണക്കുതിപ്പിന് താൽക്കാലിക ബ്രേക്ക്! വിലയിൽ നേരിയ ഇടിവ്: ഇന്ന് വാങ്ങാൻ എത്ര രൂപ കരുതണം?
കഴിഞ്ഞ ദിവസങ്ങളിൽ വമ്പൻ മുന്നേറ്റമായിരുന്നു പ്രകടമായിരുന്നത്. സ്വർണ വില ശക്തമായപ്പോൾ സ്വർണത്തിൽ നിന്നും നിക്ഷേപകർ വ്യാപകമായി ലാഭമെടുക്കാൻ തുടങ്ങിയതാണ് ഇന്നത്തെ വിലക്കുറവിന് വഴിയൊരുക്കിയത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ വീണ്ടും ട്രെൻഡിനൊപ്പം സ്വർണ വിലയും ഉയരാനാണ് സാധ്യത.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 28 രൂപ കുറഞ്ഞ് 13,020 രൂപയിലെത്തി. ഒരു പവൻ്റെ വില 224 രൂപ കുറഞ്ഞ് 1,04,160 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 280 രൂപ കുറഞ്ഞ് 1,30,200 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 2,800 രൂപ കുറഞ്ഞ് 13,02,000 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയിലെത്തി. ഒരു പവൻ്റെ വില 200 രൂപ കുറഞ്ഞ് 95,480 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 250 രൂപ കുറഞ്ഞ് 1,19,350 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 2,500 രൂപ കുറഞ്ഞ് 11,93,500 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 21 രൂപ കുറഞ്ഞ് 9,465 രൂപയിലെത്തി. ഒരു പവൻ്റെ വില 168 രൂപ കുറഞ്ഞ് 75,720 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 210 രൂപ കുറഞ്ഞ് 94,650 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 2,100 രൂപ കുറഞ്ഞ് 9,46,500 രൂപയായി.
ഇന്ത്യയിലെ വെള്ളി വില
ഇന്ന് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഇന്നും ഒരു ഗ്രാം വെള്ളിയുടെ വില 188 രൂപയാണ്. 8 ഗ്രാം വെള്ളി 1,504 രൂപയിലും, 10 ഗ്രാം വെള്ളിയുടെ വില 1,880 രൂപയായും, 100 ഗ്രാം വെള്ളിയുടെ വില 18,800 രൂപയായും നിലനിൽക്കുന്നു.
എംസിഎക്സ് സ്വർണം, വെള്ളി
ഇന്ന് മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്ന് സ്വർണ, വെള്ളി ഫ്യൂച്ചറുകൾ ഇടിഞ്ഞു. ഇന്ന് സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 63 രൂപ അഥവാ 0.05% കുറഞ്ഞ് 1,30,589 രൂപയായി. വെള്ളി ഫ്യൂച്ചറുകൾ കിലോഗ്രാമിന് 2,383 രൂപ അഥവാ 1.31% കുറഞ്ഞ് 1,79,647 രൂപയായി. കഴിഞ്ഞ ആഴ്ച, വെള്ളി സ്വർണത്തേക്കാളും ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
