Gold Rate Today: ഇന്ത്യൻ വിപണിയിൽ വൻ ഇടിവ്! ഞെട്ടിച്ചു കൊണ്ട് 24K സ്വർണത്തിന് കുറഞ്ഞത് 17,400 രൂപ

By Athira A S

സ്വർണ വിലയിൽ വമ്പൻ വീഴ്ച. ഇന്ത്യൻ വിപണിയിൽ വീണ്ടും സ്വർണത്തിന് കനത്ത നഷ്ടം. ഒക്ടോബറിൽ റെക്കോർഡ് ഉയരത്തിൽ നിന്ന് മഞ്ഞ ലോഹത്തിൻ്റെ വില ഇപ്പോൾ ഏകദേശം 6.8% കുറഞ്ഞു. ഇത് നിലവിൽ സ്വർണം വാങ്ങുന്നവർക്ക് കൂടുതൽ നേട്ടമാവും. ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെല്ലാം സ്വർണ വില ഇടിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയം.

ഇപ്പോൾ ഇന്ത്യയിൽ വിവാഹ സീസണായതിനാൽ സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കും. വിലയും ഇടിഞ്ഞതോടെ സാധാരണക്കാർക്ക് ഇരട്ടി സന്തോഷമായി. ആ​ഗോള വിപണിയിൽ സ്വർണത്തിൻ്റെ ചലനങ്ങളാണ് ഇന്ത്യയിലും സ്വർണ വിലയെ ബാധിക്കുന്നത്. സ്പോട്ട് സ്വർണ വില 1 ശതമാനത്തിലധികമാണ് കുറഞ്ഞത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ ദുർബലമായതും സ്വർണ വില ഇടിയാൻ കാരണമായി.

ബൈ ദി ബൈ! കൂടിയ വില കുറഞ്ഞു, സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴോട്ട്; ആഭരണപ്രേമികൾക്ക് ഇത് ചാകര

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില

24 കാരറ്റ് സ്വർണം ഗ്രാമിന് 174 രൂപ കുറഞ്ഞ് 12,366 രൂപയിലെത്തി. ഒരു പവൻ്റെ വില 1,392 രൂപ കുറഞ്ഞ് 98,928 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,740 രൂപ കുറഞ്ഞ് 1,23,660 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 17,400 രൂപ കുറഞ്ഞ് 12,36,600 രൂപയായി.


Gold rate today

22 കാരറ്റ് സ്വർണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 രൂപയിലെത്തി. ഒരു പവൻ്റെ വില 1,280 രൂപ കുറഞ്ഞ് 90,680 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,600 രൂപ കുറഞ്ഞ് 1,13,350 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 16,000 രൂപ കുറഞ്ഞ് 11,33,500 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 131 രൂപ കുറഞ്ഞ് 9,274 രൂപയിലെത്തി. ഒരു പവൻ്റെ വില 1,048 രൂപ കുറഞ്ഞ് 74,192 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,310 രൂപ കുറഞ്ഞ് 92,740 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 13,100 രൂപ കുറഞ്ഞ് 9,27,400 രൂപയായി.

Gold Rate Today: ഇന്ത്യയിൽ സ്വർണത്തിന് കനത്ത ഇടിവ്, കാരണം അമേരിക്കൻ പലിശ- വരും ദിനങ്ങളിലും വില കുറയുമോ?

എംസിക്സ് സ്വർണം, വെള്ളി

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്ന് സ്വർണ, വെള്ളി ഫ്യൂച്ചർ വിലകളിൽ വലിയ ഇടിവ് രേഖപ്പെടുത്തി. സ്വർണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 121,300 രൂപയിലെത്തി. അതായത് 1,627 രൂപ അഥവാ 1.32% ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളി ഫ്യൂച്ചേഴ്സ്, കിലോയ്ക്ക് 151,913 രൂപയായി ഇടിഞ്ഞു. അതായത് 3,399 രൂപ അഥവാ 2.19% ഇടിഞ്ഞിരുന്നു.

വെള്ളി വില

ഇന്ന് ഇന്ത്യയിലെ വെള്ളി വിലയിൽ ഗണ്യമായ കുറവുണ്ടായി. ഒരു കിലോഗ്രാം വെള്ളിയുടെ വിലയിൽ 5,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള തലത്തിലും വെള്ളി വിലയിൽ കനത്ത നഷ്ടമുണ്ടായി.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion