Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
സ്വർണ വില പവന് ഒറ്റയടിക്ക് 2.35 ലക്ഷമാകും, ഇനി വെറും മാസങ്ങൾ മതി; പുതിയ പ്രവചനം..കോളടിച്ചത് ഇവർക്ക്
ഇന്നത്തെ സ്വർണ വില വർധനവിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ആഭരണപ്രേമികൾ. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ ആഭരണത്തിന് വില 1.31 ലക്ഷത്തിന് മുകളിലാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് ആയിരത്തിലധികം രൂപയുടെ വർധനവ്. പവന് ഏകദേശം 8000 രൂപയ്ക്ക് മുകളിൽ.
ഈ വർഷം സ്വർണം പവന് 1.25 ലക്ഷമൊക്കെ ആകുമെന്നൊക്കെയുള്ള വിലയിരുത്തലുകൾ നേരത്തേ ഉണ്ടായിരുന്നു. എന്നാൽ ഈ വർഷം പകുതിയോടെയായിരിക്കും വിലയിലെ കുതിപ്പ് എന്നായിരുന്നു പ്രവചനങ്ങൾ. അതെല്ലാം തിരുത്തിയാണ് ജനവരിയിൽ തന്നെ സ്വർണം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോഡ് തൊട്ടിരിക്കുന്നത്. ഇതുകൊണ്ടൊന്നും സ്വർണക്കുതിപ്പ് അവസാനിക്കാൻ പോകുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യുഎസിൽ കാര്യങ്ങൾ അത്ര പന്തിയല്ല. അതുകൊണ്ട് തന്നെ ഫെഡറൽ റിസർവ്വ് ഈ വർഷം രണ്ട് തവണ പലിശ നിരക്ക് കുറക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇനി മൂന്ന് തവണ നിരക്ക് കുറക്കുന്ന സാഹചര്യം ഉണ്ടായാ സ്വർണവില വർഷാവസാനത്തോടെ ഔണ്‍സിന് 7,000 ൽ എത്തിക്കുമെന്നാണ് വിശകലന വിദഗ്ദ്ധനായ അഡ്രിയാൻ ഹാമണ്ട് പറയുന്നു.
പലിശ നിരക്കുകൾ നിലനിർത്തുന്നതാണ് കൂടുതൽ വിവേകപൂർണ്ണമായ സമീപനം. വിശ്വസിക്കുന്നു. ദുർബലമായ ഡോളർ യുഎസ് പണപ്പെരുപ്പത്തിന് ആക്കം കൂട്ടുന്നുണ്ട്. ഉയർന്ന ഊർജ്ജ വിലകൾ ഇത് കൂടുതൽ രൂക്ഷമാക്കും. ഈ സാഹചര്യങ്ങളിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ഫെഡ് നീങ്ങിയാ സ്വർണ വില ഔണ്‍സിന് 10000 ഡോളർ തൊട്ടാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറയുന്നു.
അതിനിടെ കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുകയാണ്. നവംബറിൽ ആഗോള കരുതൽ ശേഖരം 45 ടൺ കൂടി വർദ്ധിച്ചു. 2025-ന്റെ മൂന്നാം പാദാവസാനത്തോടെ ചൈനയുടെ ഔദ്യോഗിക സ്വർണ്ണ ശേഖരം 2,304 ടണ്ണെന്ന റെക്കോർഡ് നിലയിലെത്തി. കഴിഞ്ഞ വർഷം എല്ലാ മാസവും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വർണ്ണം കൂട്ടിച്ചേർത്തു, അവരുടെ മൊത്തം കരുതൽ ശേഖരത്തിന്റെ 8.5% ഇപ്പോൾ സ്വർണ്ണമാണ്.
നിക്ഷേപകരുടെ ഒഴുക്കും സ്വർണ്ണത്തിന് അനുകൂലമാണ്. 2025-ൽ ഗോൾഡ് ഇ.ടി.എഫുകൾ ഏകദേശം 16 ദശലക്ഷം ഔൺസ് സ്വർണ്ണം കൂട്ടി. ദുർബലമായ ഡോളറും ആഗോള രാഷ്ട്രീയ അപകടസാധ്യതകൾ വർദ്ധിച്ചതുമാണ് സ്വർണവിലയുടെ സമീപകാല വർദ്ധനവിന് കാരണമെന്ന് ഹാമണ്ട് പറയുന്നു. പിരിമുറുക്കങ്ങൾ കുറയുകയോ പണനയം കൂടുതൽ കാലം കർശനമായി തുടരുകയോ ചെയ്താൽ ഹ്രസ്വകാലത്തേക്ക് വിലയിൽ ഇടിവ് ഉണ്ടാകാനിടയുണ്ട്. എന്നാൽ സ്വർണത്തിന്റെ വലിയൊരു പ്രവണത ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് ഹാമണ്ട് സൂചിപ്പിച്ചു.
കേരളത്തിൽ വില എങ്ങോട്ട്
സ്വർണം 2026 ൽ ഒരു ലക്ഷം കടക്കുമെന്ന പ്രവചനങ്ങൾ കേട്ടപ്പോൾ പലരും അത്ര കാര്യമാക്കിയിരുന്നില്ല. സ്വർണം ഒന്നരലക്ഷമൊക്കെ പവന് ആയേക്കാമെന്ന പ്രവചനങ്ങളെ ചിലർ തള്ളിക്കളയുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ കേരളത്തിൽ ഇന്ന് ഒരു പവന് വില 1.31 ലക്ഷമാണ്. 10 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്ത് ഒരു പവൻ വാങ്ങാൻ 1.49 ലക്ഷം രൂപ നൽകണം. രാജ്യാന്തര വില ഔണ്‍സിന് 5,578.85 ഡോളർ തൊട്ടതോടെയാണ് ഇന്ന് കേരളത്തിലെ വിലയിലും കുതിപ്പ് പ്രകടമായത്.
പവൻ വില 10.000 ഡോളർ എത്തിയാൽ പണിക്കൂലിയും ജി എസ് ടിയുമൊന്നും കൂടാതെ സ്വർണ വില 2.35 ലക്ഷായിരിക്കും. പണിക്കൂലിയും ജി എസ് ടിയുമൊക്കെ ചേരുമ്പോൾ രണ്ടര ലക്ഷം വരും. വാങ്ങാൻ നിൽക്കുന്നവരെ സംബന്ധിച്ച് കനത്ത ആഘാതമായിരിക്കുമെങ്കിലും വിൽക്കാൻ കാത്ത് നിൽക്കുന്നവർക്ക് ലോട്ടറിയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
Credit: Oneindia



Click it and Unblock the Notifications