Latest Updates
-
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ്
സ്വര്‍ണവില കുത്തനെ കുറഞ്ഞു; കേരള വിപണിയില്‍ ട്വിസ്റ്റ്, ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, പവന് വില
കൊച്ചി: സ്വര്‍ണ വിപണിയില്‍ ട്വിസ്റ്റ്. ആഗോള വിപണിയില്‍ വില കുതിച്ചുയര്ന്നിരിക്കെ, കേരളത്തില്‍ വില കുറഞ്ഞു. സ്വര്‍ണവില ഇനിയും കൂടുമെന്നാണ് കരുതിയത് എങ്കിലും ഇന്ന് കുറയുകയാണ് ചെയ്തത്. ഇറാനില്‍ പ്രശ്നങ്ങള്‍ തുടങ്ങിയ പിന്നാലെ ഞായറാഴ്ച പോലും കേരളത്തില്‍ സ്വര്‍ണവില കൂടിയിരുന്നു. എന്നാല്‍ ഞായറാഴ്ച അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയിരുന്നില്ല.
വിപണിയെ ഏറെ ആശങ്കപ്പെടുത്തുന്നത് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ്. എണ്ണവില കുതിച്ചു ഉയരുകയാണ്. ഡോളര്‍ നിരക്ക് ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു എന്നതും പ്രതിസന്ധിയാണ്. അതേസമയം, കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ വലിയ മുന്നേറ്റമുണ്ടായി. പുതിയ സ്വര്‍ണം, വെള്ളി നിരക്കുകള്‍ അറിയാം...

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 2400 രൂപ കുറഞ്ഞ് 124520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15565 രൂപയുമായി. ഞായറാഴ്ച പവന് വില 126920 രൂപയും ഗ്രാമിന് 15865 രൂപയുമായി ഉയര്‍ന്ന ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞിരിക്കുന്നത്. ഇനിയും വില കൂടുമെന്ന് പ്രതീക്ഷിച്ചു നില്‍ക്കവെയാണ് ഇടിവ്. എന്നാല്‍ വരുംദിവസങ്ങളില്‍ വില കൂടിയേക്കും.
ഇറാന് ഗള്‍ഫ് രാജ്യമാണോ? യുഎഇ എമിറേറ്റ്സ് ഏതൊക്കെ, ജിസിസിയില്‍ എത്ര രാജ്യങ്ങളുണ്ട്, അറിയാം
കേരളത്തില്‍ ഞായറാഴ്ച വെള്ളി വില ഗ്രാമിന് 310 രൂപയായി ഉയര്‍ന്നിരുന്നു. ഇന്ന് 330 രൂപയായി വീണ്ടും ഉയര്‍ന്നു. സ്വര്‍ണവില കുറഞ്ഞിരിക്കെയാണ് വെള്ളിയുടെ കുതിപ്പ്. 10 ഗ്രാം വെള്ളി കിട്ടണം എങ്കില്‍ 3300 രൂപ നല്‍കണം. സ്വര്‍ണവില ഒന്നേകാല്‍ ലക്ഷത്തില്‍ എത്തി നില്‍ക്കെ വില കുറഞ്ഞ ആഭരണം വാങ്ങാന്‍ താല്പ്പര്യപ്പെടുന്നവരുണ്ട്. ഈ സ്വര്‍ണങ്ങളുടെ വില അറിയാം.
18, 14, 9 കാരറ്റ് സ്വര്‍ണത്തിന്റെ വില അറിയാം
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12785 രൂപയും പവന് 102280 രൂപയും നല്‍കണം. 14 കാരറ്റ് ഗ്രാമിന് 9955 രൂപയും പവന് 79640 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 6420 രൂപയും പവന് 51360 രൂപയുമാണ് നല്‍കേണ്ടത്. ഇപ്പോള്‍ 9 കാരറ്റ് കിട്ടുന്ന വിലയ്ക്ക് രണ്ട് വര്‍ഷം മുമ്പ് 22 കാരറ്റ് സ്വര്‍ണം ലഭിക്കുമായിരുന്നു.
ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം 91.24 ആയി ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പാണ് കാണുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 77 ഡോളറായി ഉയര്‍ന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഈ വിലയിലേക്ക് എണ്ണ എത്തുന്നത്.
അതേസമയം, ഇന്ന് 22 കാരറ്റ് ഒരു പവന് ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.33 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.24 ലക്ഷത്തിന് അടുത്ത് കിട്ടിയേക്കും. ആഭരണമായി അണിയുക എന്ന ലക്ഷ്യത്തോടെ മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 18 മുതല്‍ 9 വരെ താഴ്ന്ന കാരറ്റ് സ്വര്‍ണത്തെ ആശ്രയിക്കുന്നതാണ് നല്ലത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടും.
Credit: Oneindia



Click it and Unblock the Notifications
