Latest Updates
-
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും
സ്വർണ വില ഡിസംബർ വരെ വർധിക്കില്ല?; വിപണിയിൽ സംഭവിക്കുന്നത്
കഴിഞ്ഞ ഒരാഴ്ചയായി സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഏകദേശം 3600 രൂപയോളം പവന് വില കുറഞ്ഞു. അടുത്തിടെയായി സ്വർണ വില ഒരാഴ്ച വലിയ തോതിൽ കുറഞ്ഞാൽ തൊട്ടടുത്ത ആഴ്ച വില കുതിക്കുന്നൊരു സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ സമീപ ദിവസങ്ങളിലൊന്നും തന്നെ വിലയിൽ കാര്യമായൊരു കുതിച്ച് ചാട്ടം ഉണ്ടായിട്ടില്ല. ഡിസംബർ വരേയും ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്ന് പറയുകയാണ് വിപണി വിദഗ്ധർ.
പണപ്പെരുപ്പം, മൊത്ത ആഭ്യന്തര ഉത്പാദനം (GDP) എന്നിവയുൾപ്പെടെയുള്ള വിവരങ്ങളും, പലിശ നിരക്കിന്റെ കാര്യത്തിൽ ഫെഡറൽ റിസർവിന്റെ ഡിസംബറിലെ നയപരമായ തീരുമാനങ്ങളും എന്തായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി സ്വർണ വിലയിലും മാറ്റങ്ങൾ പ്രകടമായേക്കുക.

"ഫെഡറൽ റിസർവിന്റെ ഡിസംബറിലെ പണനയ യോഗത്തിത്തിലാണ് ഇപ്പോൾ നിക്ഷേപകർ ഉറ്റുനോക്കുന്നത്. അതുവരെ സ്വർണ്ണവിലയിൽ ഏകീകരണം തുടർന്നേക്കാം എന്നാണ്
ജെഎം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഇബിജി - കമ്മോഡിറ്റി & കറൻസി റിസർച്ച് വൈസ് പ്രസിഡന്റ് പ്രണവ് മെർ അഭിപ്രായപ്പെടുന്നത്.
യുഎസ് ഭവന വിവരങ്ങൾ, ഉപഭോക്തൃ വിശ്വാസം, പ്രതിവാര തൊഴിലില്ലായ്മ അപേക്ഷകൾ, ജിഡിപി, പേഴ്സണൽ കൺസംപ്ഷൻ എക്സ്പെൻഡിചേഴ്സ് (PCE) പണപ്പെരുപ്പ കണക്കുകൾ എന്നിവയാണ് നിക്ഷേപകർ ഉറ്റുനോക്കുന്ന മറ്റ് ഘടകങ്ങൾ. പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയതും ഡോളർ ശക്തിപ്പെട്ടതും സ്വർണ്ണത്തിന്റെ വില കുറയാൻ കാരണമായി.
'റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കാനുള്ള സാധ്യത സ്വർണ്ണത്തിൽ നിന്നുള്ള അപകടസാധ്യത കുറച്ചു. മറുവശത്ത്, ചൈന തുടർച്ചയായി പന്ത്രണ്ടാം മാസവും സ്വർണ്ണം വാങ്ങി യു.എസ് കടപ്പത്രങ്ങൾ വിറ്റഴിച്ചതും ഇ.ടി.എഫ് നിക്ഷേപങ്ങളും, പ്രധാന കേന്ദ്ര ബാങ്കുകളുടെ പണലഭ്യത വർദ്ധിപ്പിക്കലും സ്വർണ്ണവിലയെ താങ്ങിനിർത്തി',
നവംബർ 27-ന് താങ്ക്സ്ഗിവിംഗ് അവധിയായതിനാൽ യുഎസ് വിപണികളിൽ വലിയ ചലനങ്ങളുണ്ടാകില്ല. ഇത് വിലയിലെ വ്യതിയാനങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ്ണവില ഔൺസിന് 3,950 ഡോളർ എന്ന താങ്ങുവിലയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇതിന് കാരണം, യുഎസ് ബോണ്ട് യീൽഡുകളിലെ വർദ്ധനവും ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷകളുമാണെന്നും ഇവർ പറഞ്ഞു.
അതേസമയം ദീർഘാകാലാടിസ്ഥാനത്തിൽ സ്വർണത്തിന്റെ വില വർധിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് വിദഗ്ധരെല്ലാം ഒരേ സ്വരത്തിൽ ആവർത്തിക്കുന്നത്. 2026 ൽ സ്വർണ വില വലിയ ഉയരങ്ങൾ തൊട്ടേക്കാമെന്നാണ് പ്രവചനങ്ങൾ . ആഗോള വിപണിയിൽ ഔൺസിന് 5000 ഡോളർ തൊട്ടേക്കാമെന്നാണ് ചില സാമ്പത്തിക സ്ഥാപനങ്ങളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിൽ സ്വർണ വില ആഗോള തലത്തിൽ ഉയർന്നാൽ കേരളത്തിലെ സ്വർണ വിലയിലും വലിയ കുതിച്ച് ചാട്ടം ഉണ്ടാകും. വില 1.15 ലക്ഷം വരെ പവന് തൊട്ടേക്കാം.
സംസ്ഥാനത്ത് നിലിൽ പവന് 92, 280 രൂപയാണ് നിരക്ക്. ഇതിനൊപ്പം 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയും ചേരുമ്പോൾ പവന് വില ഒരു ലക്ഷം കടക്കും. 5 ശതമാനം പണിക്കൂലി അടിസ്ഥാന നിരക്ക് മാത്രമാണ്. വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണമാണെങ്കിൽ 35 ശതമാനം വരെ ഈടാക്കിയേക്കും. ഈ സാഹചര്യത്തിൽ കഴുത്തറപ്പൻ വില നൽകാതെ സ്വർണം വാങ്ങണമെങ്കിൽ ഏക പോംവഴി കുറഞ്ഞ കാരറ്റ് ആഭരണങ്ങളെ ആശ്രയിക്കുകയെന്നതാണ്. 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങിയാൽ സ്വാഭാവികമായും പവന് വില കുറയും. എന്നാൽ പണിക്കൂലി അപ്പോഴും കാണും കേട്ടോ.
Credit: Oneindia



Click it and Unblock the Notifications











