Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
സ്വർണ വില 80,000ത്തിലും താഴേക്ക് പോകും; ചരിത്രം പറയുന്നത് ഇതാണ്..വിശദീകരിച്ച് സാമ്പത്തിക വിദഗ്ധൻ
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എങ്ങനെ മുന്നോട്ടു പോകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് . കഴിഞ്ഞ ദിവസം ഉള്ള വിലയിലെ വനവിന് കാരണം അമേരിക്കയുടെ കേന്ദ്ര ബാങ്ക് ആയിട്ടുള്ള യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ കുറവ് വരുത്തി എന്നുള്ളതുകൊണ്ടാണ് .അമേരിക്കൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറയക്കുമ്പോൾ സ്വാഭാവികമായും സ്വർണം പോലുള്ള ആസ്ഥികളിലേക്കുള്ള നിക്ഷേപം വർദ്ധിക്കും', അദ്ദേഹം പറഞ്ഞു.
'ദിലീപ് എൻ്റെ ബന്ധു, നടൻ്റെ സ്വഭാവത്തിൽ ഇങ്ങനെയൊരു എലമെൻ്റ് ഉണ്ട്'; അഡ്വ ജയശങ്കർ പറയുന്നു
'പണം നിക്ഷേപിക്കാനുള്ള മറ്റു പല മാർഗ്ഗങ്ങൾ ഉള്ളതിൽ ഒന്ന് അമേരിക്കൻ സർക്കാരിന്റെ ബോണ്ടുകളാണ്. പാലിശ നിരക്ക് കുറയ്ക്കുക എന്ന് പറഞ്ഞാൽ അമേരിക്കൻ ബോണ്ടുകളുടെ വില കൂടുന്നു എന്നാണ് അർത്ഥം. സ്വാഭാവികമായും നിക്ഷേപം നടത്തുന്ന പല ഉപാധികളിൽ ഒന്നാണ് ബോണ്ട്. മറ്റൊന്ന് അമൂല്യ ലോഹങ്ങൾ ആണ്. അപ്പോൾ ബോണ്ടിന് വില കൂടുമ്പോൾ സ്വാഭാവികമായും ബോണ്ടിൽ നിക്ഷേപിച്ചിട്ടുള്ള പണം മുഴുവൻ സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും ഒഴുകിയെത്തും. സ്വാഭാവികമായും അതിന്റെ വില വർധിക്കും. അപ്പോ ഇതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം .

മറ്റൊരു കാര്യം കൂടി ഇവിടെയുണ്ട് പലിശനിരക്ക് കുറയുമ്പോൾ സ്വാഭാവികമായും അമേരിക്കയിൽ നിന്ന് നിക്ഷേപം അമേരിക്കയുടെ പുറത്തേക്ക് ഒഴുകും .അങ്ങനെ വരുമ്പോൾ അമേരിക്കൻ ഡോളറിന്റെ മൂല്യം കുറയും. ഇതും സ്വർണത്തിന്റെ വില വർധിക്കുന്നതിന് കാരണമായിട്ട് മാറും. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ വില വർധിച്ചിരിക്കുന്നത്. കുറച്ചു നാളുകൂടി ഈ സാഹചര്യം തുടരുമെന്നാണ് മനസ്സിലാക്കുന്നത്. കാരണം അമേരിക്കയിലെ പണപ്പരിപ്പത്തിന്റെ നിരക്കിൽ കുറവ് വരുന്നില്ല, അവിടെയുള്ള സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും കൂടുതൽ മെച്ചമാകുന്ന സ്ഥിതി കാണാനായിട്ട് കഴിയുന്നില്ല.
'മമ്മൂട്ടിയേയും മോഹൻലാലിനേയും കുറ്റപ്പെടുത്തിയ പൃഥ്വിരാജ് ആണ് അത് ചെയ്തത്; അഖിൽ മാരാർ
ആ സാഹചര്യം തുടർന്നാൽ വീണ്ടും താമസിയാതെ തന്നെ അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയക്കാൻ ഉള്ള ഒരു സാധ്യത മുന്നിൽ നിൽക്കുന്നുണ്ട് .ഇതാണ് മൊത്തത്തിലുള്ള ഒരു ആഗോള സാമ്പത്തിക സാഹചര്യം. അതിനാൽ സ്വർണ്ണത്തിന്റെ വില വർധിക്കാൻ തന്നെയാണ് സാധ്യത. സ്വർണത്തിന്റെ വില കുറയില്ല എന്നൊന്നും പറയാൻ കഴിയില്ല. പക്ഷേ അത് കുറയണമെങ്കിൽ ആഗോള സാമ്പത്തിക രംഗത്തുള്ള ആ പ്രതിസന്ധി അയയുകയും കൂടുതൽ മെച്ചമാവുകയും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുകയും ചെയ്യണം.
ഇപ്പോൾ പക്ഷെ അമേരിക്കൻ സമ്പത്ത് വ്യവസ്ഥ നല്ല പ്രതിസന്ധിയിലൂടെയാണ് മുന്നോട് പോകുന്നത്. പെട്ടെന്ന് അതിനകത്തഒരു മാറ്റം ആരും തന്നെ പ്രതീക്ഷിക്കുന്നില്ല. സ്വാഭാവികമായും അമൂല്യ ലോഹങ്ങൾ പ്രധാനപ്പെട്ട നിക്ഷേപമാർഗമാണ്. സ്വർണമായാലും വെള്ളിയായാലും അതിന്റെയൊക്കെ വില വർധിക്കുന്ന സ്ഥിതി ഉണ്ടാകും.
സാമ്പത്തിക സ്ഥിതിയിൽ നല്ല അഭിവൃത്തി ഉണ്ടായാൽ അതനുസരിച്ച് സ്വർണ വില താഴത്തേക്ക് വരും. 80,000 അല്ല അതിലും താഴത്തേക്ക് പോകും. കാരണം കഴിഞ്ഞ ഒരു 50 വർഷക്കാലത്തെ ചരിത്രം എടുത്ത് പരിശോധിക്കുമ്പോൾ കുത്തനെ വർത്തിക്കുകയും കുത്തനെ കുറയുകയും ചെയ്യുന്ന നിരവധി കാലം കാണാനായിട്ട് കഴിയും. എപ്പോഴും അങ്ങനെയാണത്. സമ്പത് വ്യവസ്ഥ അഭിവൃത്തിപ്പെടുമ്പോൾ സ്വർണ്ണത്തിന്റെ വില കുറയുകയും സമ്പത്ത് വ്യവസ്ഥയിൽ പ്രതിസന്ധി രൂപം കൊള്ളുമ്പോൾ സ്വർണത്തിന്റെ വില ഉയരുകയും ചെയ്യും. എല്ലാ കാലത്തും അങ്ങനെയാണ് അത് കഴിഞ്ഞ 100 വർഷത്തെ ചിത്രം എടുത്തു നോക്കിയാലും ഒരു നെഗറ്റീവ് റിലേഷൻഷിപ്പ് ആണ് കാണാനായിട്ട് കഴിയുന്നത്.
ഈ സമ്പത്ത് വ്യവസ്ഥ മെച്ചപ്പെടുകയും അഭിവൃത്തി രൂപം കൊള്ളുകയും കാര്യങ്ങൾ മെച്ചമാവുകയും ചെയ്താൽ പിന്നെ പിന്നെ നമ്മൾ സ്വർണത്തിൽ കൊണ്ട് നിക്ഷേപിക്കില്ലല്ലോ. സാധാരണക്കാരോ അല്ലെങ്കിൽ ഇടത്തരക്കാരോ സ്വർണം വാങ്ങുന്നത് കൊണ്ടല്ല വില കൂടിയത്. മറിച്ച് ഈ അതിസമ്പന്നരുടെ വലിയ നിക്ഷേപമുണ്ട്. അവർ എവിടെ നിക്ഷേപിക്കും എന്ന് ഓർത്ത് ഇങ്ങനെ ഇരിക്കുകയാണ് . റിയൽ എസ്റ്റേറ്റ് നിക്ഷേപിക്കണോ അതോ ബോണ്ടുകളിൽ നിക്ഷേപിക്കണോ അല്ലെങ്കിൽ പിന്നെ അമൂല്യ ലോഹങ്ങളായ സ്വർണം വെള്ളിയിൽ നിക്ഷേപിക്കണോ എന്നുള്ളതാണ് അവരെ സംബന്ധിച്ച സംശയം. ഏറ്റവും സുരക്ഷിതമായ മാർഗം എന്ന നിലയിലാണ് അവര സ്വർണത്തിലേക്കും വെള്ളിയിലേക്കും ഒക്കെ നിക്ഷേപം കൊണ്ടുപോകുന്നത്',അദ്ദേഹം വ്യക്തമാക്കി.
Credit: Oneindia



Click it and Unblock the Notifications