Latest Updates
-
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്, ഇന്ന് പവന് കൂടിയത് 2,120 രൂപ, ഇപ്പോൾ വാങ്ങുന്നത് നഷ്ടമാണോ..?
സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് വില ഉയർന്നാൽ നാളെ വില കുറയും. എന്നാൽ പിറ്റേ ദിവസം വീണ്ടും വില ഉയരും. വിലയിലെ ഈ അസ്ഥിരത തുടരുന്നത് കൊണ്ടുതന്നെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ആഭരണ പ്രേമികൾ. കാരണം ഇന്ന് സ്വർണം വാങ്ങിയാൽ നാളെ വില കുറഞ്ഞാൽ അത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. എന്തായാലും വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരാൻ തന്നെയാണ് സാധ്യത എന്നാണ് വിലയിരുത്തൽ.
ഇന്നത്തെ സ്വർണവില
ഇന്നലെ രാവിലെ വില കുറഞ്ഞിരുന്നെങ്കിലും വൈകുന്നേരം വില വർധിച്ചിരുന്നു. രാവിലെ പവന് 111720 രൂപയും വൈകുന്നേരം 112720 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് വീണ്ടും വില ഉയർന്നു. ഒരു പവന് 2120 രൂപ വർധിച്ച് 1,14,840 രൂപ എന്ന നിലക്കാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിന് 265 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,355 രൂപ മുടക്കണം. ഇന്നലെ 14,090 രൂപയായിരുന്നു ഗ്രാമിന് നൽകേണ്ടിയിരുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.
സ്വർണവിലയിലെ ഇടിവ് താൽക്കാലികം, പവൻ 2 ലക്ഷം കടക്കും, കാരണം പറഞ്ഞ് ജെപി മോർഗൻ
ചാഞ്ചാട്ടത്തിന് കാരണം
യു.എസ് ഡോളര്‍ രണ്ടാഴ്ചയിലെ മികച്ച നിലവാരത്തിലേക്ക് എത്തിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വിലയെ താഴേക്ക് വീഴ്ത്തിയത്. ഡോളര്‍ ശക്തമാകുന്നതോടെ മറ്റു കറന്‍സിയില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാകും. ഇതാണ് ഡിമാന്‍ഡ് കുറയ്ക്കുന്നതും വിലകുറയുന്നതും. രാജ്യാന്തര സംഘര്‍ഷങ്ങള്‍ അയയുന്നതാണ് സ്വര്‍ണ വിലയിലെ ഇടിവിന് മറ്റൊരു കാരണം. അതേസമയം, യു.എസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ടു തവണ പലിശ കുറയ്ക്കും എന്ന പ്രതീക്ഷ സ്വര്‍ണത്തിന് മുന്നേറാനുള്ള വഴി തുറക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സ്വർണവിലയിൽ എന്ത് സംഭവിക്കും എന്ന് പ്രവചിക്കുക സാധ്യമല്ല.

വീണത് റെക്കോർഡ് ഉയരത്തിൽ നിന്നും
ജനുവരി 29-ആം തീയ്യതിയാണ് സ്വർണം പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ അതിന് ശേഷം വില കുത്തനെ കുറഞ്ഞു. 29-ആം തീയ്യതി വൈകുന്നേരം വില 1,30,360 രൂപയിലേക്കും 30-ആം തീയ്യതി രാവിലെ 1,25,120 രൂപയിലേക്കും വീണു. 31-ആം തീയ്യതി രാവിലെ 117760 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്.
സ്വര്‍ണവില 2 ലക്ഷം കടക്കുമോ, ബാബ വാഗംയുടെ പ്രവചനം ഇതാണ്, സത്യമായാല്‍ ബമ്പര്‍ ലോട്ടറി
ഫെബ്രുവരിയിലും ചാഞ്ചാട്ടം തുടർന്നു. രണ്ടാം തീയ്യതി പവന്‍റെ വില 1,07,920 രൂപയിലേക്ക് വീണിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ചെറുതായി ഉയർന്നു. എന്തായാലും റെക്കോർഡ് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 16,320 രൂപ താഴെയാണ് ഇപ്പോൾ സ്വർണവില എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്.
ആഭരണം വാങ്ങുന്നവർ എന്ത് ചെയ്യണം..?
കല്യാണ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യകത കൂടും. ഇന്ത്യന്‍ സാഹചര്യത്തില്‍ ഉത്സവ വേളകളിലും പൊന്നിന്‍റെ വില്‍പ്പന വര്‍ധിക്കാറുണ്ട്. അത്തരത്തില്‍ ഡിമാന്‍ഡിന് അനുസരിച്ച് മഞ്ഞലോഹത്തിന് നിരക്ക് വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications











