Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട
സന്തോഷം കൊണ്ട് പൊട്ടിത്തെറിക്കും എന്ന അവസ്ഥയിലാണ് കേരളത്തിലെ ആഭരണപ്രേമികൾ. കാരണം വേറെ ഒന്നും അല്ല, പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് സ്വർണവില ഉയരും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതുണ്ടായില്ല. സ്വർണവില ഉയരുന്നതിന് പകരം താഴേക്ക് വീഴുകയാണ് ചെയ്തത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 7000 രൂപയാണ് ഒരുപവൻ സ്വർണത്തിന് കുറഞ്ഞത്. അതോടെ പവന്‍റെ വില 1.20 രൂപയിൽ താഴേക്ക് എത്തി.
ഇന്നത്തെ വില
പവന് 1,20,640 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 760 രൂപ കുറഞ്ഞു. 1,19,920 രൂപയിലാണ് നിലവിലെ വ്യാപാരം. ഗ്രാമിന് 14,990 രൂപ. മാർച്ച് മാസം പവന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.
സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്
വില കുറയാൻ കാരണം
എണ്ണവില കൂടിയതോടെ അമേരിക്കയിലടക്കം അവശ്യവസ്തുക്കളുടെ വിലയുമാണ് ഇനി കൂടുക. പണപ്പെരുപ്പം വർധിക്കുന്നത് പലിശഭാരവും ഉയർന്നതലത്തിൽ തുടരാനിടയാക്കും. ഈ വിലയിരുത്തലിനെ തുടർന്ന് യുഎസ് ഡോളറും യുഎസ് കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) കുതിച്ചുമുന്നേറിയതാണ് സ്വർണത്തിന് തിരിച്ചടി ആയത്. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളർ ശക്തമായത് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കും. കഴിഞ്ഞദിവസങ്ങളിലെ വിലക്കയറ്റം മുതലെടുത്ത് സ്വർണത്തിൽ ലാഭമെടുപ്പ് കനത്തതും വിലയിടിയാനൊരു കാരണമായി. നിലവിൽ 5,180 ഡോളർ നിലവാരത്തിലാണ് അന്താരാഷ്ട്ര സ്വർണവില.

വില ഉയരാൻ സാധ്യതയുണ്ടോ..?
ദീർഘകാലയളവിൽ സ്വർണത്തിന് വില കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധനായ ജെഫറീസിലെ ഗ്ലോബൽ ഹെഡ് ഓഫ് ഇക്വിറ്റി സ്ട്രാറ്റജി ക്രിസ് വുഡ് പങ്കുവെയ്ക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വർണവില 10,000 ഡോളറിലെത്തുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രവചനം. ഭൗമരാഷ്ട്രീയപരമായ വെല്ലുവിളികളും കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ ശേഖരണവുമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്‍റെ വില ഇന്നും താഴേക്ക് വീണു
ദീർഘകാല നിക്ഷേപകർ സ്വർണത്തിൽ തന്നെ തുടരണമെന്നാണ് വുഡിൻ്റെ ഉപദേശം. ഒരുപക്ഷെ സ്വർണത്തിൽ ഒരു ഏകീകരണം സംഭവിച്ചേക്കാം, എന്നിരുന്നാലും അത് 9-18 മാസ കാലത്തേക്ക് നീണ്ടേക്കാം. ഫെഡറൽ റിസർവ് കൂടുതൽ കർശനമായ നയം സ്വീകരിച്ചാൽ തന്റെ കുതിച്ചുയരുമെന്ന വാദത്തിന് വെല്ലുവിളി നേരിടേണ്ടി വരുമെന്ന അഭിപ്രായവും വുഡ് പങ്കുവെച്ചു.
അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications