Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
സ്വർണ വില കേരളത്തിൽ ഗ്രാമിന് 140000ത്തിലേക്ക്? ;ചിരിയില്ലെന്ന് വ്യാപാരികൾ, കാരണം ഇതാണ്
സംസ്ഥാനത്ത് സ്വർണ വില വൻ കുതിപ്പിലാണ്. ഗ്രാമിന് 12,675 രൂപയും പവൻ വില 1,01,400 രൂപയുമാണ്. ഇനിയും സ്വർണ വില എങ്ങോട്ട് എന്നാണ് ആളുകൾ ഉറ്റുനോക്കുന്നത്. അതേസമയം വില ഉയരുമ്പോഴും തങ്ങളെ സംബന്ധിച്ച് യാതൊരു സന്തോഷവുമില്ലെന്ന് പറയുകയാണ് സ്വർണ വ്യാപാരികൾ. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര പറയുന്നത് ഇങ്ങനെ
'ജനുവരി ഫെബ്രുവരിയോട് സ്വർണവില 14000ത്തിന് മുകളിലേക്ക് പോകാനുള്ള സാധ്യതയാണ് കാണുന്നത്. വില കുറയുമെന്ന് കരുതുന്നില്ല അതിന് പല കാരണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇനിയൊരു വിലയിറക്കം അടുത്തെന്നും പ്രതീക്ഷിക്കേണ്ട.അമേരിക്ക ആഗോള തലത്തിൽ ഒന്നിനൊന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അമേരിക്ക വെനിസ്വേലയെ ആക്രമിച്ചു. വെനസ്വേല എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ഓയിൽ ഉത്പാദിപ്പിക്കുന്ന രാജ്യമാണ്. ആ എണ്ണ ഏറ്റവും കൂടുതൽ വാങ്ങിക്കുന്നത് ചൈനയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി അവർ വളരെ പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ അതിന് തടയിടുന്നതിനു വേണ്ടി മറ്റുള്ള രാജ്യങ്ങളുടെ പുരോഗതി തടയാനുള്ള മുൻകരുതൽ ആണ് ഇതൊക്കെ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓയിൽ പ്രൊഡക്ഷൻ ഉള്ള ഒരു രാജ്യത്തിൻറെ കൺട്രോൾ അവർ സ്വയം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നു .അപ്പോൾ സ്വാഭാവികമായും ചൈനയിലേക്കുള്ള ഓയിൽ വാങ്ങലുകൾ നിർത്തലാക്കപ്പെടും. അതുകൂടാതെ തന്നെ പുതിയൊരു ഗ്രീൻ ഐലൻഡ് എന്ന് പറയുന്ന ഒരു ഐലൻഡ് കൂടെ കൈക്കലാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക ഇപ്പോഴും. അതും ഓയിലും ദാതുസമ്പത്തുകളും കൊണ്ട് സമ്പന്നമായ ഒരു രാജ്യമാണ്.ഇങ്ങനെയൊക്കെയുള്ള ടെൻഷനുകൾ ഒന്നിനൊന്നിന് കൂടുന്നതല്ലാതെ കുറയുന്നില്ല . ചൈനയാണെങ്കിൽ തായ്ലാൻ്റിനെ ആക്രമിക്കാൻ ശ്രമിക്കുന്നു. മറ്റൊരിടത്ത് ഗാസയിൽ ഇസ്രായേൽ ഇറാൻ ടെൻഷൻ നിൽക്കുന്നു. റഷ്യ-യുക്രൈൻ പ്രതിസന്ധി ഇങ്ങനെ പല സംഘർഷങ്ങളും ഉണ്ട്. ഇതിനൊന്നും അറുതി വരാതെ വില കുറയില്ല.
സ്വർണ വില 50000ത്തിലേക്ക് കുറയാൻ കണ്ണുംനട്ടിരിപ്പാണോ? ഇനി പവൻ വിലയിൽ സംഭവിക്കുന്നത് ഇത്
ആളുകൾ പണ്ടൊക്കെ പവൻ കണക്കിനാണ് സ്വർണം വാങ്ങിയിരുന്നത്. എന്നാൽ ഇന്ന് ആളുകൾ അതിൽ നിന്നൊക്കെ പിന്നാക്കം പോയി. ഇത്ര തുകയ്ക്കുള്ള സ്വർണം എന്നാണ് ആവശ്യപ്പെടുന്നത്. 18 കാരറ്റ് കൂടാതെ 14 കാരറ്റ് കൂടെ സ്വർണാഭരണങ്ങൾ ഇപ്പോൾ ഉണ്ടാക്കാൻ തുടങ്ങിയിരിക്കുകയാണ്. കാരണം വില വ്യത്യാസം നോക്കുമ്പോൾ വലിയ വ്യത്യാസമാണ്. ഇപ്പോൾ 17785 രൂപ ഇന്ന് ഒരു പവന് 916ന്റെ വില നിൽക്കുമ്പോൾ പതിനായിരത്തിന് അടുത്തേ ഉള്ളൂ 18 ക്യാരറ്റിന്. 8000 രൂപയേ ഉള്ളൂ 14ന്.
ഉപാക്താക്കളെ സംബന്ധിച്ചിടത്തോളം വില കുറഞ്ഞു നിൽക്കുന്ന ഒരു സാഹചര്യത്തിലും 18 കാരറ്റിലേക്ക് തിരിയുകയാണ് ആളുകൾ. ആഭരണശാലകളിൽ 18 ഉം 14 ഉം കാരറ്റ് ആഭരണങ്ങൾ സുലഭമായി ലഭിച്ചുതുടങ്ങി.പഴയ സ്വർണ വിൽക്കുമ്പോൾ നല്ലൊരു ലാഭമാണ് ആളുകൾക്ക് കിട്ടുന്നത്. വ്യാപാരികളെ സംബന്ധിച്ചോളം ഈ വില വർധനവ് സന്തോഷം തരുന്നില്ല, കാരണം ആവറേജ് വിലയിൽ നിന്നാലേ കച്ചവടം നടക്കുകയുള്ളൂ. മറ്റൊരു വശം നോക്കുമ്പോൾ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നവർക്ക് അത് സ്വർണം വിറ്റ് തീർക്കാം എന്നൊരു സാധ്യത ഉണ്ട്. കച്ചവടം വളരെയധികം കുറയുകയാണ്',അദ്ദേഹം പറഞ്ഞു.
Credit: Oneindia



Click it and Unblock the Notifications