Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
സ്വര്‍ണ്ണം വിലയില്‍ കുതിപ്പ് തുടരുന്നു; നിക്ഷേപകര്‍ എന്തുചെയ്യണം? വാങ്ങണോ അതോ വില്‍പന നടത്തണമോ?
രാജ്യാന്തര വിപണിയിലെ സ്വര്‍ണ്ണവില വര്‍ദ്ധനവ് തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് ഏതാണ്ട് 200 രൂപയാണ് വര്‍ദ്ധിച്ചത്. ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ സ്വര്‍ണ്ണവില ഉയര്‍ത്തുന്നത്. ഗ്രീന്‍ലാന്റിനെ ഏറ്റെടുക്കാനുള്ള യുഎസ് ശ്രമങ്ങളും എതിര്‍ക്കുന്നവരെ താരിഫ് കൊണ്ട് നേരിടുമെന്ന ട്രംപ് ഭീഷണിയും വ്യാപാര യുദ്ധം ആസന്നമാക്കി. ഇതോടെ നിക്ഷേപകര്‍ ഓഹരി വിപണി വിട്ട് സ്വര്‍ണ്ണത്തെ പുണര്‍ന്നു.

അനിശ്ചിതത്വത്തിന്റെ വേളകളില്‍ ഓഹരി വിപണികള്‍ അപ്രിയമാകുന്നു. പകരം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തെയാണ് വിശ്വാസത്തിലെടുക്കുന്നത്. ഇന്ത്യയിലും സമാന പ്രവണത ദൃശ്യമായി. കൂടാതെ വിവാഹ, ഉത്സവ സീസണുകള്‍ അടുക്കുന്നതും ദീര്‍ഘകാല നിക്ഷേപ മാര്‍ഗ്ഗമെന്ന ആകര്‍ഷണീയതയും. ഇത് മഞ്ഞലോഹത്തിന്റെ മാറ്റുകൂട്ടി.
ഇന്നത്തെ സ്വര്‍ണ്ണവില
കേരളത്തില്‍ 24 ഗ്രാം സ്വര്‍ണ്ണവില ഗ്രാമിന് 191 രൂപ ഉയര്‍ന്ന് 14569 രൂപ.22 കാരറ്റ് ഗ്രാമിന് 175 രൂപ ഉയര്‍ന്ന് 13355 രൂപയും 18 കാരറ്റ് 143 രൂപ ഉയര്‍ന്ന് 10927 രൂപയും. ഇന്നത്തെ വില പ്രകാരം 22 കാരറ്റ് സ്വര്‍ണ്ണം 10 ഗ്രാമിന് 1,33,550 രൂപ നല്‍കേണ്ടി വരും.
എംസിഎക്‌സ് സ്വര്‍ണ്ണം അവധി വ്യാപാരം 2 ശതമാനം അഥവാ 3000 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് വിലയായ 10 ഗ്രാമിന് 1,45,500 രൂപയിലാണുള്ളത്. അന്തര്‍ദ്ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് 1.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4668.76 ഡോളര്‍.
നിക്ഷേപകര്‍ എന്തു ചെയ്യണം?
നിങ്ങളുടെ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ സ്വര്‍ണ്ണം അര്‍ത്ഥവത്തായ ഇടം നേടിയിട്ടില്ലെങ്കില്‍ അതിന് ഇനിയും സമയമുണ്ട്. ഉയര്‍ന്ന വില കാര്യമാക്കാതെ തന്നെ സ്വര്‍ണ്ണ നിക്ഷേപം ആരംഭിക്കാം. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഡേവിഡ് ടെയ്റ്റിന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ 10 ഗ്രാം സ്വര്‍ണ്ണവില നടപ്പ് വര്‍ഷം 1,90,000 രൂപയായി ഉയരും. ഗോള്‍ഡ്മാന്‍ സാക്ക്‌സിലെ സാമന്ത ദാര്‍ത്ത് 2026 ല്‍ 20 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഇനി അഥവാ വന്‍ കുതിച്ചുചാട്ടം സംഭവിച്ചില്ലെങ്കില്‍ തന്നെ സ്വര്‍ണ്ണം ആഗോള അനിശ്ചിതത്വത്തിനെതിരായ ഒരു ഇന്‍ഷൂറന്‍സാണ്. മറ്റ് നിക്ഷേപമാര്‍ഗ്ഗങ്ങള്‍ക്ക് അടി പതറുമ്പോള്‍ സ്വര്‍ണ്ണം മിന്നിത്തിളങ്ങുന്നു. ദീര്‍ഘകാല ആസ്തി വിഹിതത്തില്‍ സ്വര്‍ണ്ണത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്.
ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്ന യാഥാസ്ഥിതികരായ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന്റെ ഏകദേശം 15 ശതമാനം വരെ സ്വര്‍ണ്ണത്തില്‍ സൂക്ഷിക്കാം. ഓഹരി നിക്ഷേപത്തിന്റെ അപകട സാധ്യത കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ കുറച്ചധികം സ്വര്‍ണ്ണ നിക്ഷേപം നടത്തേണ്ടി വരും. വന്‍ സ്വര്‍ണ്ണനിക്ഷേപം നടത്തിയവര്‍ക്ക് അതേസമയം ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കാവുന്നതാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications