BS7 ഒരു ഷോക്കാകുമോ? പഴയ കാറുകളുടെ വില കുത്തനെ ഇടിയാൻ സാധ്യത

By Charls C Thomas

ഇന്ത്യ BS7 എമിഷൻ നോർമുകളിലേക്ക് മാറാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, പഴയ കാർ ഉടമകളിൽ ആശങ്ക വർധിക്കുകയാണ്. പുതിയ നിയമങ്ങൾ പരിസ്ഥിതി സൗഹൃദമാകുമെങ്കിലും, നിലവിലുള്ള BS4, BS6 കാറുകളുടെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാകുന്നു. പ്രത്യേകിച്ച് റീ-സെയിൽ വിലയെ ഇത് എങ്ങനെ ബാധിക്കും എന്നതാണ് പ്രധാന ചർച്ച. BS7 നടപ്പാകുന്നതോടെ പഴയ കാറുകൾ നിരോധിക്കുമോ എന്ന് പോലും ഭയം പലർക്കുമുണ്ട്. എന്നാൽ, മുൻ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ ഉടൻ റോഡിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എന്നിരുന്നാലും, പുതിയ നിയമങ്ങൾ വന്നാൽ പഴയ കാറുകൾക്ക് അധിക നിയന്ത്രണങ്ങളും ഉപയോഗപരിധികളും ഉണ്ടാകാൻ സാധ്യതയുണ്ട്.

റീ-സെയിൽ വിപണിയിൽ BS7 വലിയ സ്വാധീനം ചെലുത്തുമെന്നാണ് തോന്നുന്നത്. എമിഷൻ മാനദണ്ഡങ്ങൾ കർശനമാകുന്നതോടെ, BS4 കാറുകളുടെ ഡിമാൻഡ് കുറയാൻ സാധ്യത കൂടുതലാണ്. BS6 കാറുകൾക്ക് താൽക്കാലികമായി മൂല്യം നിലനിർത്താനാകുമെങ്കിലും, ദീർഘകാലത്ത് അവയ്ക്കും വിലയുടെ സമ്മർദ്ദം നേരിടേണ്ടി വരും.


bs7 emission norms india

ഡീസൽ കാറുകളാണ് BS7-ന്റെ ഏറ്റവും വലിയ ആഘാതം നേരിടാൻ സാധ്യതയുള്ളത്. DPF, SCR പോലുള്ള സാങ്കേതികവിദ്യകൾ പഴയ ഡീസൽ കാറുകളിൽ ഇല്ലാത്തതിനാൽ, നഗരങ്ങളിൽ ഉപയോഗ നിയന്ത്രണങ്ങൾ ശക്തമാകാം. ഇത് ഡീസൽ വാഹനങ്ങളുടെ റീ-സെയിൽ വില വേഗത്തിൽ ഇടിയാൻ കാരണമാകും. പെട്രോൾ കാറുകൾക്ക് ഡീസലിനെക്കാൾ കുറവ് ബാധ ഉണ്ടാകുമെങ്കിലും, അവയും പൂര്‍ണമായും സുരക്ഷിതമല്ല എന്ന് പറയേണം.

BS7 കാലഘട്ടത്തിൽ കൂടുതൽ എമിഷൻ പരിശോധനകളും RDE ടെസ്റ്റുകളും വരുമ്പോൾ, പഴയ പെട്രോൾ കാറുകൾക്ക് വാങ്ങുന്നവർ കുറയാൻ സാധ്യതയുണ്ട്. BS7 നടപ്പാകുന്നത് ഇലക്ട്രിക് വാഹനങ്ങളെയും ഹൈബ്രിഡ് കാറുകളെയും കൂടുതൽ ആകർഷകമാക്കും. കുറഞ്ഞ ഓപ്പറേറ്റിംഗ് ചെലവും ഭാവിയിൽ നിയമപരമായ ആശങ്കകളില്ലായ്മയും ഇവയുടെ റീ-സെയിൽ മൂല്യം വർധിപ്പിക്കാൻ സഹായിക്കും. ഇത് ICE വാഹനങ്ങളുടെ മൂല്യം കുറയ്ക്കും എന്നതാണ് ആശങ്ക.


bs7 emission norms india

പഴയ കാർ ഉടമകൾക്ക് BS7 മുൻപ് വാഹനം വിൽക്കുന്നത് സാമ്പത്തികമായി ലാഭകരമായേക്കാം. നിയമം അടുത്തുവരുമ്പോൾ, ഡീലർമാർ വില കുറയ്ക്കുകയും എക്സ്ചേഞ്ച് ഓഫറുകൾ കടുപ്പിക്കുകയും ചെയ്യും. അതിനാൽ, സമയബന്ധിതമായ തീരുമാനം നഷ്ടം കുറയ്ക്കാൻ സഹായിക്കുമെന്ന് ഓർക്കണേ. BS7 എമിഷൻ മാനദണ്ഡങ്ങൾ പരിസ്ഥിതിക്ക് ഗുണകരമായെങ്കിലും, പഴയ കാറുകളുടെ റീ-സെയിൽ വിപണിയിൽ വ്യക്തമായ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്.

ഡല്‍ഹി എന്‍ആര്‍സിയില്‍ കൂടുതല്‍ മലിനീകരണം പുറന്തള്ളുന്ന വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. അതിനാല്‍ പൊലൂഷ്യന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റില്ലാതെ (PUCC) വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയിടാനായി സര്‍ക്കാര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയിലെ ഫ്യുവല്‍ സ്റ്റേഷനുകളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുകയാണ്.


bs7 emission norms india

ഈ സ്മാര്‍ട്ട് ക്യാമറകള്‍ പെട്രോള്‍ സ്റ്റേഷനുകളില്‍ എത്തുന്ന വാഹനങ്ങള്‍ളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്ത് പെല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഡല്‍ഹിയില്‍ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹന ഉടമകള്‍ക്ക് പെട്രോള്‍ പമ്പിലും രക്ഷയില്ലെന്ന് സാരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Credit: Drivespark

Story first published: Sunday, January 4, 2026, 11:59 [IST]
X
Desktop Bottom Promotion