കാറായി... ഇനി ഒരു വീട് വേണം, പുതിയൊരു വീട് മേടിക്കുകയോ നിർമിക്കുകയോ ചെയ്യും; സുധിലയം പണിതവർ മണ്ടന്മാരാകും?

By Ranjina P Mathew

ബി​ഗ് ബോസിൽ പോയി വന്നശേഷം റീൽസിലും മ്യൂസിക്ക് വീ‍ഡിയോകളിലും അഭിനയിക്കുന്ന സോഷ്യൽമീഡിയ താരം എന്നതിൽ നിന്നെല്ലാം മാറി മിനിസ്ക്രീൻ താരങ്ങൾക്ക് ലഭിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് രേണു എത്തി കഴിഞ്ഞു. വിദേശത്തും സ്വദേശത്തും ഉദ്ഘാടനവും പ്രമോഷനുമായി രേണു സുധിയുടെ ജീവിതം തിരക്കുകൊണ്ട് നിറഞ്ഞു. ഇതുവരെയുള്ള സമ്പാദ്യത്തിൽ നിന്നും ഒരു തുക ചിലവഴിച്ച് അടുത്തിടെ ഒരു കാറും രേണു വാങ്ങിയിരുന്നു.

മക്കളെയൊന്നും കൊണ്ടുപോവണ്ട! കൃഷ്ണകുമാറിന്റെ വാക്കിൽ പകച്ചുപോയ സിന്ധു! വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് സംഭവിച്ചത്

ഇനിയൊരു വീടാണ് തന്റെ ലക്ഷ്യമെന്ന് പറയുകയാണ് രേണു. പുതിയൊരു വീട് മനസിലുള്ള ലക്ഷ്യമാണ്. പുതിയൊരു വീടുണ്ടാക്കണം. പെട്ടന്ന് ഒന്നുമില്ല. പതിയെ ഉണ്ടാകും.‍ എന്തായാലും പുതിയൊരു വീട് മേടിക്കുകയോ ഉണ്ടാക്കുകയോ ചെയ്യണം. രണ്ട് മുറിയുള്ള വീട് എങ്കിലും എടുക്കണം. എന്താണേലും അത് ചെയ്യും എന്നാണ് അടുത്തിടെ മീഡിയയോട് സംസാരിക്കവെ രേണു പറഞ്ഞത്.


renu sudhi
Photo Credit: Renu Sudhi / instagram

രേണു പുതിയ വീട് പണിത് അവിടേക്ക് താമസം മാറിയാൽ സുധിലയത്തിന് വേണ്ടി പണം ചിലവഴിച്ചവർ മണ്ടന്മാരാകില്ലേയെന്ന് ചോ​ദിക്കുകയാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ വിവി. രേണുവിനെ അന്തമായി പിന്തുണയ്ക്കുന്ന ഫാൻസ് അവരെ കുറിച്ച് വീഡിയോ ചെയ്യുമ്പോൾ തെറി വിളിക്കുന്നതും കമന്റ് എഴുതുന്നതും ഞങ്ങളുടെ സോഷ്യൽമീഡിയ പേജിൽ സ്ഥിരമാണ്. ബോധമുള്ളവർക്ക് രേണു കാണിക്കുന്നത് അഭിനയമാണെന്ന് മനസിലാകും.

ഇത് തന്നെയാണ് അവരെ കുറിച്ച് ഞാനും പറയുന്നത്. നെ​ഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുക, ഫേക്കായി വന്നിരുന്ന് കരയുക തുടങ്ങിയവയാണ് രേണു എപ്പോഴും ചെയ്യുന്നത്. കുട്ടികളുടെ പേര് പറഞ്ഞ് ബി​ഗ് ബോസ് ഹൗസിൽ വെച്ച് രേണു കരഞ്ഞത് പക്ക നാടകത്തിന്റെ ഭാ​ഗമായിരുന്നു. പുള്ളിക്കാരിക്ക് പറ്റിയ ഷോ ആയിരുന്നില്ല ബി​ഗ് ബോസ്. അതുകൊണ്ട് തന്നെ അവിടെ പിടിച്ച് നിൽക്കാനും ബുദ്ധിമുട്ടി. അപ്പോൾ നൈസായി ഷോ ഇറക്കി പുറത്ത് വന്നു.

പ്രതികരിക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിട്ടില്ല, എന്ത് ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ്: നിഷ സാരം​​ഗ്

അല്ലാതെ മക്കളെ കാണാത്തത്തിന്റെ സങ്കടം അങ്ങ് വിതുമ്പി നിൽക്കുകയൊന്നും ആയിരുന്നില്ല. അതൊക്കെ വെറും തരികിടയായിരുന്നു. രേണു പക്ക ഫേക്കാണ്. അടുത്തിടെയായി വരുന്ന വീഡിയോകൾ അതിന് ഉദാഹരണമാണ്. പുതിയ വീട് പണിത് രേണു അങ്ങോട്ട് മാറിയാൽ ഇവർക്കായി വീട് പണിതവരെ മണ്ടന്മാരാക്കുന്നത് പോലെയാവില്ലേ എന്നും വിവി ചോദിക്കുന്നു.

രേണുവിന്റെ സുഹൃത്തായിരുന്നു നിമിഷ ബിജോയും രേണുവിന് എതിരെ രം​ഗത്ത് എത്തിയി‍ട്ടുണ്ട്. സഹായിച്ചവരോടും ഒപ്പം നിന്നവരോടും രേണുവിന് നന്ദിയില്ലെന്നാണ് നിമിഷ പറയുന്നത്. രേണു സുധിയെ ഞാൻ ഒരുപാട് സപ്പോർട്ട് ചെയ്തതായിരുന്നു. മാത്രമല്ല പേഴ്സണലി ഞാൻ അവിടെ ചെന്ന് അറിഞ്ഞ കാര്യങ്ങളും പറഞ്ഞ കാര്യങ്ങളുടേയും ഒറിജിനാലിറ്റി അപ്പോഴാണ് നമുക്ക് മനസിലാകുന്നത്. പല കാര്യങ്ങളും രേണു സുധിയുടെ കാര്യത്തിൽ അഭിനയമാണെന്ന് നമുക്ക് മനസിലാകും.


renu sudhi
Photo Credit: Renu Sudhi / instagram

ജെനുവിനായിരുന്നില്ല രേണുവെന്ന് മനസിലായി. സുധി ചേട്ടന്റെ വാർഷികത്തിന് പോയപ്പോഴാണ് ആദ്യമായി രേണുവിനെ കണ്ടത്. മാത്രമല്ല എന്നെകൊണ്ട് സാധിക്കുന്ന സഹായം ഞാൻ ചെയ്ത് കൊടുക്കുകയും ചെയ്തു.‍ ചെയ്തിട്ട് വിളിച്ച് പറയുന്ന സ്വഭാവം എനിക്കില്ല. ചെയ്ത് കൊടുക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്ത് കൊടുക്കുന്നതാണ്. സോഷ്യൽമീഡിയയിൽ നിന്നും പൈസ കിട്ടുമ്പോൾ എന്നെകൊണ്ട് ആകുന്നത് പോലുള്ള സഹായങ്ങൾ പലർക്കും ഞാൻ ചെയ്ത് കൊടുക്കാറുണ്ട്.

എന്റെ സാഹചര്യം മോശമായതുകൊണ്ട് ഇങ്ങനൊന്നിൽ ‍ഞാൻ വന്ന് പെട്ട് പോയത്. അതിൽ നിന്നും തോറ്റ് പിന്മാറേണ്ട കാര്യം എനിക്കില്ല. എനിക്ക് മക്കളുണ്ട് അവരുടെ വരുമാന മാർ​ഗമാണ്. ഫോണിൽ വീഡിയോകോൾ ചെയ്ത് സംസാരിക്കുന്ന രേണുവും നേരിട്ട് ചെന്ന് കാണുമ്പോൾ സംസാരിക്കുന്നതും രണ്ടും രണ്ടാണ്. കൂടെ നിൽക്കുന്ന വിശിഷ്ടജന്തുവിനും ഇതൊക്കെ അറിയാം. നേരിട്ട് അറിഞ്ഞതും അവിടെ ആൾക്കാർ വഴി കിട്ടിയതുമായ അറിവ് നമ്മുടെ മനസിൽ ഇരിക്കുകയാണല്ലോ.

ഇനി സഹായിക്കാൻ പറഞ്ഞ് ആരും വിളിക്കരുത്, സഹായിച്ചയാളുടെ ഇന്നത്തെ ജീവിതം; സ്വന്തം കാര്യം നോക്കണം: ദീപ്തി

നീ എന്തിന് അവളുടെ പിറകെ നടക്കുന്നുവെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. ചേർത്ത് നിർത്തിയിട്ടും രേണുവിന് നന്ദിയില്ല. അന്ന് സുധി ചേട്ടന്റെ ആണ്ടിന് പോയപ്പോൾ അവിടെ കണ്ട ചില കാര്യങ്ങൾ തന്നെ എനിക്ക് ​ദഹിച്ചിരുന്നില്ല. എന്റെ ഉള്ളിൽ പല കാര്യങ്ങളുമുണ്ട്. അത് പറഞ്ഞാൽ പലരും ഇവിടെ നിന്ന് ഓടേണ്ടി വരുമെന്നാണ് നിമിഷ രേണുവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

Credit: Filmibeat

X
Desktop Bottom Promotion