Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ബെംഗളൂരുവിൽ ആശങ്കയുടെ നിഴൽ, പ്രതിസന്ധിയിൽ മലയാളികളും; 9 വർഷത്തിനിടെ ഇത് ആദ്യമായി സംഭവിക്കുന്നു
ഇന്ത്യയിൽ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളിലായി ബെംഗളൂരുവിൽ ആശങ്ക ഒഴിയുന്നില്ല. കാലാവസ്ഥ വീണ്ടും കൊടും തണുപ്പിലേക്കാണ് നീങ്ങുന്നത്. ഒരാഴ്ചയായി 16 ഡിഗ്രി സെൽഷ്യസ് എന്ന കുറഞ്ഞ താപനിലയാണ് തുടരുന്നു. എന്നാൽ ഉടൻ തന്നെ അത് 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരുവേള പ്രവചനങ്ങൾക്ക് അനുസരിച്ച് താപനില ഇനിയും കുറഞ്ഞാൽ 9 വർഷത്തിനിടെ ഡിസംബറിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയായിരിക്കും ഇത്.
2016 മുതൽ 2025 വരെയുള്ള കണക്ക് പരിശോധിച്ചാൽ ഡിസംബറിൽ ഇതുവരെയും ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടില്ല. വടക്കേ ഇന്ത്യയിലും മറ്റും ശക്തമായ തണുപ്പ് അനുഭവപ്പെടുന്ന ഈ ഘട്ടത്തിലാണ് ബെംഗളൂരു നഗരം സാധാരണ താപനിലയിലും താഴേക്ക് നീങ്ങുന്നത്. ഇത് ബെംഗളൂരു നിവാസികളെ ആശങ്കപ്പെടുത്തുന്നു. കേരളവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഈ നഗരത്തിൽ നിരവധി മലയാളികളുണ്ട്. അതിനാൽ മലയാളികൾക്കും ആശങ്ക വർദ്ധിക്കുന്നു.
ബെംഗളൂരു മലയാളികൾ ആശങ്കയിൽ, നഗരത്തിൽ ഇത് കൂടുന്നു, അടിയന്തര നടപടി എടുക്കാൻ സർക്കാർ
12 ഡിഗ്രി സെൽഷ്യസിലേക്ക്
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 12 ഡിഗ്രി സെൽഷ്യസിനും 14 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഈ ആഴ്ചയിലെ ബെംഗളൂരു താപനില. ഇതുവരെ 16 ഡിഗ്രി സെൽഷ്യസിൽ നിൽക്കുന്നു. പ്രവചനം പോലെ താപനില 12 ഡിഗ്രി സെൽഷ്യസായി താഴ്ന്നാൽ, ബെംഗളൂരിൽ 2016 ഡിസംബർ 11 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ഡിസംബറായി ഇത്തവണ അറിയപ്പെടും.

വടക്കുകിഴക്കൻ കാറ്റ്, തെളിഞ്ഞ ആകാശം, വരണ്ട വായു തുടങ്ങിയവയെല്ലാം തണുപ്പിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ തന്നെ ബെംഗളൂരുവിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം അനുസരിച്ച് തുടർച്ചയായ ഏഴ് ദിവസത്തോളം രാവിലെ മൂടൽമഞ്ഞ് ഉണ്ടാകും. പകൽ സമയത്ത് തെളിഞ്ഞ ആകാശം കാണാൻ സാധ്യതയുണ്ട്. ഉച്ചക്കു ശേഷം രാത്രിയോടെ വീണ്ടും തണുത്ത കാലാവസ്ഥയിലേക്ക് മാറാനും സാധ്യത കൂടുതലാണ്. കാലാവസ്ഥയിലെ ഈ അപ്രതീക്ഷിത മാറ്റങ്ങൾ വൈകാതെ കേരളത്തിലും സംഭവിക്കാൻ സാധ്യതയുണ്ട്.
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത, യെല്ലോ ലൈനിലെ പുതിയ ട്രെയിൻ എത്തി, സമയം കുറയും
വായു മലിനീകരണം
ബെംഗളൂരു തിരക്കേറിയ നഗരമായതിനാൽ വായു മലിനീകരണം കൂടുതലാണ്. അതിൻ്റെ പ്രധാന കാരണം വാഹനങ്ങളുടെ വർദ്ധനവാണ് എന്ന് കോൺഗ്രസ് എംഎൽസി ദിനേശ് ഗൂലി ഗൗഡ സർക്കാരിന് കത്തയച്ചു. ഇത് ചെറിയ വിഷയമല്ല. മുംബൈ പോലുള്ള നഗരങ്ങളിൽ വായു മലിനീകരണം വർഷങ്ങളായി തുടരുന്നുണ്ടെങ്കിലും ബെംഗളൂരു പോലൊരു സ്ഥലത്ത് ഇത് വർദ്ധിക്കുന്നത് വലിയ വിഷയമാണ്.
വായു മലിനീകരണത്തെ കുറിച്ച് വിശദമായി പഠിക്കുന്നതിനായി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ദിനേശ് ഗൂലി ഗൗഡ ആവശ്യപ്പെടുന്നുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞർ, ഗതാഗത വിദഗ്ധർ, പൊതുജനാരോഗ്യ വിദഗ്ധർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെയും ഗതാഗത വകുപ്പിലെയും ഉദ്യോഗസ്ഥർ എന്നിവർ ഈ സമിതിയിൽ ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Credit: Goodreturns



Click it and Unblock the Notifications