Latest Updates
-
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ശ്രീനിവാസന് അന്തരിച്ചു; മലയാള സിനിമയ്ക്ക് തീരാനഷ്ടം
കൊച്ചി: നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് അന്തരിച്ചു. 61 വയസായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 200 ലേറെ സിനിമകളില്‍ അഭിനയിച്ച ശ്രീനിവാസന് 48 വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ്. വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ മക്കളാണ്.
ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, ദാമ്പത്യ വിജയം... 2026 ല്‍ ഈ രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം!!
സംവിധായകന് എന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു ശ്രീനിവാസന്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. രണ്ട് സിനിമകളും കലാമൂല്യം കൊണ്ടും ചര്‍ച്ച ചെയ്ത പ്രമേയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനേതാവ് എന്നതിനൊപ്പം തന്നെ തിരക്കഥാകൃത്ത് എന്ന നിലയിലും മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായിരുന്നു ശ്രീനിവാസന്.

രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളെ കൈയടക്കത്തോടെയും നര്‍മ്മത്തിലൂടേയും ആക്ഷേപ ഹാസ്യത്തിലൂടേയും തിരക്കഥയിലാക്കി ജീനിയസായിരുന്നു ശ്രീനിവാസന്. 1977ല്‍ പി എ ബക്കറുടെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. തുടര്‍ന്ന് ബക്കറുടേയും അരവിന്ദന്റെയും കെ ജി ജോര്‍ജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളില്‍ ശ്രീനി സ്ഥിരസാന്നിധ്യമായി.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല';മുഖ്യമന്ത്രി
ആദ്യമായി തിരക്കഥയൊരുക്കുന്നത് ഓടരുതമ്മാവാ ആളറിയാം സിനിമയ്ക്കാണ്. പിന്നീട് മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ കിടിലന്‍ തിരക്കഥകളാണ് ശ്രീനിവാസന് സമ്മാനിച്ചത്. സന്മസുളളവര്‍ക്ക് സമാധാനം, ടിപി ബാലഗോപാലന് എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ചമ്പക്കുളം തച്ചന്, വരവേല്പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണന്, ഒരു മറവത്തൂര്‍ കനവ്, അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍, ഞാന്‍ പ്രകാശന് തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി.
പ്രിയദര്ശന്, സത്യന് അന്തിക്കാട്, കമല്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് 1980 കള്‍ക്ക് ശേഷം മലയാള സിനിമയെ സുവര്‍ണകാലത്തേക്ക് നയിച്ചവരില്‍ പ്രധാനിയായിരുന്നു ശ്രീനിവാസന്. അന്നത്തെ കേരളത്തിലെ മധ്യവര്‍ഗ - ഇടത്തരം കുടുംബങ്ങളിലെ ജീവിതമായിരുന്നു ശ്രീനിവാസന്റെ തിരക്കഥകളിലെ കഥാതന്തു. 2018 ഡിസംബറില്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്' ആണ് ശ്രീനിവാസന് ഏറ്റവും ഒടുവില്‍ തിരക്കഥ എഴുതിയ ചിത്രം.
ബെംഗളുരു രണ്ടാം എയർപോർട്ട് കളഞ്ഞുകുളിച്ചോ, ചിരി തമിഴ്നാടിന്? കേന്ദ്രം പറയുന്നത് ഇങ്ങനെ
ശ്രീനിവാസന് സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989 ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാര്‍ഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998 ലെ സാമൂഹിക വിഷയ ചിത്രത്തിനുളള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങള്‍ മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം നേടി. അഭിനേതാവ് എന്ന നിലയിലും അസാമാന്യമായ പ്രകടനം നടത്തിയ ആളാണ് ശ്രീനിവാസന്.
പഞ്ചവടിപ്പാലത്തിലെ ഭിന്നശേഷിക്കാരന്, മഴമെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിലെ എംഎ ധവാന്, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ വിജയന്, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന്‍, പാവം പാവം രാജകുമാരനിലെ പാരലല്‍ കോളജ് അധ്യാപകന്, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന്, തേന്മാവിന് കൊമ്പത്തിലെ മാണിക്യന്, ഉദയനാണ് താരത്തിലെ സരോജ്കുമാര്‍, അറബിക്കഥയിലെ ക്യൂബാ മുകുന്ദന്, ട്രാഫിക്കിലെ സുദേവന്, പാസഞ്ചറിലെ സത്യനാഥന്, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം സിനിമയിലെ കുഞ്ഞൂട്ടന് എന്നിവ ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലെ പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും സിനിമയില്‍ കമ്മ്യൂണിസ്റ്റുകാരെ വിമര്‍ശിക്കാന്‍ യാതൊരു മടിയും കാണിച്ചില്ല. മട്ടന്നൂര്‍ പഴശിരാജ എന്‍ എസ് എസ് കോളജില്‍ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇന്സ്റ്റിട്ട്യൂട്ടില് നിന്ന് ചലച്ചിത്ര അഭിനയത്തില്‍ പരിശീലനവും നേടിയ അദ്ദേഹം.
Credit: Oneindia



Click it and Unblock the Notifications