Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
എന്റെ സഹോദരന് ഞങ്ങളെ വിട്ടുപോയി! സങ്കടവാര്‍ത്ത പങ്കിട്ട് മേജര്‍ രവി! കണ്ണന് പട്ടാമ്പി വിടവാങ്ങി
അഭിനേതാവും, പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന് പട്ടാമ്പി അന്തരിച്ചു. സംവിധായകനായ മേജര്‍ രവിയുടെ സഹോദരനാണ്. അനിയന്റെ വിയോഗത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെയായി മേജര്‍ രവിയും കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്റെ പ്രിയ സഹോദരന്, സിനിമ പ്രൊഡക്ഷന്‍ സെക്രട്ടറി ആയിട്ടുള്ള കണ്ണന് പട്ടാമ്പി ഇന്നലെ രാത്രി 11.41 ന് അന്തരിച്ചു. സംസ്കാരം പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍, ഇന്ന് വൈകിട്ട് നാല് മണിക്ക് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. സഹോദരന്റെ ഫോട്ടോയും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.
പുനരധിവാസം, ഒടിയന്, പുലിമുരുകന്, കാണ്ഡഹാര്‍, ട്വല്‍ത്ത് മാന്‍, അനന്തഭദ്രം, ക്രേസി ഗോപാലന്, വെട്ടം, മിഷന് 90 ഡേയ്സ്, കുരുക്ഷേത്ര, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങി 23 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കണ്ണന് പട്ടാമ്പി. റേച്ചല്‍ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. അഭിനയം മാത്രമല്ല പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.

എനിക്ക് എല്ലാ കാര്യങ്ങളിലും എന്റേതായ കാഴ്ചപ്പാടുകളുണ്ട്. എല്ലാം എല്ലാവരുടെ ഇഷ്ടത്തിന് അനുസരിച്ച് ആവണമെന്നില്ലല്ലോ. ചേട്ടന് പറയുന്ന രാജ്യസ്നേഹം എന്ന് പറയുന്നത്, ഞാന്‍ വേറെ രീതിയില്‍ രാജ്യത്തെ സ്നേഹിക്കുന്നു. രാജ്യത്തെ ജനങ്ങളെ സ്നേഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങളെയല്ലേ നമ്മള് സ്നേഹിക്കേണ്ടത്. അല്ലാതെ നാല് അതിര്‍ത്തിയിലൂടെ ഓടിപ്പാഞ്ഞ് ഇന്ത്യയെ സ്നേഹിക്കാന്‍ പറ്റില്ലല്ലോ. അതിനുള്ളില്‍ കിടക്കുന്ന ജനങ്ങളെ സ്നേഹിക്കലാണല്ലോ. അത് വിഭാഗം തിരിച്ചൊന്നുമല്ല എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ കണ്ണന് പട്ടാമ്പി പറഞ്ഞത്.
Credit: Filmibeat



Click it and Unblock the Notifications
