Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
കോടികൾ വില വരുന്ന ആഡംബര എസ്‌യുവിയും സ്വന്തമാക്കി; കോട്ടയത്തിൻ്റെ സ്വന്തം ടോണിച്ചായൻ ഇനി ഡിഫൻഡറിൽ
മലയാളിക്ക് ഇപ്പോൾ പരിചയപ്പെടുത്തലിൻ്റെ ആവശ്യമൊന്നുമില്ലാത്ത പേരാണ് അച്ചായൻസ് ഗോൾഡ്. മാരുതി സുസുക്കിയുടെ സർവീസ് സെൻ്ററുകൾ പോലെ നമ്മുടെയൊക്കെ വീടിൻ്റെ തൊട്ടടുത്ത് ഷോറൂമുകൾ തുറന്ന് സാധാരണക്കാരനോട് അടുത്ത ടോണിച്ചായനും അച്ചായൻസും എല്ലാവർക്കും പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന ടോണി നല്ലൊരു വണ്ടിഭ്രാന്തൻ കൂടിയാണെന്ന് ഏവർക്കും അറിയാമല്ലോ. ഫോർഡ് മസ്‌താംഗ്, ബിഎംഡബ്ല്യു X7, ഹമ്മർ H2, കിയ കാർണിവൽ തുടങ്ങിയ വമ്പൻ കാറുകളുള്ള അച്ചായൻസ് ഗോൾഡിൻ്റെ ഗരാജിലേക്ക് ഇപ്പോഴിതാ കോടികൾ വിലയുള്ള പുത്തനൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്.
ഏതാണന്നല്ലേ, ഏതൊരു വണ്ടിഭ്രാന്തൻ്റേയും ഡ്രീം കാറുകളിൽ ഒന്നായ ലാൻഡ് റോവർ ഡിഫന്‍ഡറാണ് ടോണിച്ചായൻ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. പുത്തൻ ആഡംബര എസ്‌യുവിയുടെ ഡെലിവറിയെടുക്കുന്ന ഇദ്ദേഹത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിലെല്ലാം നിറഞ്ഞുനിൽക്കുകയാണിപ്പോൾ. വെറ്റ്-ബ്ലാക്ക് ഡ്യുവൽ കളർ ഓപ്ഷനിലുള്ള ഡിഫന്‍ഡര്‍ വാങ്ങിയിരിക്കുന്നത് കൊച്ചിയിലെ ലാൻഡ് റോവറിൻ്റെ വിതരണക്കാരായ മുത്തൂറ്റ് ലാൻഡ് റോവറിൽ നിന്നുമാണ്.

തൻ്റെ ഗരാജിലെ എല്ലാ ആഡംബര കാറുകളുമായി ഷോറൂമിലേക്ക് എത്തിയാണ് പുതിയ അതിഥിയെ അച്ചായൻ വരവേറ്റിരിക്കുന്നത്. വിവിധ വേരിയൻ്റുകളിൽ എത്തുന്ന ലാൻഡ് റോവർ ഡിഫന്‍ഡറിൻ്റെ ഏത് മോഡലാണ് അച്ചായൻസ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. 1.25 കോടി മുതൽ 3.07 കോടി രൂപ വരെയാണ് ഈ ആഡംബര എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന കൊച്ചിയിലെ ഓൺ-റോഡ് വില.
ത്രീ-ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 90, 5-ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110, 130 എന്നീ മൂന്ന് മോഡലുകളാണ് ഇപ്പോള്‍ ഡിഫൻഡർ ഇന്ത്യയിൽ വാങ്ങാനാവുക. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വേരിയൻ്റുകളിലും എസ്‌യുവി വാങ്ങാനാവും. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യൻ വിപണിയില്‍ എത്തുന്നത്.

5018 മില്ലീമീറ്റർ നീളവും 2105 മില്ലീമീറ്റർ വീതിയും 1967 മില്ലീമീറ്റർ ഉയരവും 3022 മില്ലീമീറ്റർ വീല്‍ബേസുമുള്ള ലാൻഡ് റോവർ ഡിഫൻഡർ കമ്പനിയുടെ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 900 mm വരെ വാട്ടർവേഡിംഗ് കപ്പാസിയും എസ്‌യുവിയുടെ പ്രത്യേകതയാണ്. ഏറ്റവും പുതുതലമുറ മോഡൽ നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായതിനാൽ യാത്രകൾ അത്യാഡംബരമായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.
10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റുകൾ, 4-സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഹീറ്റഡ് ഫംഗ്ഷനുള്ള സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ പോലുള്ള മോഡേൺ ഫീച്ചറുകളെല്ലാം ലാൻഡ് റോവർ ഡിഫൻഡർ ആഡംബര എസ്‌യുവിയിലുണ്ട്.
ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയുടെ അടിസ്ഥാന കാര്യങ്ങളാണ്. ഓൺറോഡിലെ സുഖകരമായ യാത്രകൾക്ക് പുറമെ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിംഗ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
Credit: Drivespark



Click it and Unblock the Notifications
