Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി
Womens Day 2025: നാലുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, സ്ത്രീകള്‍ക്ക് എന്നും സന്തോഷത്തോടെ ഇരിക്കാം
Women Can Find Happiness: മറ്റൊരു വനിതാദിനം കൂടി വന്നെത്തുകയാണ്. സ്ത്രീശാക്തീകരണവും ഉന്നമനവുമാണ് വനിതാദിനമെന്ന ആശയത്തിന്റെ കാതല്‍. പക്ഷേ ആത്യന്തികമായും അടിസ്ഥാനപരമായും സന്തോഷത്തോടെ ഇരിക്കാന്‍ കഴിയുക എന്നതാണ് ലോകത്തെ ഏതൊരു സ്ത്രീയും ആദ്യമായി കൈവരിക്കേണ്ട നേട്ടം. അതിന് മുമ്പായി എന്റെ സന്തോഷത്തിന്റെ താക്കോല്‍ എന്റെ കയ്യില്‍ തന്നെയാണെന്ന തിരിച്ചറിവ് ഓരോ സ്ത്രീയ്ക്കും വരണം. എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാന്‍ സ്ത്രീകള്‍ എന്താണ് ചെയ്യേണ്ടത്, സ്ത്രീകളുടെ സന്തോഷത്തിലേക്കുള്ള വഴികള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങള്‍ മൈസൂരിലെ ഗ്ലോബല്‍ റീഹാബിലറ്റേഷന്‍ സെന്ററിലെ സൈക്കോളജിസ്റ്റായ വിനിഷ പി, ബോള്‍ഡ്‌സകൈ വായനക്കാര്‍ക്കായി പങ്കുവെക്കുന്നു.

സന്തോഷം അങ്ങനെ വെറുതെയുണ്ടാകുന്ന ഒന്നല്ല. പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്. മാനസികവും ശാരീരികവും സാമൂഹികവുമായ അനുകൂല ഘടകങ്ങള്‍ സമന്വയിക്കുമ്പോഴാണ് സന്തോഷം രൂപപ്പെടുന്നത്. ഈ മൂന്ന് ഘടകങ്ങളും ഒരുപോലെ കൂടിച്ചേര്‍ന്നെങ്കിലേ സ്ത്രീകളില്‍ സന്തോഷം ഉണ്ടാകുകയുള്ളു. ഇതില്‍ ഓരോ ഘടകവും അനുകൂലമാക്കാന്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
1 മാനസികവും വൈകാരികവുമായ ക്ഷേമം
സന്തോഷം തോന്നുന്നതിന് മാനസികമായും വൈകാരികമായുമുള്ള ക്ഷേമം ഉണ്ടായിരിക്കണം. അതിനായി സ്ത്രീകള്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
അവനവനോട് സഹാനുഭൂതി ഉണ്ടാകുക
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ജീവിതത്തില്‍ സംതൃപ്തി വളര്‍ത്താനും അനവനോട് തന്നെ സഹാനുഭൂതി ഉണ്ടായിരിക്കുക വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ജീവിതത്തില്‍ എന്തെങ്കിലും തിരിച്ചടികളോ വലിയ സങ്കടങ്ങളോ പ്രതിസന്ധികളോ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ സ്വയം കുറ്റപ്പെടുത്താനോ പരിതപിക്കുന്നതിനോ മുതിരാതെ സ്വയം ദയയും സ്‌നേഹവും കാണിക്കാന്‍ പഠിക്കണം.
കൃതജ്ഞത
വികാരങ്ങളെ നിയന്ത്രിക്കാനും ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളെ നേരിടാനും ആദ്യപടിയെന്നോണം സ്ത്രീകള്‍ക്ക് മൈന്‍ഡ്ഫുള്‍നെസ്സും കൃതജ്ഞതയും ശീലിക്കാവുന്നതാണ്. ഒരു കാര്യം ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും അതില്‍ ശ്രദ്ധയര്‍പ്പിക്കലാണ് മൈന്‍ഡ്ഫുള്‍നെസ്സ്. മൈന്‍ഡ്ഫുള്‍നെസ്സിലൂടെ അമിതചിന്തകളെ ഒഴിവാക്കാനാകും. അതുപോലെ എപ്പോഴും ഇല്ലായ്മകളെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ചെറിയതാണെങ്കില്‍ പോലും നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുക. അത് എവിടെയെങ്കിലും എഴുതിവെക്കുന്നത് മാനസികമായി ആശ്വാസവും സന്തോഷവും പകരുന്ന കാര്യമാണ്.
യോഗ, ധ്യാനം
യോഗ, ധ്യാനം തുടങ്ങിയവയെല്ലാം മാനസികമായി പോസിറ്റീവ് ആയിരിക്കാന്‍ സഹായിക്കുന്ന ശീലങ്ങളാണ്.
സാമൂഹിക പിന്തുണ
സമൂഹത്തില്‍ നിന്നുള്ള പിന്തുണയും സാമൂഹികപരമായ ഇടപെടലുകളും സ്ത്രീകള്‍ സന്തോഷം അനുഭവിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
അതിന് വേണ്ടി സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ആളുകള്‍ തങ്ങളുടെ അടുത്തെത്തി പിന്തുണയ്ക്കണമെന്ന് കരുതാതെ, സമൂഹത്തിലേക്ക് ഇറങ്ങുകയും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുക. ഏത് പ്രതിസന്ധിയില്‍ നിന്നും കരകയറി വിജയം നേടാന്‍ ഇത്തരം സാമൂഹിക ബന്ധങ്ങള്‍ കരുത്തായി മാറും. ജദിവസേന ജീവിതത്തില്‍ നിരവധി സമ്മര്‍ദ്ദ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ് സ്ത്രീകള്‍. ഇവയെല്ലാം തരണം ചെയ്യാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കണമെങ്കില്‍ സാമൂഹികമായ ബന്ധങ്ങള്‍ അവര്‍ക്കാവശ്യമാണ്.
ശാരീരിക ക്ഷേമം
സന്തോഷമായിരിക്കുക എന്നതിന് വളരെ പ്രധാനമാണ് ആരോഗ്യമുള്ള ശരീരം. ആരോഗ്യമുള്ള ശരീരം സ്വന്തമാക്കുന്നതിന് ഓരോ സ്ത്രീയും ആത്മാര്‍ത്ഥമായ ശ്രമം നടത്തണം. അതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്ന് നോക്കാം.
വ്യായാമം
വ്യായാമത്തിലൂടെ ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉണര്‍വ്വും ആരോഗ്യവും ലഭിക്കും. വിഷാദവും നിരാശയും അകറ്റാനും ഊര്‍ജ്ജം നേടാനും വ്യായാമം സഹായിക്കും. ദിവസവും അരമണിക്കൂര്‍ നടക്കുക പോലും ചെയ്താല്‍ അത് സന്തോഷം നിലനിര്‍ത്താന്‍ സ്ത്രീകള്‍ക്ക് സഹായകമാകും.
ഉറക്കം
മതിയായ ഉറക്കം ലഭിക്കുക എന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഉറക്കം കുറയുകയാണെങ്കില്‍ ഉല്‍പ്പാദനക്ഷമത കുറയും, മാനസിക സമ്മര്‍ദ്ദം ഉണ്ടാകും. എല്ലാ സ്ത്രീകളും ദിവസവും 7-9 മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
സമീകൃതാഹാരം
പോഷകസമ്പുഷ്ടവും സന്തുലിതവുമായ ആഹാരക്രമം ശീലിക്കുക. ഭക്ഷണകാര്യത്തില്‍ സമയനിഷ്ഠ പാലിക്കുക. ധാന്യങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം തുടങ്ങി തലച്ചോറിന്റെ ആരോഗ്യവും വൈകാരികക്ഷേമത്തെയും മെച്ചപ്പെടുത്തുന്ന ആഹാരങ്ങള്‍ കഴിക്കുക.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
നമ്മുടെ സന്തോഷത്തെയും മൂഡിനെയും വളരെയധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് ഹോര്‍മോണുകള്‍. ഹോര്‍മോണുകളിലെ മാറ്റം മനസ്സിലാക്കുകയും അത് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയുകയും ചെയ്യുക. പ്രത്യേകിച്ച് ബാഹ്യമായ കാരണങ്ങള്‍ ഇല്ലാതെ സങ്കടവും ദേഷ്യവും മറ്റ് വികാരങ്ങളും ഉണ്ടാകുന്നത് ഹോര്‍മോണുകളിലെ മാറ്റാമാകാമെന്ന് മനസ്സിലാക്കി ആവശ്യങ്കെില്‍ വൈദ്യസഹായം തേടുക. ആര്‍ത്തവം, ഗര്‍ഭകാലം, ഗര്‍ഭശേഷം, ആര്‍ത്തവ വിരാമം തുടങ്ങിയ സമയങ്ങളിലെല്ലാം ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും അത് സ്ത്രീകളുടെ മൂഡിനെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്യും. ഓരോ പ്രായത്തിലും വരാനിടയുള്ള അത്തരം മാറ്റങ്ങള്‍ മനസ്സിലാക്കി, വേണ്ട പ്രതിവിധികള്‍ കൈക്കൊള്ളണം. ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് സേവനം തേടണം.
പോഷകങ്ങളുടെ അഭാവം
പോഷകങ്ങളുടെ അഭാവം കാരണം സ്ത്രീകളില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും അത് അവരുടെ സന്തോഷത്തെ ബാധിക്കാറുമുണ്ട്. ഉദാഹരണത്തിന് വൈറ്റമിന്‍ ഡി, ബി12 തുടങ്ങി അവശ്യ പോഷകങ്ങളുടെയും ധാതുക്കളുടെയും അഭാവവും അസന്തുലിതാവസ്ഥയും തൈറോയിഡ് പ്രശ്‌നവും ശാരീരികമായ പ്രശ്‌നങ്ങള്‍ക്ക് പുറമേ സ്ത്രീകളില്‍ മാനസികമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് സ്ത്രീകള്‍ അത്തരം പോഷകങ്ങളുടെ അഭാവമോ അസന്തുലിതാവസ്ഥയോ മാനസികമായി ബാധിക്കുന്നുണ്ടോ എന്ന് ഡോക്ടര്‍മാര്‍ മുഖേന ഉറപ്പുവരുത്തുകയും ഉണ്ടെങ്കില്‍ അതിന് വേണ്ട പ്രതിവിധി തേടുകയും ചെയ്യണം.
സമൂഹിക, ഉദ്യോഗ ജീവിതം
സമൂഹിക ജീവിതവും തൊഴില്‍ ജീവിതവും സ്ത്രീകളുടെ സന്തോഷത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
അതിരുകള്‍ വേണം
ഒരു സ്്ത്രീ ഇടപെടുന്ന എല്ലാ മേഖലകളിലും ഉള്ള ബന്ധങ്ങളിലും ആരോഗ്യകരമായ അതിരുകള്‍ സ്ഥാപിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ജോലിസ്ഥലത്ത് ആയാലും മറ്റേത് മേഖലകളില്‍ ആയാലും നോ പറയേണ്ട ഇടങ്ങളില്‍ നോ എന്നും യെസ് പറയേണ്ട സ്ഥലങ്ങളില്‍ യെസ് എന്നും വ്യക്തമായി പറയണം. അത്തരം ഒരു ബന്ധങ്ങളും നമ്മുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറിന്നെന്ന് ഉറപ്പാക്കണം. ജോലിസമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാരോഗ്യം ഉറപ്പാക്കാനും അത് അത്യാവശ്യമാണ്. നോ പറയാനുള്ള മടി പല സ്ത്രീകളുടെയും സന്തോഷത്തെ നശിപ്പിക്കുന്ന പ്രധാന കാര്യമാണ്.
താല്‍പ്പര്യങ്ങള്‍
ജീവിതത്തിലെ മറ്റ് തിരക്കുകളും ഉത്തരവാദിത്തങ്ങളും അല്ലാതെ നമുക്ക് സ്‌ന്തോഷവും സംതൃപ്തിയും നല്‍കുന്ന ചില ഹോബികള്‍ കണ്ടെത്താനും അതിനായി സമയം ചിലവഴിക്കാനും സ്ത്രീകള്‍ ശ്രമിക്കണം. അവ ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഉത്തരവാദിത്തങ്ങളും ജോലിയും ചെയ്യുമ്പോള്‍ ലഭിക്കണമെന്നില്ല.
ലക്ഷ്യം
ജീവിതത്തില്‍ ഒഴുക്കിനൊത്ത നീങ്ങാതെ ഒരു ലക്ഷ്യം കണ്ടെത്താന്‍ ശ്രമിക്കുക. ആ ലക്ഷ്യത്തിലെത്തുന്നതിന് നടത്തുന്ന പ്രയത്‌നങ്ങള്‍ സ്ത്രീകളുടെ സന്തോഷത്തിലേക്കുള്ള വഴിയാണ്.
സാമ്പത്തിക സുരക്ഷിതത്വം
ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പോലും ചെറിയ രീതിയിലുള്ള ഒരു സമ്പാദ്യം ഉണ്ടായിരിക്കുന്നത് സാമ്പത്തിക സുരക്ഷിതത്വം നല്‍കും. അത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. സാമ്പത്തികമായ കരുത്ത് മാനസിക പിരിമുറുക്കം കുറയ്ക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സംതൃപ്തി നല്‍കുകയും ചെയ്യും. സ്വയം ഒരു സുരക്ഷിതത്വബോധം വളര്‍ത്തിയെടുക്കാന്‍ അത് സഹായിക്കും.
വ്യക്തിപരമായ വളര്‍ച്ച, വിനോദം
മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ പോലെ പ്രധാനമാണ് സ്ത്രീകള്‍ വ്യക്തിപരമായ വളര്‍ച്ച നേടുന്നതും സന്തോഷം നല്‍കുന്ന വിനോദങ്ങളിലോ മറ്റ് കാര്യങ്ങളിലോ ഏര്‍പ്പെടുന്നതും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ലൈഫ്‌ലോങ്ങ് ലേണിംഗ്
ജീവിതം മുഴുവന്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ മനപ്പൂര്‍വ്വം ശ്രമം നടത്തുക. പുതിയ അറിവുകള്‍ നേടുന്നതും കഴിവുകള്‍ സ്വായത്തമാക്കുന്നതും തലച്ചോറിന് കൂടുതല്‍ വികാസം നല്‍കാനും ബുദ്ധിക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും. ഒരു സ്ത്രീയുടെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്ന കാര്യമാണിത്.
വിനോദങ്ങള്‍
സമയം കിട്ടുമ്പോഴല്ല, വിനോദങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമായി സമയം നീക്കിവെക്കാന്‍ സ്ത്രീകള്‍ പഠിക്കണം. പാട്ട്, സിനിമ കാണല്‍, എഴുത്ത്, പൂന്തോട്ട പരിപാലനം തുടങ്ങി നമ്മുടെ മനസ്സിന് ഇണങ്ങുന്ന കാര്യങ്ങള്‍ പോസിറ്റീവ് ഊര്‍ജം പകരും.
പ്രകൃതിയുമായി ഇടപഴകുക
എപ്പോഴും ജോലിയും മറ്റ് ഉത്തരവാദിത്തങ്ങളുമായി ഓടിനടക്കാതെ, കുറച്ച് നേരം പ്രകൃതിയുടെ മനോഹാരിത നുകരാനും വെറുതെയിരിക്കാനും ശ്രമിക്കുക. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും പോസിറ്റീവ് ചിന്തകള്‍ ഉണര്‍ത്താനും സഹായിക്കുന്ന കാര്യമാണത്.



Click it and Unblock the Notifications











