Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ആയിരക്കണക്കിന് കാറുകള്‍, സ്വര്‍ണം പൂശിയ കൊട്ടാരം: ബ്രൂണേയിലെ സുല്‍ത്താന്റെ ജീവിതം ഇങ്ങനെ
ലോകത്തില്‍ ധനികരായ ഭരണാധികാരികളില്‍ പ്രധാനിയാണ് ബ്രൂണേയിലെ സുല്‍ത്താനായ ഹസനുല്‍ ബോല്‍കിയ. എന്നാല്‍ ഇദ്ദേഹത്തെ ഏറെ പ്രശസ്തനാക്കുന്നത് അദ്ദേഹത്തിന്റെ അഢംബര ജീവിതം തന്നെയാണ്. ലോകത്ത് ഇന്നും രാജഭരണം പിന്തുടരുന്ന അപൂര്‍വ്വം ചില രാജ്യങ്ങളില്‍ ഒന്നാണ് ബ്രൂണേ. ഈ രാജ്യത്തെ ജനസംഖ്യയാവട്ടെ വെറും നാല്- നാലര ലക്ഷം മാത്രം. അത്രയും ചെറിയ രാജ്യമാണ് ബ്രൂണേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രൂണേ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് ഈ രാജ്യം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണേ സന്ദര്‍ശിക്കുന്നത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പുറകേ ബ്രൂണേ സുല്ത്താന്റി കൗതുകകരമായ ജീവിതത്തെക്കുറിച്ചും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Most read: അദ്ധ്യാപക ദിനം 2024: പ്രിയപ്പെട്ട ഗുരുനാഥനായി അയക്കാം ഈ സന്ദേശങ്ങള്‍
ബ്രൂണേയിലെ സുല്‍ത്താന്റെ ജീവിതം
ബ്രൂണേയിലെ സുല്‍ത്താന്റെ ജീവിതത്തെക്കുറിച്ച് അറിയുന്നതിന് മുന്‍പ് അദ്ദേഹം ആരാണ് എന്നതാണ് അറിയേണ്ടത്. 77-കാരനായ ഹസനുല്‍ ബോല്‍കിയയാണ് ബ്രൂണേയിലെ സുല്‍ത്താന്‍. 1967 ഒക്ടോബര്‍ -4-നാണ് ഇദ്ദേഹം സുല്‍ത്താനായി സ്ഥാനമേറ്റത്. ഏലിസബത്ത് രാഞ്ജിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച വ്യക്തിയാണ് ഹസനുല്‍ ബോല്‍കിയ. ലോകത്തിലെ ധനികന്മാരുടെ പട്ടികയില്‍ ചെറുതല്ലാത്ത സ്ഥാനം അദ്ദേഹത്തിനുണ്ട്.
ആസ്തികള്‍ അമ്പരപ്പിക്കും
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹസനുല്‍ ബോല്കിയക്ക് 14700 കോടിയിലധികം മൂല്യമുള്ള ആസ്തിയാണ് ഉള്ളത്. എണ്ണശേഖരവും പ്രകൃതിവാതകവുമാണ് ഈ രാജ്യത്തിന്റെ വരുമാന സ്രോതസ്സുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. 30 ബില്ല്യണ്‍ ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ വരുമാനത്തെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ സമ്പന്രില് ഒരാളാക്കി ഇദ്ദേഹത്തെ മാറ്റിയതിന് പുറകില്‍ എണ്ണകയറ്റുമതിയാണ് എന്നതില്‍സംശയം വേണ്ട. 1929-ന് ശേഷം എണ്ണ ഖനനം ചെയ്തതിന് ശേഷമാണ് ഈ രാജ്യം പുരോഗതിയിലേക്ക് കുതിച്ചത്.
സ്വകാര്യ ജീവിതം ഇപ്രകാരം
ഹസനുല്‍ ബോല്‍കിയയുടെ ജീവിതം എന്നത് ആരേയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. ഇസ്താന നൂറുല്‍ ഇമാന് എന്ന കൊട്ടാരരത്തിന് തന്നെ 2550 കോടി രൂപയോളം വിലയുണ്ട്. ഈ കൊട്ടാരത്തില്‍ 1800-ലധികം മുറികളുണ്ട്. കൂടാതെ 257-ലധിതം കുളിമുറികളും അഞ്ച് നീന്തല്‍ക്കുളങ്ങളും ഉണ്ട്. കൊട്ടാരത്തിന്റെ താഴികക്കുടം 22 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചതാണ്. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം 1.4 ലക്ഷം കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി 2008-ല്‍ കണക്കാക്കിയിരുന്നത്. കുതിരകള്‍ക്ക് മാത്രമല്ല എസി ഫിറ്റ് ചെയ്ത തൊഴുത്തുകളും ഇദ്ദേഹത്തിന്റെ കൊട്ടാരത്തോട് ചേര്‍ന്നുണ്ട്.
സ്വത്ത് വിവരങ്ങള്‍ ഇതെല്ലാം
ഡാര്ജിലിംങിലെ പ്രത്യേക തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന ചായയാണ് അദ്ദേഹം കുടിക്കുന്നതും. ഇതിന്റെ വിലയാകട്ടെ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ഒരു കിലോക്ക് ഒരു ലക്ഷം രൂപയാണ് ഇതിന്റെ വില. ഡെയ്ലിമെയില് റിപ്പോര്‍ട്ട് പ്രകാരം 3000 കോടി രൂപ മുടിക്കി ബോയിംഗ് 747 എന്ന വിമാനവും ഇദ്ദേഹം സ്വന്തമാക്കുകയുണ്ടായി. സ്വര്‍ണ വാഷ്ബേസിന് ഉള്‍പ്പടെ സ്വര്‍ണത്തില്‍ തീര്‍ത്ത നിരവധി വസ്തുക്കള്‍ ഈ കൊട്ടാരത്തിലുണ്ട്.
കാര്‍ശേഖരം നിസ്സാരമല്ല
ഇദ്ദേഹത്തിന്റെ കാര്‍ശേഖരം എല്ലാവരേയും അമ്പരപ്പിക്കുന്നത് തന്നെയാണ്. 341 ബില്ല്യണ്‍ രൂപ വിലമതിക്കുന്ന ആഢംബര കാറുകളാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉള്ളത്. ഇതില്‍ തന്നെ 600 റോള്‍സ് റോയ്സും 300 ഫെരാറി കാറുകളുമാണ് ഉള്ളത്. സ്വര്‍ണം പൂശിയ കാറുകളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വരെ സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹം. കൂടാതെ ഇദ്ദേഹത്തിനായി കസ്്റ്റമൈസ് ചെയ്ത സ്വര്‍ണത്തിന്റെ റോള്‍സ് റോയ്സ് കാറും അതില്‍ കുട ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ റൂഫും ഉണ്ട്.



Click it and Unblock the Notifications