Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
അദ്ധ്യാപക ദിനം 2025 : പ്രിയപ്പെട്ട ഗുരുനാഥനായി അയക്കാം ഈ സന്ദേശങ്ങള്‍
ലോക അധ്യാപക ദിനം ആഘോഷിക്കുന്നത് ഒക്ടോബര്‍ 5ന് ആണ്. എന്നാല്‍ ഇന്ത്യയില്‍ വര്‍ഷാവര്‍ഷം സെപ്റ്റംബര്‍ 5ന് അദ്ധ്യാപക ദിനം ആഘോഷിച്ചുവരുന്നു. പ്രശസ്ത പണ്ഡിതനും ഭാരത രത്ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്.
ഈ അദ്ധ്യാപക ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക് ആശംസകളറിയിക്കാനായി ഇതാ അല്പം സന്ദേശങ്ങള്‍. ഫെയ്സ്ബുക്, വാട്സ് ആപ്പ് മെസേജുകളായി ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കയക്കാം. ഒപ്പം അദ്ധ്യാപക ദിനത്തിന്റെ കഥയും ലേഖനത്തിലൂടെ വായിച്ചറിയൂ.

ഗുരുനാഥനായി സന്ദേശങ്ങള്‍
ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ കുട്ടികളുടെ കൈകളിലാണ് എന്നു പറയാറുണ്ട്. ഉപദേഷ്ടാക്കളെന്ന നിലയില്‍, ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്താന്‍ അദ്ധ്യാപകര്‍ക്ക് സാധിക്കും. ഒരു കുട്ടിയുടെ കരിയറിലും ബിസിനസ്സിലും വിജയിക്കാന്‍ അവര്‍ നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു നല്ല മനുഷ്യനായി, സമൂഹത്തിലെ മികച്ച അംഗമായി, രാജ്യത്തിന്റെ ഉത്തമ പൗരനായിത്തീരാന്‍ അദ്ധ്യാപകര്‍ നിങ്ങളെ സഹായിക്കുന്നു.
ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബര്‍ അഞ്ച്. 1962ല്‍ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മുന്‍ വിദ്യാര്‍ത്ഥികളും ഒരിക്കല്‍ അദ്ദേഹത്തെ സമീപിച്ച് സെപ്റ്റംബര്‍ 5ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി, സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കില്‍ അത് തന്നോടുള്ള ബഹുമാനമായി കണക്കാക്കുന്നുവെന്നായിരുന്നു.
പണ്ഡിതനും ഭാരത് രത്ന ജേതാവും ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു ഡോ. എസ്. രാധാകൃഷ്ണന്. 1888 സെപ്റ്റംബര്‍ 5 നാണ് അദ്ദേഹം ജനിച്ചത്. ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനെന്ന നിലയില്‍ പരിഷ്കരണത്തിന്റെ വക്താവായിരുന്നു അദ്ദേഹം. അധ്യാപകരോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും സമര്‍പ്പണവും പ്രകടമാക്കിയുള്ള ഈ അഭ്യര്‍ത്ഥന മാനിച്ച് 1962 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5ന് ഇന്ത്യയില്‍ അധ്യാപക ദിനം ആഘോഷിച്ചുവരുന്നു. ഡോ. രാധാകൃഷ്ണന് ഇന്ത്യന്‍ രാഷ്ട്രപതിയായി സ്ഥാനമേറ്റതും 1962ലാണ്. അധ്യാപകര്‍ രാജ്യത്തെ ഏറ്റവും മികച്ച വ്യക്തികളാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
സമൂഹത്തില്‍ അധ്യാപകര്‍ നല്കിയ സംഭാവനകള്‍ മാനിച്ച് ലോകമെമ്പാടും അധ്യാപക ദിനം ആഘോഷിക്കുന്നു. ഒക്ടോബര്‍ 5നാണ് ലോക അധ്യാപക ദിനം ആഘോഷിക്കുന്നത്, എന്നാല്‍ അധ്യാപക ദിനം വിവിധ രാജ്യങ്ങളില്‍ വിവിധ തീയതികളിലായി ആഘോഷിക്കുന്നു.
ഓരോ രാജ്യങ്ങളിലെയും ആഘോഷം പ്രമുഖ വ്യക്തികളുമായോ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളുമായോ നാഴികക്കല്ലുകളുമായോ ബന്ധപ്പെട്ടിരിക്കുന്നു. ഡോ. സര്‍വേപള്ളി രാധാകൃഷ്ണന് 1962ല്‍ ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതിയായി. ഉന്നതനായ വിദ്യാഭ്യാസ വിദഗ്ധനും പ്രശസ്ത നയതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി ഒരു മികച്ച അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. അധ്യാപകര്‍ രാജ്യത്തെ ഏറ്റവും മികച്ച സമ്പത്താണെന്ന് ഡോ. എസ്. രാധാകൃഷ്ണന് എപ്പോഴും വിശ്വസിച്ചിരുന്നു.
അധ്യാപക ദിനത്തില്‍, സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ആദരിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നു. അദ്ധ്യാപകര്‍ക്കായി ആശംസകളും സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധം ആഘോഷിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ഒരു മികച്ച അവസരമാണ് അധ്യാപക ദിനം.



Click it and Unblock the Notifications
