Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ? ഉറക്കത്തിന്റെ രീതിയിലുമുണ്ട് ചില രഹസ്യങ്ങള്‍
ഉറക്കം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം നല്ല ഉറക്കമുണ്ടെങ്കില്‍ മാത്രമേ നമുക്ക് ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും ഓരോരുത്തരും ഓരോ തരത്തിലാണ് ഉറങ്ങുന്നത്. ചിലര്‍ മലര്‍ന്ന് കിടന്ന് ഉറങ്ങും, ചിലര്‍ ചരിഞ്ഞ് കിടന്ന് ഉറങ്ങും, ചിലര്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങും. എന്നാല്‍ ഇത്തരത്തില്‍ ഉറങ്ങുന്നത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നു. കാരണം ഓരോ രീതിയിലുള്ള ഉറക്കവും ഓരോ തരത്തിലുള്ള സ്വഭാവത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
നിങ്ങള്‍ ഏത് രീതിയിലാണ് ഉറങ്ങുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത്തരത്തിലുള്ള ഉറക്കം ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം ചില പ്രത്യേക മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. നിങ്ങളുടെ ഉറക്കത്തിന്റെ രീതി നോക്കി കണ്ടുപിടിക്കാവുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. അതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കൂ. അതില്‍ നിങ്ങളുടെ ഉറക്ക രീതി എപ്രകാരമാണെന്ന് നോക്കി ആ ഗുണം കണ്ടെത്തൂ,

ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നത്
ചിലരെങ്കിലും ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതിന് സമാനമായി കിടക്കുന്നവരുണ്ടായിരിക്കും. വശങ്ങളിലേക്ക് ചരിഞ്ഞ് മുറുക്കി കിടക്കുന്നവര്‍ എപ്പോഴും സുരക്ഷിതത്വ ബോധം അനുഭവിക്കുന്നവരാണ്. എന്നാല്‍ ഇവര്‍ വളരെയധികം വൈകാരിക സ്വഭാവമുള്ളവരായിരിക്കും. മാത്രമല്ല വികാരങ്ങളെ വളരെയധികം തുറന്ന് കാണിക്കുന്നതിനും ഇവര്‍ തയ്യാറാലവുന്നു.
ചരിഞ്ഞ് നീണ്ട് നിവര്‍ന്ന് കിടക്കുന്നത്
കൈകള്‍ രണ്ടും വശത്തേക്ക് വെച്ച് ഒരു ഭാഗം ചരിഞ്ഞ് കിടന്നുറങ്ങുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന വ്യക്തിയാണ് എന്നതാണ്. മാത്രമല്ല ഏത് കാര്യത്തിനും ഇവരെ വിശ്വസിച്ച് കൂടെക്കൂട്ടുകയും ചെയ്യും. ബന്ധങ്ങള്‍ മികച്ച രീതിയില്‍ ഇവര്‍ ആസ്വദിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ഇവര്‍ക്ക് തന്നെ ഇവരുടെ സ്വഭാവം ഇഷ്ടപ്പെട്ട് കൊള്ളണം എന്നില്ല.
മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവര്‍
പട്ടാളക്കാരെ പോലെ നല്ല ചിട്ടയില്‍ കൈകളെല്ലാം അടുക്കി വെച്ച് മലര്‍ന്ന് കിടന്ന് ഉറങ്ങുന്ന വ്യക്തിയാണോ നിങ്ങള്‍ എന്നാല്‍ നിങ്ങള്‍ അച്ചടക്കമുള്ളവരായിരിക്കും എന്നാണ് പറയുന്നത്. മാത്രമല്ല ഇവര്‍ക്ക് വളരെയധികം സുരക്ഷിതത്വ ബോധവും ഉണ്ടാവുന്നു. മാത്രമല്ല പ്രതീക്ഷക്ക് അനുസരിച്ച് ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും ഏത് ചെറിയ കാര്യത്തേയും വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
സ്റ്റാര്‍ഫിഷ് പൊസിഷന്‍
ഇത് കൈകള്‍ രണ്ടും നീട്ടി വെച്ച് തലക്ക് ഇരുവശവുമായി കിടക്കുന്നവരെ പറയുന്ന പേരാണ്. വളരെ സ്വതന്ത്രമായി യാതൊന്നും ആലോചിക്കാതെ ചിന്തിക്കാതെ ഗാഢമായ നിദ്രയിലായിരിക്കും ഇവര്‍. മികച്ച ശ്രോതാക്കളായിരിക്കും ഇവര്‍ മാത്രമല്ല നിസ്വാര്‍ത്ഥ സ്വഭാവക്കാരും ആയിരിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിനും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. യാതൊരു വിധത്തിലും ഒരു കാര്യത്തിലും കുറ്റബോധം ഇവരെ അലട്ടുകയില്ല.
തലയിണയില്‍ കൈകള്‍ ചുറ്റി
നിങ്ങളില്‍ പലരും ഇത്തരത്തില്‍ ഉറങ്ങാറുണ്ട്. കൈകള്‍ രണ്ടും തലയിണയില്‍ ചുറ്റി ഉറങ്ങുന്നവരെങ്കില്‍ ഇവര്‍ വളരെയധികം ധൈര്യശാലികളായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല സാഹസികതയും ഇവരുടെ കൂടെയുണ്ടാവും. ഏത് കാര്യത്തിനും റിസ്ക് എടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല, എന്ന് മാത്രമല്ല അതിനെ കഠിനമായി എതിര്‍ക്കുകയും ചെയ്യുന്നു.
തലയിണയെ ആലിംഗനം ചെയ്ത്
നിങ്ങള്‍ ഉറങ്ങുമ്പോള്‍ തലയിണയെ ആലിംഗനം ചെയ്ത് കിടക്കുന്ന വ്യക്തിയാണോ? എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരോട് കരുണയും വാത്സല്യവും സ്നേഹവും ഉള്ള വ്യക്തിയാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവര്‍ വൈകാരികമായാണ് ഓരോ ബന്ധങ്ങളിലും ഇടപെടുന്നത്. മാത്രമല്ല ഇത്തരം ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ചേര്‍ത്ത് നിര്ത്തുന്നവയുമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
