Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
കരിയര്‍, ധനം, ജോലി എല്ലാം സ്വന്തമാകുന്നു പേര് ആരംഭിക്കുന്നത് 'R' ലെങ്കില്
നിങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം നിങ്ങള്‍ക്ക് ഭാവിയേയും വ്യക്തിത്വത്തേയും കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞ് തരുന്നു. പലപ്പോഴും ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. കാരണം പേരിന്റെ ആദ്യാക്ഷരം ഭാവിയേയും ഭാഗ്യത്തേയും കുറിച്ചുള്ള ചില സൂചനകളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും R എന്ന അക്ഷരത്തിന്റെ പ്രാധാന്യവും അത്ര മികച്ചത് തന്നെയാണ്.
നിങ്ങളുടെ പേര് 'R' എന്ന അക്ഷരത്തില്‍ ആരംഭിക്കുകയാണെങ്കില്‍, നിങ്ങളുടെ സ്വഭാവവിശേഷങ്ങള്‍, അഭിലാഷങ്ങള്‍, സാധ്യതയുള്ള കരിയര്‍, അതുപോലെ തന്നെ ഭാഗ്യം, സാമ്പത്തികം എന്നിവയെക്കുറിച്ചെല്ലാം നമുക്ക് അറിയാന്‍ സാധിക്കുന്നു. ഇതെല്ലാം പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്നവയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട്. അത്രയധികം മികച്ച മാറ്റങ്ങളാണ് R എന്ന അക്ഷരം പേരിലുള്ളവര്‍ക്ക് ലഭി്ക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ദൃഢനിശ്ചയവും അനുകമ്പയും
'R' ല്‍ പേര് തുടങ്ങുന്ന ആളുകള്‍ അവരുടെ ദൃഢനിശ്ചയത്തിന് പേര് കേട്ടവരായിരിക്കും. മാത്രമല്ല ഇവര്‍ വളരെയധികം ഉത്തരവാദിത്വ ബോധമുള്ളവരും ആയിരിക്കും. ജീവിതത്തിലെ ഏത് കാര്യവും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജന്മനാ തന്നെ നേതാക്കളായിരിക്കും ഇവര്‍. ജനപ്രീതിയേക്കാള്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. എപ്പോഴും വിശ്വസനീയരായിരിക്കും എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്നവര്‍
R എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്ന വ്യക്തിയാണെങ്കില്‍ ഇവര്‍ എപ്പോഴും യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്നവരായിരിക്കും. അടിസ്ഥാനപരമായ ഏത് കാര്യത്തേയും ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതിനും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്ന. ചിന്താപരമായി യുക്തിയോടെയുള്ള തീരുമാനങ്ങളാണ് ഇവര്‍ എടുക്കുന്നത്.
ബഹുമാനത്തോടെ പെരുമാറുന്നവര്‍
ഏതൊരും വ്യക്തിയേയും ബഹുമാനത്തോടെ മാത്രം കാണുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ബന്ധങ്ങളെ വിലമതിക്കുകയും ആ ബന്ധങ്ങളില്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തികളായിരിക്കും ഇവര്‍. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രിവിലേജുകളും ഇവര്‍ ഉപയോഗപ്പെടുത്തുമെങ്കിലും ഏതൊരു വ്യക്തിക്കും അര്‍ഹിക്കുന്ന ആദരവും ബഹുമാനവും ഇവര്‍ നല്കുന്നു.
വിശ്വസ്തര്‍
ഒരു കാലത്തും കൂടെയുള്ളവരെ ചതിക്കില്ല എന്നതാണ് ഇവരുടെ പ്രത്യേകത. അത്തരം സാഹചര്യങ്ങളില്‍ പോലും അതിനെ അതിവിദഗ്ധമായ രീതിയില്‍ മറികടന്ന് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക ്സാധിക്കുന്നു. വളരെയധികം ഓരോ കാര്യത്തിലും സൂക്ഷിച്ച് ഇടപെടുന്നവരായിരിക്കും. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ബന്ധങ്ങളെ കണക്കാക്കുകയും അതില്‍ വിശ്വസിച്ച് മുന്നോട്ട് പോവുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ ചതിയും വഞ്ചനയും ഇവരുടെ കൂട്ടത്തില്‍ ഉണ്ടാവുകയില്ല.

പ്രണയാതുരര്
ഇവര്‍ വളരെയധികം വികാരഭരിതരും പ്രണയാതുരരുമായിരിക്കും, പക്ഷേ പലപ്പോഴും വികാരങ്ങളെക്കുറിച്ച് സ്വകാര്യമായി സംസാരിക്കുന്നതിനാണ് ഇവര്‍ താല്‍പ്പര്യപ്പെടുന്നത്. അത്രയധികം മാറ്റങ്ങളിലേക്ക് പുരോഗമിക്കുവാന്‍ ഇവര്‍ തയ്യാറാവുകയില്ല. എങ്കിലും പ്രണയത്തിന് വേണ്ടി ജീവന് വരെ ത്യജിക്കുന്നു ഇവര്‍.
കരിയറില്‍ തിളങ്ങുന്നവര്‍
R എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവരെങ്കില് ഇവര്‍ കരിയറില്‍ തിളങ്ങുന്നവരായിരിക്കും. മാത്രമല്ല ആസൂത്രണം, നേതൃത്വം, വിശ്വസ്തത എന്നിവ ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും ടീം ലീഡര്‍, പ്രോജക്ട് മാനേജര്‍, ഓപ്പറേഷന്‍സ് ഹെഡ്, അക്കൗണ്ടന്റ്, സാമ്പത്തിക ഉപദേഷ്ടാവ്, അഭിഭാഷകന്,ഡോക്ടര്‍, തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, അധ്യാപകന്, പ്രൊഫസര്‍, വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ്, എഴുത്തുകാരന്, ഡിസൈനര്‍, എന്‍ജിഒ ജോലി, സിവില്‍ സര്‍വീസസ്, സാമൂഹിക പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിന് ഇവര്‍ എപ്പോഴും യോഗം കാണുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
