ലക്ഷീദേവിയുടെ ഈ ചിത്രം വീടിന് ദോഷം; വയ്‌ക്കേണ്ടത് ഈ ഭാവത്തിലുള്ള ദേവീചിത്രം, വാസ്തു നിയമം ഇങ്ങനെ

ഐശ്വര്യത്തിനും സമ്പത്തിനുമായി മിക്ക ആളുകളും ലക്ഷ്മീ ദേവിയെ ആരാധിക്കുന്നു. ഹിന്ദു പുരാണമനുസരിച്ച്, ലക്ഷ്മി ദേവിയെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി കണക്കാക്കുന്നു. ലക്ഷ്മീദേവി നിങ്ങളുടെ കര്‍മ്മത്തില്‍ പ്രസാദിച്ചാല്‍ നിങ്ങള്‍ക്ക് സമ്പത്തും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം നയിക്കാനാകും. എന്നാല്‍ എല്ലാവര്‍ക്കും ജീവിതത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാറില്ല. ഇത് ചിലപ്പോള്‍ അവരുടെ മോശം കര്‍മ്മമോ അല്ലെങ്കില്‍ അവരുടെ വീട്ടില്‍ ലക്ഷ്മി ദേവിയുടെ ഫോട്ടോ തെറ്റായി സ്ഥാപിക്കുന്നതു കാരണമോ ആകാം.

നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ ലക്ഷ്മി ദേവിയുടെ ഫോട്ടോ എപ്പോഴും വാസ്തു പ്രകാരം വേണം സൂക്ഷിക്കാന്‍. ഈ ലേഖനത്തില്‍, വീട്ടില്‍ ലക്ഷ്മീ ദേവിയുടെ ഫോട്ടോ വയ്ക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതരാം. ഇത് നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി, സമ്പത്ത്, സമൃദ്ധി എന്നിവ ആകര്‍ഷിക്കാന്‍ സഹായിക്കും.

Vastu Tips: Things To Keep In Mind While Keeping Lakshmi Devi Images At Home For Prosperity

ലക്ഷ്മി ദേവിയുടെ ഫോട്ടോ വീട്ടില്‍ എവിടെ വയ്ക്കണം
ലക്ഷ്മി ദേവിയുടെ ഫോട്ടോ വീട്ടില്‍ സൂക്ഷിക്കാന്‍ ഏറ്റവും നല്ല സ്ഥലം നിങ്ങളുടെ വീടിന്റെ വടക്കുകിഴക്ക് മൂലയുടെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗമാണ്. ഈ വടക്കുകിഴക്കന്‍ മൂലയ്ക്ക് ഈശാന കോണ്‍ എന്നും പേരുണ്ട്. നിങ്ങളുടെ വീട്ടില്‍ ഒരു പൂജാമുറിയോ മന്ദിരമോ പണിയാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഈ മൂല. ആരാധിക്കുമ്പോള്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖീകരിക്കുന്ന തരത്തില്‍ ഫോട്ടോ വയ്ക്കുക.

നിങ്ങളുടെ വീടിന്റെ തെക്ക് ദിശയില്‍ ലക്ഷ്മി ദേവിയുടെ ഫോട്ടോ വയ്ക്കരുത്. ലക്ഷ്മി ദേവിയുടെ ഫോട്ടോയ്ക്ക് സമീപം നിങ്ങള്‍ വിഷ്ണുവിന്റെ ഒരു ഫോട്ടോയോ വിഗ്രഹമോ സ്ഥാപിക്കണം. നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലും മറ്റ് സ്ഥലങ്ങളിലും ലക്ഷ്മീ ദേവിയുടെ ഒന്നിലധികം ഫോട്ടോകള്‍ സ്ഥാപിക്കരുത്.

ലക്ഷ്മീദേവിയുടെ ചിത്രം വീട്ടില്‍ വച്ചാല്‍
ലക്ഷ്മിദേവിയുടെ മിക്കവാറും എല്ലാ ഫോട്ടോകളിലും, രണ്ട് കൈകളും കൊണ്ട് സമ്പത്ത് നല്‍കുന്ന ദേവിയാണുള്ളത്. ലക്ഷ്മീ ദേവിയുടെ ഉദാരവും ദയയുള്ളതുമായ സ്വഭാവമാണ് ഇത് കാണിക്കുന്നത്. പോസിറ്റീവ് ശക്തികളെ പ്രതിഫലിപ്പിക്കുന്ന ചുവപ്പും സ്വര്‍ണ്ണവും നിറത്തിലുള്ള സാരി ധരിച്ചാണ് ദേവി കാണപ്പെടുന്നത്. ഒരു വലിയ താമരപ്പൂവില്‍ ദേവി ഇരിക്കുന്നു. കൂടാതെ രണ്ട് കൈകളിലും ഓരോ താമരപ്പൂവും പിടിച്ചിരിക്കുന്നു.

എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി നന്മ ചെയ്യുന്നതിന്റെ പ്രതീകമാണ് താമരപ്പൂവ്. അഴുക്കില്‍ വളര്‍ന്ന് വളരെ മനോഹരമായ പൂവായി ഇത് മാറുന്നു. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി കഠിനാധ്വാനം ചെയ്യുന്ന വ്യക്തിക്ക് ലക്ഷ്മീ ദേവി തന്റെ അനുഗ്രഹം ചൊരിയുന്നുവെന്ന് ഇത് കാണിക്കുന്നു. ജീവിതകാലം മുഴുവന്‍ സല്‍കര്‍മ്മം ചെയ്യുന്നവര്‍ക്ക് ദേവി എപ്പോഴും ആരോഗ്യവും സമ്പത്തും നല്‍കി അനുഗ്രഹിക്കുന്നു.

ഏത് ദിശയിലാണ് വയ്‌ക്കേണ്ടത്
ലക്ഷ്മി ദേവിയുടെ ഫോട്ടോ സൂക്ഷിക്കാന്‍ ഏറ്റവും നല്ല സ്ഥലം നിങ്ങളുടെ വീടിന്റെ വടക്കുകിഴക്ക് മൂലയുടെ കിഴക്ക് ഭാഗമാണ്. ഫോട്ടോ കിഴക്ക് ഭാഗത്താണെങ്കില്‍ ലക്ഷ്മീദേവി പടിഞ്ഞാറോട്ട് അഭിമുഖമായി നില്‍ക്കണം. പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഒന്നുകില്‍ നിങ്ങളുടെ പൂജാമുറിയുടെ വടക്ക് ദിശയിലോ കിഴക്ക് ദിശയിലോ നിങ്ങള്‍ അഭിമുഖീകരിക്കുന്ന തരത്തിലാണ് ലക്ഷ്മി ദേവിയുടെ ഫോട്ടോ സ്ഥാപിക്കേണ്ടത്.

Vastu Tips: Things To Keep In Mind While Keeping Lakshmi Devi Images At Home For Prosperity

ലക്ഷ്മീ വിഗ്രഹം
നിങ്ങളുടെ വീട്ടില്‍ ലക്ഷ്മീദേവിയുടെ നില്‍ക്കുന്ന തരത്തിലുള്ള വിഗ്രഹം സ്ഥാപിക്കരുത്. ലക്ഷ്മീദേവിയുടെ ഈ സ്ഥാനം ശുഭകരമല്ല. നില്‍ക്കുന്ന തരത്തിലുള്ള വിഗ്രഹം വച്ചാല്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കില്ലെന്നാണ് വിശ്വാസം. ദേവിയുടെ വാഹനമായ മൂങ്ങയോടൊപ്പമുള്ള ലക്ഷ്മി ദേവിയുടെ ഫോട്ടോയോ വിഗ്രഹമോ സൂക്ഷിക്കുന്നതും നിങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ സമ്പത്തില്‍ സ്ഥിരതയും വളര്‍ച്ചയും കൈവരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് താമരയില്‍ ഇരിക്കുന്ന ലക്ഷ്മി ദേവിയെ ആരാധിക്കുന്നത്.

ലക്ഷ്മീ ചരണ പാദുകം എവിടെ സ്ഥാപിക്കണം
പ്രവേശന കവാടത്തിന്റെയും പൂജാമുറി ഗേറ്റിന്റെയും വശങ്ങളാണ് ലക്ഷ്മീ ചരണ പാദുകം സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. വീടിന്റെ ഉള്ളിലോ പൂജാമുറിയിലോ കാലുകള്‍ നടക്കത്തക്ക വിധത്തില്‍ ചരണ പാദുകം സ്ഥാപിക്കുക. ലക്ഷ്മീ ചരണ പാദുകം നിങ്ങളുടെ വീടിന് വളരെ ഐശ്വര്യപ്രദമാണ്.

പലരും അവരുടെ വീട്ടില്‍ പ്രവേശന കവാടത്തിലും ഗേറ്റില്‍ പൂജാമുറിയിലും ലക്ഷ്മീ ചരണ പാദുകം ഉപയോഗിക്കുന്നതിന് കാരണം ഇതാണ്. ഹൈന്ദവ ഭവനങ്ങളില്‍, പ്രത്യേകിച്ച് മംഗളകരമായ അവസരങ്ങളിലും ചടങ്ങുകളിലും ആളുകള്‍ ലക്ഷ്മീ ചരണ പാദുകം ഉപയോഗിക്കുന്നു. ഇത് ലക്ഷ്മി ദേവിയെ വീട്ടിലേക്ക് ആകര്‍ഷിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു.

ലക്ഷ്മീദേവിയുടെ ഫോട്ടോ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
നിങ്ങളുടെ വീട്ടിലേക്ക് ലക്ഷ്മീദേവിയുടെ ഫോട്ടോ വാങ്ങുന്നതിന് മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
* താമരപ്പൂവില്‍ ലക്ഷ്മിദേവി ഇരിക്കുന്ന ചിത്രമാണ് വീടിന് ഏറ്റവും അനുയോജ്യം
* ലക്ഷ്മി ദേവി നില്‍ക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഒരിക്കലും വാങ്ങരുത്.
* ലക്ഷ്മി ദേവിയുടെ പാദങ്ങള്‍ ഫോട്ടോയില്‍ കാണുന്നില്ലെന്ന് ഉറപ്പാക്കണം.
* ലക്ഷ്മി ദേവിയുടെ ഇരുവശത്തും ആനകളുള്ള ഫോട്ടോയും വളരെ ശുഭകരമാണ്.
* ആനകള്‍ തുമ്പിക്കൈ കൊണ്ട് നാണയങ്ങള്‍ വര്‍ഷിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ വീട്ടിലേക്ക് സമ്പത്തും പണവും ആകര്‍ഷിക്കുന്നു.
* ഫോട്ടോയില്‍ ലക്ഷ്മീ ദേവി പുഞ്ചിരിക്കുകയും കൈകളില്‍ നിന്ന് സമ്പത്ത് ചൊരിയുകയും വേണം.

Story first published: Wednesday, June 28, 2023, 9:34 [IST]
X
Desktop Bottom Promotion