Latest Updates
-
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
ഡൽഹിയിൽ കനത്ത ഈർപ്പം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
2026 ജൂൺ 16 വൃദ്ധി യോഗം: സാമ്പത്തിക കുതിപ്പിന് തുടക്കം; ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടങ്ങൾ!
വീടിന് സ്ഥലം വാങ്ങുമ്പോള്‍ വാസ്തു നിയമം തെറ്റക്കല്ലേ.. ഇത്തരം ഭൂമിയില്‍ വീട് പണിയരുത്
ഏതൊരാളും അവര്‍ക്കായി ഒരു സ്വപ്നഭവനം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഒരു സ്ഥലം വാങ്ങി ഒരു വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വാസ്തു ശാസ്ത്രമനുസരിച്ച് ഏത് തരത്തിലുള്ള ഭൂമിയിലാണ് നിങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ കഴിയുക എന്ന് നിങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയണം. ആ ഭൂമി നിങ്ങളെ ദോഷകരമായാണോ നല്ലതായാണോ ബാധിക്കുമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ചില വീടുകളില്‍ താമസിക്കുന്നവരുടെ ആരോഗ്യം അനുദിനം മോശമാകുകയോ ജോലിയിലും ബിസിനസ്സിലും നഷ്ടം സംഭവിക്കുകയും ചെയ്യുന്നതായി പലതവണ കണ്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഈ പ്രശ്നങ്ങളെല്ലാം നിങ്ങള്‍ക്കും സംഭവിക്കരുതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. അതിനാല്‍ തീര്‍ച്ചയായും ഭൂമിയുടെ വാസ്തു അറിഞ്ഞുവയ്ക്കുക. വാസ്തുശാസ്ത്രം പ്രകാരം ഏത് ഭൂമിയിലാണ് വീട് പണിയേണ്ടത്, ഏത് ഭൂമിയില്‍ പണിയാന്‍ പാടില്ല എന്ന കാര്യങ്ങള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ച് മനസ്സിലാക്കാം.

ഇത്തരമൊരു ഭൂമി വളരെ ഭാഗ്യം
വാസ്തു ശാസ്ത്രമനുസരിച്ച്, ഒരു ചതുരാകൃതിയിലുള്ള പ്ലോട്ട് അതായത് നാല് കോണുകളും നീളവും വീതിയും തുല്യമായ പ്ലോട്ടിനെ ചതുര പ്ലോട്ട് എന്ന് വിളിക്കുന്നു. ഈ ഭൂമിയില്‍ വളരെ മനോഹരമായ ഒരു വീട് നിര്‍മ്മിക്കാം. മഹാലക്ഷ്മിയുടെ വാസസ്ഥലം എല്ലായ്പ്പോഴും അത്തരം ഭൂമിയില്‍ നിലനില്‍ക്കുന്നതിനാല്‍ അത്തരം ഭൂമിയില്‍ വീട് പണിയുന്നതിലൂടെ ദുഃഖവും ദാരിദ്ര്യവും ഇല്ലാതാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ബിസിനസ്സിന്റെ കാര്യത്തിലായാലും ഈ ഭൂമി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
ഇവിടെ അബദ്ധത്തില്‍ പോലും വീടു പണിയരുത്
വാസ്തു ശാസ്ത്ര പ്രകാരം വൃത്താകൃതിയിലുള്ള ഭൂമിയില്‍ വീട് പണിയുന്നത് ഒഴിവാക്കുക. വൃത്താകൃതിയിലുള്ള അത്തരം ഭൂമി വീടിന്റെ ഉടമയ്ക്ക് വളരെ അശുഭകരമാണെന്നാണ് വിശ്വാസം. അങ്ങനെയുള്ള ഭൂമിയില്‍ വീട് പണിയുന്നതിലൂടെ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ ജീവിക്കുന്നവര്‍ക്ക് എപ്പോഴും രോഗങ്ങളും മറ്റു പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. സമ്പത്തിന്റെ എല്ലാ വഴികളും അടഞ്ഞുകിടക്കുന്നു. അതിനാല്‍, ഇത്തരം ഒരു സ്ഥലത്ത് ഒരു വീട് പണിയരുത്.
ഈ ഭൂമിയില്‍ വീട് പണിയരുത്
വാസ്തു ശാസ്ത്രമനുസരിച്ച്, മുന്നില്‍ തുറന്നതും പിന്നില്‍ നിന്ന് ഇടുങ്ങിയതുമായ ഭൂമിയില്‍ വീട് പണിയരുത്. കാരണം അത്തരം ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ താമസിക്കുന്നവരുടെ അവസ്ഥ ആഡംബരപൂര്‍വ്വം സമൃദ്ധമാണ്. എന്നാല്‍ ഉള്ളില്‍ പൊള്ളയാണ്. അത്തരം ഭൂമി ഉപയോഗിക്കുന്നത് അശുഭകരമാണ്.
ത്രികോണം, വൃത്താകൃതി
ത്രികോണം- ത്രികോണാകൃതിയിലുള്ള പ്ലോട്ട് വീടിന് ചേര്‍ന്നതല്ല. അത്തരം ഭൂമി എല്ലായ്പ്പോഴും അഗ്നിയെ ഭയപ്പെടുന്ന ഭൂമിയായി കണക്കാക്കപ്പെടുന്നു.
വൃത്താകൃതി/എലിപ്റ്റിക്കല്‍/ഓവല്‍- ഇത്തരം രൂപങ്ങള്‍ വീടുകളുടെ നിര്‍മ്മാണത്തിന് നല്ലതായി കണക്കാക്കില്ല. അത്തരം ഭൂമികള്‍ ഉടമകള്‍ക്ക് ദോഷം വരുത്തുമെന്ന് വാസ്തു പറയുന്നു.
നാലില്‍ കൂടുതല്‍ വശങ്ങളുള്ള ഭൂമി- വീടിന്റെ നിര്‍മ്മാണത്തിനായി പെന്റഗണ്‍, ഷഡ്ഭുജം, ഒക്ടാകോണ്‍ ആകൃതിയിലുള്ള പ്ലോട്ടുകള്‍ ഒഴിവാക്കണം. അത്തരം ഭൂമിയിയലെ ആളുകള്‍ എല്ലായ്പ്പോഴും ഭയത്തോടെയാണ് ജീവിക്കുന്നത്.
സിംഹമുഖി ഭൂമി
ഗൗമുഖി- മുന്‍വശത്ത് ഇടുങ്ങിയതും പിന്നില്‍ വീതിയുള്ളതുമായ ഒരു പ്ലോട്ടിനെ ഗൗ മുഖി എന്ന് വിളിക്കുന്നു. അത്തരം പ്ലോട്ടുകള്‍ പാര്‍പ്പിട ആവശ്യങ്ങള്‍ക്ക് ശുഭമായി കണക്കാക്കുന്നു. അത്തരം ഭൂമി വീട്ടുടമകള്‍ക്ക് അഭിവൃദ്ധി നല്കുന്നു.
സിംഹമുഖി- മുന്‍വശത്തോ പ്രവേശന കവാടത്തിലോ വീതിയും പിന്നില്‍ ഇടുങ്ങിയതുമായ ഭൂമി സിംഹമുഖി പ്ലോട്ട് എന്നറിയപ്പെടുന്നു. അത്തരം ഭൂമി വാസയോഗ്യമായ ആവശ്യങ്ങള്‍ക്ക് ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നെങ്കിലും വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ്.
കോണുകള്‍ മുറിച്ച ഭൂമി- കോണുകള്‍ കാണാത്ത പ്ലോട്ടുകള്‍ ഒരു കാരണവശാലും വാങ്ങരുത്. മുറിച്ച കോണുകളുള്ള പ്ലോട്ടുകള്‍ നിന്ദ്യമായി കണക്കാക്കുന്നു. വാങ്ങാന്‍ നിര്‍ബന്ധിതനാവുകയാണെങ്കില്‍ ഒരു വിദഗ്ദ്ധനായ വാസ്തുശാസ്ത്രജ്ഞന്റെ അഭിപ്രായം തേടുക.
ഈ സ്ഥലങ്ങള്‍ വാങ്ങരുത്
ഭൂമി കൃഷിയോഗ്യവും നല്ല മണമുള്ളതുമായിരിക്കണം. കൃഷിയോഗ്യമല്ലാത്ത ഭൂമിയില്‍ ഒന്നും പണിയാതിരിക്കുന്നതാണ് നല്ലത്. ധാരാളം പാറകള്‍, ചിതലുകള്‍, ഉറുമ്പുകള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍, വവ്വാലുകള്‍, പ്രാവുകള്‍ എന്നിവയുടെ വാസസ്ഥലം, അസ്ഥികളുടെ സാന്നിധ്യം കാണിക്കുന്ന ഭൂമി, പൊട്ടിയ പഴയ മണ്‍പാത്രങ്ങള്‍ ഉള്ള ഭൂമി, ചെളി, മുള്ളുള്ള മരങ്ങള്‍ എന്നിവ അടങ്ങിയ ഭൂമി തുടങ്ങിയ സ്ഥലങ്ങള്‍ വാങ്ങാന്‍ പാടില്ല.
ഈ സ്ഥലങ്ങള്‍ വാങ്ങരുത്
ഭൂമിയുടെ മദ്ധ്യഭാഗം ആമയുടെ അല്ലെങ്കില്‍ ഒട്ടകത്തിന്റെ പുറംപോലെ കൂമ്പിയതാണെങ്കില് അത്തരമൊരു ഭൂമി വാങ്ങാന്‍ പാടില്ല. പ്രദേശത്തിന്റെ സൗരഭ്യവാസനയില്‍ ഒരാള്‍ക്ക് സുഖം തോന്നണം. ധാരാളം സസ്യജാലങ്ങള്‍, ഉപരിതല ജലാശയ കാഴ്ച, കാറ്റ് ഉയരുന്ന ദിശകള്‍, ഏതാണ്ട് പരന്ന നിലം, മലിനീകരണ രഹിത പ്രദേശം എന്നിവ തിരഞ്ഞെടുക്കണം. വാസ്തുവില്‍, മണ്ണിന്റെ നിറവും ഭൂമിയുടെ തരം തിരഞ്ഞെടുക്കുന്നതിനുള്ള വഴികാട്ടിയാണ്, അതും പരിഗണിക്കണം.
ഈ സ്ഥലങ്ങള്‍ വാങ്ങരുത്
ശ്മശാനമായതോ, പുരാതനമായി കൈയൊഴിഞ്ഞ സ്ഥലമോ, വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കോളനി പ്രദേശമോ, സമാധിയായി ഉപയോഗിച്ച ഭൂമിയോ വാങ്ങരുത്. അടുത്ത കാലത്ത് ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ മുമ്പ് കൊലപാതകങ്ങളോ മറ്റോ നടന്ന ഭൂമിയും വാങ്ങാന്‍ പാടില്ല. ക്ഷേത്രം, മസ്ജിദ്, പള്ളി എന്നിവയുടെ നിഴല്‍ വരുന്ന ഭൂമിയും നല്ലതല്ല. ഹൈവേകള്‍, പാലം, ആശുപത്രി, അറവുശാല എന്നിവയ്ക്ക് സമീപവും ഭൂമി വാങ്ങുന്നത് സാധാരണയായി നല്ലതല്ല.



Click it and Unblock the Notifications