Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം
വീടിന്റെ ഓരോ ദിശയിലും ഒളിഞ്ഞിരിക്കുന്ന ദോഷം, പരിഹാരം വാസ്തുവില്‍
Vastu Tips: വീട്ടിലെ എല്ലാ വസ്തുക്കളും നെഗറ്റീവ്, പോസിറ്റീവ് ഊര്‍ജ്ജങ്ങള്‍ പ്രതിനിധീകരിക്കുന്നു. വാസ്തു പ്രകാരം വീട് ക്രമീകരിച്ചാല്‍, പോസിറ്റീവ് എനര്‍ജി വീട്ടില്‍ വസിക്കുകയും വീട്ടില്‍ താമസിക്കുന്ന അംഗങ്ങള്‍ ആരോഗ്യവും സന്തോഷവും സമ്പത്തും ഉള്ളവരായിത്തീരുകയും ചെയ്യും. സന്തോഷകരവും സമാധാനപരവുമായ ജീവിതം നയിക്കാന്‍ വീട്ടില്‍ അഞ്ച് ഘടകങ്ങള്‍ സന്തുലിതമാകേണ്ടത് അത്യാവശ്യമാണ്.
വാസ്തു തത്വങ്ങള്‍ അനുസരിച്ച്, നിങ്ങളുടെ വീടിന്റെ ഇന്റീരിയര്‍ ഡെക്കറേഷനില്‍ ഒന്ന് ശ്രദ്ധിക്കുന്നത വാസ്തുദോഷങ്ങള്‍ നീക്കുന്നതിനോ കുറയ്ക്കുന്നതിനോ സഹായകമാകും. അതിനാല്‍ വീട്ടിലെ സന്തോഷത്തിനും സമാധാനത്തിനും യോജിച്ച അന്തരീക്ഷത്തിനും ചില വാസ്തു നിയമങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

പൂജാമുറിയുടെ സ്ഥാനം
* വീട്ടില്‍ ഏത് ദിശയിലാണ് പൂജ നടത്തുന്നത് എന്നത് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. അത് ശരിയായ സ്ഥലത്തല്ലെങ്കിലോ മറ്റേതെങ്കിലും ഭാരമുള്ള സാധനങ്ങള്‍ പൂജാമുറിയുടെ ദിശയില്‍ സൂക്ഷിക്കുകയോ ചെയ്താല്‍, അത് വീടിനെ വളരെ പ്രതികൂലമായി ബാധിക്കുന്നു. മനസ്സമാധാനത്തിനും വീടിന്റെ സര്വതോന്മുഖമായ വികസനത്തിനുമായി പൂജാമുറി എപ്പോഴും വീടിന്റെ വടക്ക് കിഴക്ക് മൂലയിലായിരിക്കണം. കാരണം ഇത് ദൈവങ്ങളുടെ ദിശയായി കണക്കാക്കുന്നു. പൂജാമുറിക്ക് മുകളിലോ താഴെയോ ഒരിക്കലും ടോയ്ലറ്റ്, അടുക്കള, കോണിപ്പടികള്‍ എന്നിവ പാടില്ല എന്ന കാര്യവും ഓര്‍ക്കുക.
ഈ ദിശയിലെ നിറം
* എല്ലാം ശരിയായിക്കഴിഞ്ഞാലും, നിങ്ങളുടെ കൈകളില്‍ പണം നില്‍ക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ വീടിന്റെ തെക്ക്-കിഴക്ക് ദിശയിലെ നിറം ശ്രദ്ധിക്കുക. ഈ ദിശയിലെ ചുവരിന് നീല നിറമാണെങ്കില്‍ അത് നീക്കം ചെയ്യേണ്ടതുണ്ട്. ഈ ദിശയില്‍ ഇളം ഓറഞ്ച്, പിങ്ക് നിറങ്ങള്‍ ഉപയോഗിക്കുക.
* വീടിനുള്ളിലെ ചിലന്തിവലകളും പൊടിപടലങ്ങളും ഇടയ്ക്കിടെ നീക്കം ചെയ്യുന്നതിലൂടെ നെഗറ്റീവ് എനര്‍ജി വീട്ടില്‍ നിന്ന് ഒഴിവാക്കാനാകും.
പാര്‍ക്കിങ്ങിന് ഈ ദിശ
* പാര്‍ക്കിങ്ങിന് വടക്ക് പടിഞ്ഞാറ് ഭാഗം ഉപയോഗിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
* വീട്ടിലെ തടങ്ങളിലോ ചട്ടികളിലോ നട്ടുവളര്‍ത്തുന്ന ചെടികള്‍ പതിവായി നനയ്ക്കണം. ഏതെങ്കിലും ചെടി ഉണങ്ങിപ്പോയാല്‍ അത് ഉടന്‍ നീക്കം ചെയ്യുക. ഉണങ്ങിയ ചെടികള്‍ വാസ്തു ദോഷം വരുത്തുന്നതായി കണക്കാക്കപ്പെടുന്നു.
* വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ ഒരു ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് ക്രമീകരിക്കുന്നത് വളരെ പ്രയോജനകരമാണ്.
വാതില്‍
* വീട്ടിലെ വാതില്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഒച്ചയുണ്ടാകാന്‍ പാടില്ല.
* നിങ്ങള്‍ വീട്ടില്‍ പൂജാമുറി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, ശുഭ ഫലങ്ങള്‍ ലഭിക്കാനായി പൂജാമുറിയില്‍ പതിവായി പൂജ നടത്തണം. എന്നാല്‍ വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ പൂജയ്ക്കായി മുറി നിര്‍മിക്കരുത്.
ഉറക്കം
* അടുക്കളയിലെ തെക്കുകിഴക്കേ മൂലയില്‍ പ്ലാറ്റ്ഫോമാക്കി ഇരുവശത്തും ഏതാനും ഇഞ്ച് സ്ഥലം വിട്ട് ഗ്യാസ് സ്റ്റൗ വയ്ക്കുന്നത് വാസ്തുപരമായി നല്ലതായി കണക്കാക്കുന്നു.
* കിടപ്പുമുറിയിലെ ഡ്രസ്സിംഗ് ടേബിള്‍ എപ്പോഴും വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സൂക്ഷിക്കുക. ഉറങ്ങുമ്പോള്‍ കണ്ണാടി മൂടി വയ്ക്കുകയും വേണം.
* ഒരു കാരണവശാലും തെക്കോട്ടു കാല് വച്ചുകൊണ്ട് ഉറങ്ങരുത്, അങ്ങനെ ചെയ്യുന്നത് അസ്വസ്ഥതയ്ക്കും ഉറക്കക്കുറവിനും കാരണമാകും.
മുള്‍ച്ചെടി വേണ്ട
* കിടപ്പുമുറിയിലെ വാതിലിനു നേരെ പാദങ്ങള്‍ വച്ചു ഉറങ്ങരുത്. തല കിഴക്കോട്ടും പാദങ്ങള്‍ പടിഞ്ഞാറോട്ടും വച്ചുകൊണ്ട് ഉറങ്ങുന്നത് ആത്മീയ വികാരങ്ങള്‍ വര്‍ദ്ധിപ്പിക്കും.
* വീട്ടിലോ മുറികളിലോ അലങ്കാരമായി കള്ളിച്ചെടികളോ മുള്ളുള്ള കുറ്റിച്ചെടികളോ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.
മരുന്ന് സൂക്ഷിക്കാന്‍
* വീടിന്റെ വടക്ക്, വടക്ക്-കിഴക്ക്, കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശകളില്‍ ലഘുവസ്തുക്കള് സൂക്ഷിക്കുന്നത് ശുഭകരമാണ്.
* തീയുമായി ബന്ധപ്പെട്ട വീട്ടുപകരണങ്ങള്‍ വീട്ടില്‍ കഴിയുന്നത്ര തെക്ക്-കിഴക്ക് ദിശയില്‍ സൂക്ഷിക്കണം. വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതോപകരണങ്ങള്‍ കൃത്യമായി പരിപാലിക്കുകയും അവയില്‍ നിന്ന് ഒരു തരത്തിലുള്ള ശബ്ദവും ഉണ്ടാകാതിരിക്കുകയും വേണം.
* ആരോഗ്യത്തിന്റെ ദിശയായി വടക്ക്-വടക്ക്-കിഴക്ക് ദിശയെ കണക്കാക്കുന്നു. ഈ ദിശയില്‍ മരുന്നുകള്‍ സൂക്ഷിക്കാന്‍ നല്ലതാണ്.



Click it and Unblock the Notifications