Latest Updates
-
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത്
സമ്പത്ത്, സമൃദ്ധി, ഐശ്വര്യം.. വാസ്തുവില്‍ ഒറ്റപ്പരിഹാരം, ഓടക്കുഴല്‍ വീട്ടില്‍ ഈ ദിശയില്‍ വയ്ക്കൂ.
പുരാണങ്ങള്‍ പ്രകാരം ഓടക്കുഴലും ശ്രീകൃഷ്ണനും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. ഓടക്കുഴലിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ ശ്രീകൃഷ്ണന്റെ രൂപമാണ് നമ്മുടെ കണ്മുന്നില് വരുന്നത്. ഹിന്ദു മതത്തില്‍ ഓടക്കുഴല്‍ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ഭഗവാന് കൃഷ്ണന്റെ പ്രിയപ്പെട്ട ഓടക്കുഴല്‍ മതപരമായി മാത്രമല്ല, വാസ്തുശാസ്ത്രപരമായും വലിയ പ്രാധാന്യമുണ്ട്. ഓടക്കുഴലില്‍ നിന്ന് പുറപ്പെടുന്ന മധുരനാദങ്ങള്‍ എല്ലാ സമ്മര്‍ദ്ദങ്ങളും നീക്കി നിങ്ങളുടെ മനസ്സിന് ഉന്മേഷവും സമാധാനവും നല്കുന്നു. അതുപോലെ തന്നെ ഇത് വാസ്തുപ്രകാരം, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും നീക്കി സന്തോഷവും ഭാഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു.
പണപ്രശ്നവും ഭാഗ്യദോഷവും കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകള്‍ ഓടക്കുഴലുമായി ബന്ധപ്പെട്ട് നടത്തുന്ന ചില പരിഹാരങ്ങള്‍ ചെയ്താല്‍ അത് വളരെ ശുഭകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. വാസ്തു ശാസ്ത്രത്തില്‍ പുല്ലാങ്കുഴല്‍ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ചില പ്രത്യേക പ്രതിവിധികളും വാസ്തുവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും വീട്ടില്‍ സന്തോഷവും സമ്പത്തും വര്‍ഷിക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ഓടക്കുഴല്‍ ഉപയോഗിച്ച് വീട്ടില്‍ ചെയ്യാവുന്ന ചില വാസ്തു പ്രതിവിധികള്‍ ഇതാ.

ഇവിടെ വയ്ക്കണം
ഏറ്റവും പ്രധാനമായി വീട്ടില്‍ പുല്ലാങ്കുഴല്‍ എവിടെ സ്ഥാപിക്കണമെന്ന് അറിയുക. നിങ്ങളുടെ വീടിന്റെ കിഴക്ക്, തെക്കുകിഴക്ക് അല്ലെങ്കില്‍ തെക്ക് പ്രദേശങ്ങളില്‍ മുളയില്‍ തീര്‍ത്ത പുല്ലാങ്കുഴല്‍ സ്ഥാപിക്കാവുന്നതാണ്.
ഇങ്ങനെ വയ്ക്കാം
മുളയില്‍ തീര്‍ത്ത ഒരു പുല്ലാങ്കുഴല്‍ നിങ്ങളുടെ വീടിന്റെ ചുവരില്‍ മുകളില്‍ കാണിച്ച രീതിയില്‍ തൂക്കിയിടുക. ഇത്തരത്തില്‍ പുല്ലാങ്കുഴല്‍ തൂക്കിയിടുന്നതിലൂടെ ജോലിയില്‍ ഉയര്‍ച്ച, പ്രശസ്തി, സമ്പത്ത് ഭാഗ്യം, പ്രണയഭാഗ്യം, കുടുംബാഭിവൃദ്ധി, ആരോഗ്യം എന്നിവ നിങ്ങള്‍ക്ക് കൈവരുന്നു.
പോസിറ്റിവിറ്റി
ഏത് സമയത്തും സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്ന ഗുണങ്ങള്‍ അടങ്ങിയ ഒരു സസ്യമാണ് മുള. ഏത് സ്ഥലത്തെയും പോസിറ്റീവ് ഊര്‍ജ്ജത്തോടെ നിലനിര്‍ത്താന്‍ ഇതിന് കഴിയും. വീട്ടില്‍ നെഗറ്റിവിറ്റി തോന്നുന്ന സ്ഥലത്ത് എവിടെയെങ്കിലും ഒരു മുള കൊണ്ട് നിര്‍മിച്ച പുല്ലാങ്കുഴല്‍ സ്ഥാപിക്കുക. ഇതിന്റെ കരുത്ത് നിങ്ങള്‍ക്ക് ആശ്വാസം പകരുകയും ഒപ്പം നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യുന്നു
സമ്പത്ത് നേട്ടത്തിന്
വാസ്തുവും ഫെങ്ഷൂയിയും പറയുന്നതനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് ആകര്‍ഷിക്കാന്‍ ധാരാളം പോസിറ്റീവ് ഊര്‍ജ്ജം നല്കാന് പുല്ലാങ്കുഴലുകള്‍ക്ക് കരുത്തുണ്ടെന്നാണ്. വീട്ടിലെ ബീം അല്ലെങ്കില്‍ ചുവരിന്റെ വലതുവശത്ത് ഒരു ചരിഞ്ഞ സ്ഥാനത്ത് ഒരു മുളകൊണ്ട് നിര്‍മ്മിച്ച പുല്ലാങ്കുഴല്‍ സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. സമ്പത്ത് മാത്രമല്ല മറിച്ച് നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും കൈവരുത്തുന്നു.
നെഗറ്റീവ് എനര്‍ജി നീക്കുന്നു
ഫെങ്ഷൂയി, വാസ്തു വിദ്യകള്‍ പറയുന്നത് ഒരു മുള കൊണ്ട് നിര്‍മ്മിച്ച പുല്ലാങ്കുഴലിന് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജികളെ ഒഴിവാക്കാന്‍ കഴിയുമെന്നാണ്. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിരന്തരമായ ഏറ്റക്കുറച്ചില്‍ നേരിടുന്നുവെങ്കില്‍ വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഓടക്കുഴലിന്റെ അറ്റത്ത് ഒരു ചുവന്ന റിബണും കെട്ടുക.
ഊര്‍ജ്ജം വളര്‍ത്തുന്നു
ഒരു പ്രദേശത്തെ ഊര്‍ജ്ജനില ഉയര്‍ത്താന്‍ മുളകൊണ്ട് നിര്‍മ്മിച്ച ഒരു ഓടക്കുഴലിനു സാധിക്കുന്നു. പ്രത്യേകിച്ചും വീട്ടിലെ ബേസ്മെന്റ്, മേല്‍ക്കൂര ചരിഞ്ഞ ഇടങ്ങള്‍ എന്നിവിടങ്ങളില്‍. ഒരു കിടപ്പുമുറിയില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അതിശയകരവും ഗുണപരവുമായ ഫലങ്ങള്‍ കൈവരുന്നു. അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും അവരുടെ കിടപ്പുമുറിയില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കാവുന്നതാണ്.
ഏകാഗ്രത വളര്‍ത്തുന്നു
വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ അകറ്റാന്‍ സഹായിക്കും. ഇത് മാത്രമല്ല, നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ പല ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അവ സഹായിക്കും. നിങ്ങളെ സമ്മര്‍ദ്ദങ്ങളില്‍ നിന്നകറ്റി കഴിവിന്റെ പരമാവധി ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശരിയായ ദിശകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളെ സഹായിക്കുന്നു.
ഫെങ്ഷൂയി, വാസ്തു എന്നിവ അനുസരിച്ച് ഓടക്കുഴലിന്റെ അറ്റത്ത് ഒരു ചുവന്ന റിബണ്‍ കെട്ടുന്നത് പോസിറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുകയും എല്ലാ തരത്തിലുള്ള നെഗറ്റീവിറ്റി ഒഴിവാക്കുകയും ചെയ്യുന്നു. ഭാഗ്യം, സമ്പത്ത്, സന്തോഷം എന്നിവയെയും ചുവന്ന റിബണ്‍ പ്രതിനിധീകരിക്കുന്നു.
ജീവിതാഭിവൃദ്ധിക്ക്
* ദാമ്പത്യജീവിതത്തില്‍ പരസ്പര സ്നേഹവും സന്തോഷവും കൈവരിക്കാന്‍ കിടപ്പുമുറിയില്‍ ഒരു പുല്ലാങ്കുഴല്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യും
* സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി പുല്ലാങ്കുഴല്‍ കണക്കാക്കപ്പെടുന്നു. അതിനാല്‍ വീടിന്റെ പ്രധാന വാതിലില്‍ മുളയില്‍ തീര്‍ത്ത മനോഹരമായ പുല്ലാങ്കുഴല്‍ തൂക്കിയിടുന്നത് അഭിവൃദ്ധിയെ ക്ഷണിക്കും. ഇത് ശ്രീകൃഷ്ണന്റെ അനുഗ്രഹം നേടിത്തരികയും കുടുംബത്തില്‍ സമ്പത്തും ഐശ്വര്യവും നിലനില്ക്കുകയും ചെയ്യും.
നല്ല ആരോഗ്യത്തിന്
* വീട്ടില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍, വാതിലിന് മുകളിലോ മുറിയുടെ വാതിലിലോ പുല്ലാങ്കുഴല്‍ സൂക്ഷിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ നല്‍കും.
* നിങ്ങളുടെ ബിസിനസ്സില്‍ വളര്‍ച്ചയ്ക്കായി, നിങ്ങളുടെ ഓഫീസിന്റെയോ ഷോപ്പിന്റെയോ പ്രധാന വാതിലിനു മുകളില്‍ രണ്ട് ഓടക്കുഴല്‍ തൂക്കിയിടുക.
* ആത്മീയ പുരോഗതിക്കായി നിങ്ങളുടെ പൂജാമുറിയുടെ വാതില്ക്കല് ഒരു പുല്ലാങ്കുഴല്‍ തൂക്കിയിടുക.
ജന്മാഷ്ടമി ദിനത്തില്‍ പുല്ലാങ്കുഴല്‍ അലങ്കരിച്ച് ശ്രീകൃഷ്ണന്റെ മുന്നില്‍ വച്ച് ആരാധിക്കുന്നത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും കൈവരുത്തും



Click it and Unblock the Notifications