Latest Updates
-
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ
ഇടം കണ്ണ് തുടിക്കുന്നോ, വലുതെന്തോ വരാനുണ്ട്, അറിയാം ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന്
മനുഷ്യജീവിതത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. പലപ്പോഴും എല്ലാ മാറ്റങ്ങളും ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഇവ കൊണ്ട് വരുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ എത്രത്തോളം ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഉണ്ട് എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ആഗ്രഹിക്കുന്നവര്‍ തന്നെയാണ് നാമെല്ലാവരും.
എന്നാല്‍ ഭാഗ്യവും നിര്‍ഭാഗ്യവും പ്രവചനാതീതമാണ്. എന്നാല്‍ ചില സൂചനകള്‍ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും നമുക്ക് നേരത്തെ കാണിച്ച് തരുന്നു. വരാന്‍ പോവുന്ന ചില കാര്യങ്ങളുടെ സൂചനയാണ് ഇവയെല്ലാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പലപ്പോഴും നിമിത്തവും ലക്ഷണവും എല്ലാം ഭാഗ്യത്തെയും അതുപോലെ തന്നെ നിര്‍ഭാഗ്യത്തേയും സൂചിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ കണ്ണുകള്‍ തുടിക്കുമ്പോള്‍ അത് എപ്രകാരം ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.

Weekly Horoscope: ഇന്നത്തെ അസ്തമയം മുതല്‍ രാജയോഗ ആരംഭം: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷ ആഴ്ചഫലം
കണ്ണ് തുടിക്കുന്നത് എന്തുകൊണ്ട്?
എന്തുകൊണ്ടാണ് കണ്ണ് തുടിക്കുന്നത് എന്ന് നമുക്ക് നോക്കാം. കണ്പോളകളുടെ ചെറിയ ചലനത്തെയാണ് കണ്ണിന്റെ തുടിപ്പ് എന്ന് കണക്കാക്കുന്നത്. ശാസ്ത്രീയമായി പറയുകയാണെങ്കില്‍ അത് സമ്മര്‍ദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ്, കണ്ണിനുണ്ടാവുന്ന ആയാസം എന്നിവ മൂലമാണ്. അതല്ലാതെ പോഷകാഹാരക്കുറവും അതോടൊപ്പം തന്നെ കഫീന്‍ പോലുള്ളവയുടെ ഉപയോഗവും പലപ്പോഴും കണ്ണിന്റെ തുടിപ്പിന് കാരണമാകുന്നു. എന്നാല്‍ ഇത് വിശ്വാസപ്രകാരം നോക്കുകയാണെങ്കില്‍ ചില കാര്യങ്ങള്‍ കണ്ണ് തുടിക്കുന്നത് മൂലം സംഭവിക്കുന്നു.
വലത് കണ്ണ് തുടിക്കുന്നത്
വലത് കണ്ണ് തുടിക്കുന്നത് പുരുഷന്മാരിലാണെങ്കില് അത് സൂചിപ്പിക്കുന്നത് ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നതാണ്. മാത്രമല്ല ഇവര്‍ക്ക് നല്ല വാര്‍ത്ത കേള്‍ക്കുന്നതിനും ഭാഗ്യം കൊണ്ട് വരുന്നതിനും സാധിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടവും കൊണ്ട് വരുന്നതിന് വലം കണ്ണ് പുരുഷന്മാരില് തുടിക്കുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. ജോലിയില്‍ ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു എന്നതും ഇത് സൂചിപ്പിക്കുന്നതാണ്.
ഇടം കണ്ണ് തുടിക്കുന്നത്
ഇടം കണ്ണ് തുടിക്കുന്നത് പുരുഷന്മാരില് ആണെങ്കില്‍ ഇവര്‍ക്ക് മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള സാധ്യത വളരെ കൂടുതതലാണ്. സാമ്പത്തിക നഷ്ടവും പ്രശ്നങ്ങളും നിങ്ങളില്‍ കൂടുതലായിരിക്കും. ആരോഗ്യപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനാരോഗ്യമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രതിസന്ധികളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
സ്ത്രീകളില്‍
സ്ത്രീകളില്‍ വലത് കണ്ണാണ് തുടിക്കുന്നതെങ്കില്‍ ഇവര്‍ക്ക് നിര്‍ഭാഗ്യമാണ് അത് സൂചിപ്പിക്കുന്നത്. പലപ്പോഴും വൈകാരിക സമ്മര്‍ദ്ദം ഇവരില്‍ വളരെ കൂടുതലായിരിക്കും. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവര്‍ നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ് എന്നാണ് ശാസ്ത്രം പറയുന്നത്.
ഇടം കണ്ണ് തുടിക്കുന്നത്
ഇടം കണ്ണ് തുടിക്കുന്നത് പലപ്പോഴും ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ജീവിതത്തില്‍ നിനച്ചിരിക്കാതെ ഭാഗ്യം തേടി എത്തുന്നു. കൂടാതെ സന്തോഷം സമാധാനവും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിന് ഇത് വഴി സാധിക്കുന്നു എന്നതാണ് സത്യം. പോസിറ്റീവ് ആയ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടങ്ങളെല്ലാം നീങ്ങുകയും ഐശ്വര്യവും സന്തോഷവും ജോലിയില്‍ ഉയര്‍ച്ചയും ഉണ്ടാവുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ സംസ്കാരം അനുസരിച്ച് കണ്ണുകള്‍ തുടിക്കുന്നത് ഗ്രഹചലനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചൈനീസ് സംസ്കാരം അനുസരിച്ച് രാവിലെ ഇടത് കണ്ണ് തുടിക്കുന്നത് പണം വരാന്‍ പോവുന്നു എന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications