Weekly Horoscope: ഇന്നത്തെ അസ്തമയം മുതല്‍ രാജയോഗ ആരംഭം: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷ ആഴ്ചഫലം

മേയ് മാസത്തിലെ ആദ്യത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. ഇത് നമ്മുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തും എന്നത് ശ്രദ്ധേയമാണ്. 12 രാശിക്കാരിലും സംഭവിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ കൊണ്ട് വരുന്നതാണ്. ഗുണദോഷ പ്രദമായ മാറ്റങ്ങള്‍ക്കായി ഈ ആഴ്ചയിലെ വാരഫലം എപ്രകാരം എന്നത് അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കാണും.

അതിലുപരി ഗ്രഹദോഷങ്ങള്‍ രാശിമാറ്റങ്ങള്‍ ഓരോരുത്തരിലും എപ്രകാരം നിലനില്‍ക്കും എന്നത് ഓരോ തരത്തിലാണ് വരുന്നത്. നിങ്ങളുടെ വരുന്ന 7 ദിവസം എത്രത്തോളമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിയേണ്ടത് ആരൊക്കെ ശ്രദ്ധിക്കണം എന്നുള്ളതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കാം.

Weekly Horoscope

മേടം
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. ഇന്ന് സൂര്യനസ്തമിക്കുന്നതോടെ ഇവരുടെ ഭാഗ്യം തെളിയും എന്ന് വേണം പറയാന്‍. അത്രയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും യോഗം കാണുന്നു. സന്തോഷവും സമാധാനവും നിലനില്‍ക്കും. സാമ്പത്തിക സ്ഥിതിയിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ നടക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതം വളരെയധികം സന്തോഷം നല്‍കുന്ന ഒരു ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സന്തോഷകരമായ കാര്യങ്ങള്‍ നടത്തുന്നതിനും അതനുസരിച്ച് മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് രോഗാവസ്ഥകള്‍ അലട്ടുന്ന ഒരു ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പല വിധത്തിലുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നത് ഗുണാനുഭവങ്ങള്‍ നല്‍കുന്നു. പ്രാര്‍ത്ഥനകള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതിന്. കടം കൊടുക്കുന്നതും വാങ്ങുന്നതും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ രാജകീയ ജീവിതമാണ് ഉണ്ടാവുന്നത്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നതിന് ഏറ്റവും അനുയോജ്യമായ ആഴ്ചയാണ് വരുന്നത്. ജോലിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഉയര്‍ച്ചയും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പൊതുവേ ഈ ആഴ്ച സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും അനുയോജ്യമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. കൂടാതെ രാജയോഗസമാനമായ മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. മാത്രമല്ല നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പല കോണില്‍ നിന്നും കൂടുതല്‍ അംഗീകാരം നിങ്ങളെ തേടി എത്തും. സാമ്പത്തികമായി അനുകൂല സമയമായതിനാല്‍ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നതാണ് സത്യം. അത് മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും തേടി എത്തും. വരുമാനം ഇരട്ടിയാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ തേടി എത്തുന്നു. എങ്കിലും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ പലപ്പോളും ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ എല്ലാ സാഹചര്യങ്ങളും നേരിടുന്നതിന് സാധിക്കുന്നു. ജോലിയില്‍ സാമ്പത്തിക നേട്ടവും ഉയര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സ്വസ്ഥതക്കുറവും മാനസികാരോഗ്യ പ്രതിസന്ധിയിലാവുന്ന പ്രശ്‌നങ്ങളും ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഭാഗ്യത്തോടെയാണ് ഈ ആഴ്ച അവസാനിക്കുന്നത്.

ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്ന ഒരു ആഴ്ചയാണ് കാത്തിരിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുകയും ചെയ്യുന്നു. പലപ്പോഴും പല കാര്യങ്ങളും കൈവിട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അല്‍പം പ്രതിസന്ധിയിലായിരിക്കും. വാഹന യോഗം നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ഒരാഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാവുന്നതാണ്. വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്.

മകരം
മകരം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം അനുകൂലമായി മാറുന്ന 7 ദിവസങ്ങളാണ് കാത്തിരിക്കുന്നത്. അത് നിങ്ങളെ പലപ്പോഴും സാമ്പത്തികമായി അല്‍പം കൂടുതല്‍ പ്രതിസന്ധിയിലേക്കും എത്തിക്കുന്നു. കൂടാതെ ജോലിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കടം കൊടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് പിന്നീട് ഗുണപരമല്ലാത്ത മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും അശ്രദ്ധ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കാം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതില്‍ പക്ഷേ സമാനമായ രീതിയില്‍ പ്രതികൂല മാറ്റങ്ങളും ഉണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരമായ പല കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ തേടി എത്തുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും യോഗം കാണുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ തേടി വരുന്ന ഒരാഴ്ചയാണ് കാത്തിരിക്കുന്നത്. കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യമായി ഒരു രൂപ പോലും ചിലവാക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സാമ്പത്തിക അസമത്വം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് പല കോണില്‍ നിന്നും അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, May 4, 2025, 11:26 [IST]
X
Desktop Bottom Promotion