Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
വിസ്മയം ഈ ഉത്സവം, പൂരാവേശത്തിലേക്ക് കേരളക്കര; തൃശ്ശൂര്‍ പൂരം കൊടിയേറ്റം ഇന്ന്
ആളുകളെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന ഒരു വര്‍ണ്ണക്കാഴ്ചയാണ് തൃശ്ശൂര്‍ പൂരം. 'പൂരങ്ങളുടെ പൂരം' എന്ന വിളിപ്പേര് ഇതിന് ചാര്‍ത്തിക്കിട്ടിയത് വെറുതേയല്ല. അത്രയ്ക്ക് ആഢംബരവും മനോഹരവുമാണ് തൃശ്ശൂര്‍ പൂരക്കാഴ്ചകള്‍. ആനയു അമ്പാരിയും മേളക്കൊഴുപ്പും വെടിക്കെട്ടും ഒക്കെയായി, തൃശ്ശൂര്‍ പൂരത്തിന്റെ ഭംഗിയെ വെല്ലാന്‍ മറ്റൊരു പൂരവുമില്ല എന്നുതന്നെ പറയാം. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആഘോഷങ്ങള്‍ക്ക് ഈ ഉത്സവം പ്രചോദനമാണ്.
തൃശൂര്‍ പൂരം അതിന്റെ ആര്‍ഭാടവും വ്യാപ്തിയും പങ്കാളിത്തവും കൊണ്ട് സവിശേഷമായ ഒരു ഉത്സവമാണ്. ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ആനപ്പുറത്ത് കയറിയാണ് ഈ ദേവീദേവന്മാര് വടക്കുംനാഥന് ക്ഷേത്രപരിസരത്ത് സന്ദര്‍ശനം നടത്തുന്നത്. ഈ വര്‍ഷത്തെ പൂരത്തിന് ഏപ്രില്‍ 24ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രില്‍ 30നാണ് തൃശൂര്‍ പൂരം. പകല്‍പ്പൂരം മെയ് 1ന് നടക്കും.

കൊടിയേറ്റം
ഏപ്രില്‍ 24ന് രാവിലെ 11.30നും 11.45നും ഇടയിലാണ് തിരുവമ്പാടിയില്‍ കൊടിയേറ്റം. പാറമേക്കാവില്‍ ഉച്ചയ്ക്ക് 12ന് കൊടിയുയരും. എഴുന്നള്ളിപ്പില്‍ അഞ്ച് ആനകള്‍ അണിനിരക്കും. തുടര്‍ന്ന് വടക്കുംനാഥ ക്ഷേത്ര കൊക്കര്‍ണിയില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ ഭഗവതിക്ക് ആറാട്ടും നടക്കും. ഘടക പൂരങ്ങള്‍ എഴുന്നള്ളിക്കുന്ന എട്ട് ക്ഷേത്രങ്ങളിലും രാവിലെ 8നും രാത്രി 8.30നും ഇടയ്ക്കുള്ള വിവിധ മുഹൂര്‍ത്തങ്ങളിലായിരിക്കും കൊടിയേറ്റ് നടക്കുക.

കൊടിയേറ്റ സമയം
ലാലൂര്‍: രാവിലെ 8.00 മുതല്‍ 8.15 വരെ
അയ്യന്തോള്‍ : 11.00 മുതല്‍ 11.15 വരെ
തിരുവമ്പാടി : 11.30 മുതല്‍ 11.45 വരെ
പാറമേക്കാവ് : 12.00 മുതല്‍ 12.15 വരെ
ചെമ്പുക്കാവ് : വൈകിട്ട് 6.00 മുതല്‍ 6.15 വരെ.
പാണേക്കുംപ്പിള്ളി : 6.15 മുതല്‍ 6.30 വരെ
പൂക്കാട്ടിക്കര - കാരമുക്ക് : 6.15 മുതല്‍ 6.30 വരെ
കണിമംഗലം : വൈകിട്ട് 6.00 മുതല്‍ 6.15 വരെ
ചൂരക്കോട്ടുകാവ് : 6.45 മുതല്‍ 7.00 വരെ
നെയ്തല്കാവ്: രാത്രി 8.00 മുതല്‍ 8.15 വരെ

പൂരത്തിന്റെ വേദി
തൃശൂര്‍ നഗരത്തിന് മദ്ധ്യത്തിലുള്ള വടക്കുംനാഥ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കാറ്. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. പൂരത്തിന്റെ പ്രധാന പങ്കാളിത്തവും ഈ രണ്ടു വിഭാഗക്കാര്‍ക്കാണ്.

തൃശ്ശൂര്‍ പൂര ചരിത്രം
തൃശ്ശൂര്‍ പൂരത്തിന്റെ ശില്പിയായി കണക്കാക്കുന്നത് എ.ഡി 1751 മുതല്‍ 1805 വരെ ജീവിച്ചിരുന്ന ശക്തന് തമ്പുരാനെയാണ്. ശക്തന് തമ്പുരാന് മരിക്കുന്നതിന് ഏഴു വര്‍ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. നഗരത്തെ ആധുനികവല്‍ക്കരിച്ച് വികസിപ്പിക്കാനുള്ള ശക്തന് തമ്പുരാന്റെ തന്ത്രമായും ചരിത്രകാരന്മാര് തൃശ്ശൂര്‍ പൂരത്തെ കണക്കാക്കുന്നു. ഏകദേശം 200 വര്‍ഷത്തിലേറെ ചരിത്രമുള്ള തൃശൂര്‍ പൂരത്തിന് ആറാട്ടുപുഴ ദേവസംഗമമായും ബന്ധമുണ്ട്.

ശക്തന് തമ്പുരാന്റെ ഭരണകാലം
ശക്തന് തമ്പുരാന്റെ ഭരണ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറ്റവും പ്രശസ്തമായിരുന്നത്. എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാനെത്തുമെന്നായിരുന്നു വിശ്വാസം. തൃശൂരിന് ചുറ്റുമുള്ള 8 ദേശങ്ങള്‍ ആറാട്ടുപുഴ പൂരത്തിലെ പങ്കാളികളായിരുന്നു. അങ്ങനെയിരിക്കെ ഒരു വര്‍ഷം കനത്ത മഴ മൂലം ഈ ദേശങ്ങള്‍ക്ക് ഒരു തവണ ആറാട്ടുപുഴയിലെത്താന്‍ കഴിഞ്ഞില്ല.

ആറാട്ടുപുഴ പൂരം
ഇതില്‍ കോപംകൊണ്ട് ആറാട്ടുപുഴയിലെ നാടുവാഴി ഈ ദേശങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞ ശക്തന് തമ്പുരാന് വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത വര്‍ഷത്തേക്ക് 1797 മേയില്‍ (977 മേടം) തൃശൂര്‍ പൂരം ആരംഭിച്ചുവെന്നാണ് ഐതിഹ്യം. വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനിയിലാണ് തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ നടക്കാറ്. തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങി പൂരച്ചടങ്ങുകള്‍ നിരവധിയാണ്.

തിരുവമ്പാടി, പാറമേക്കാവ്
എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരം. എങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി പൂരത്തില്‍ ചില അവകാശങ്ങളുണ്ട്. വടക്കുംനാഥ ക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെ അവകാശമാണ്. പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുംനാഥ ക്ഷേത്രപരിസരത്താണ് നടക്കാറ്.



Click it and Unblock the Notifications
