Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
ലക്ഷ്മിയും ബ്രഹ്മാവും വസിക്കുന്നയിടം; വീടിനുള്ളില്‍ ചെരിപ്പ് ധരിച്ചാലുള്ള ദോഷഫലങ്ങള്‍
വീട് എന്നത് പവിത്രമായ ഒരു ഇടമായി പല സമൂഹവും കണക്കാക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാനായി വീട്ടില്‍ പല കാര്യങ്ങളും ചെയ്യുന്നു. വീടിനുള്ളില്‍ ഒരിക്കലും പുറത്തെ ചെരിപ്പുകളോ ഷൂസോ ധരിച്ച് പ്രവേശിക്കരുതെന്ന്വിശ്വസിക്കപ്പെടുന്നു. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനു പിന്നില്‍ ചില മതപരമായ കാരണങ്ങളുണ്ട്. നമ്മുടെ വേദഗ്രന്ഥങ്ങളില്‍ പല തരത്തിലുള്ള നിയമങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഇവ ഒരു വ്യക്തിക്ക് ഐശ്വര്യം വരുത്തുന്നവയും ശുഭഫലം നല്കുന്നവയുമായി കണക്കാക്കപ്പെടുന്നു. വീടിനുള്ളില്‍ ചെരിപ്പും ഷൂസും ധരിക്കരുത് എന്നതാണ് ഈ നിയമങ്ങളില്‍ ഒന്ന്. വീടിനുള്ളില്‍ ഒരിക്കലും പുറത്തെ ചെരിപ്പുകളോ ഷൂസോ ഉപയോഗിക്കരുതെന്ന് പറയുന്നു. വീടിനുള്ളില്‍ എന്തുകൊണ്ടാണ് ചെരിപ്പ് ധരിക്കരുത് എന്ന് പറയുന്നത് എന്ന് നമുക്ക് നോക്കാം.

വീട്ടില്‍ ചെരിപ്പിടരുതെന്ന് പറയുന്നതിന്റെ ആത്മീയ കാരണം
വീടിന്റെ മുറ്റത്ത് ബ്രഹ്മാവ് കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. മിക്ക വീടുകളിലും ഒരു പൂജാമുറിയും ഉണ്ടാകും. വീടിന്റെ നിലവറയില്‍ ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാരണങ്ങളാല്‍, വീട് ദൈവത്തിന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ ചെരിപ്പ് ധരിക്കരുത്.
വീട്ടില്‍ നഗ്നപാദനായി നടക്കണം
വീട്ടില്‍ ചെരിപ്പ് ധരിക്കുന്നത് വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ ലക്ഷ്മി ദേവിക്ക് ദേഷ്യം വരുകയും സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുകയും ചെയ്യുന്നു. വീട്ടിലെ തുളസിയുടെ ഐശ്വര്യവും അവസാനിക്കുന്നു.
വീട്ടില്‍ ചെരിപ്പ് ധരിക്കാത്തതിന്റെ ശാസ്ത്രീയ കാരണം
വീട്ടില്‍ ചെരിപ്പിടാത്തതിനു പിന്നില്‍ ശാസ്ത്രീയമായ കാരണവുമുണ്ട്. വീടിനുള്ളില്‍ ചെരിപ്പ് ധരിക്കുന്നത് വീട്ടില്‍ അഴുക്ക് പരത്തുന്നു. ഇതിലൂടെ രോഗമുണ്ടാക്കുന്ന ബാക്ടീരിയകള്‍ പടരുന്നു. വീടിനുള്ളില്‍ നിങ്ങള്‍ പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പുകള്‍ ധരിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജം കൊണ്ടുവരും.

ചെരിപ്പിനെക്കുറിച്ചുള്ള ചില വിശ്വാസങ്ങള്‍
നേപ്പാള്‍, ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളില്‍ ചെരിപ്പുകള്‍ തലകീഴായി വയ്ക്കുന്നത് ദൗര്‍ഭാഗ്യത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ ചെരിപ്പുകള്‍ ഒരിക്കലും മേശയുടെ മുകളില്‍ വയ്ക്കരുതെന്ന് പറയപ്പെടുന്നു. ഇത് അടിസ്ഥാനപരമായി ഒരു അന്ധവിശ്വാസം എന്നതിലുപരി ശുചിത്വ കാരണത്താലായിരിക്കാം. ലോകത്തിന്റെ പല ഭാഗങ്ങളിലും ചെരിപ്പ് ധരിച്ച് കിടക്കയില്‍ കയറുന്നത് ദൗര്‍ഭാഗ്യമായാണ് കണക്കാക്കുന്നത്.
ഇന്ത്യ, നേപ്പാള്‍, തായ്ലന്ഡ് തുടങ്ങിയ പല ഏഷ്യന്‍ രാജ്യങ്ങളിലും വീടിനുള്ളില്‍ ചെരിപ്പുകള്‍ ധരിക്കുന്നത് മോശമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് അശുദ്ധി കൊണ്ടുവരുമെന്നും ദൈവങ്ങളെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും വിശ്വസിക്കപ്പെടുന്നു. മരിച്ചയാളുടെ ചെരിപ്പ് ധരിച്ചാല്‍, അത് ധരിക്കുന്നവര്‍ക്ക് ഒരുപാട് നിര്‍ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ചെരിപ്പ് സൂക്ഷിക്കേണ്ട ഇടം
പലപ്പോഴും, നമ്മുടെ വീട്ടിലെ ചില ചെറിയ കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കാറില്ല, അത് നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. വാസ്തവത്തില്‍, അത്തരമൊരു അജ്ഞത നിങ്ങളുടെ വീടിന്റെ പോസിറ്റീവ് എനര്‍ജിയെ നശിപ്പിക്കും. ഇന്നത്തെക്കാലത്ത് വീടുകളുടെ മുന്‍വാതിലിനു സമീപം നിരവധി ജോഡി പാദരക്ഷകള്‍ കുന്നുകൂടി കിടക്കുന്നത് കാണാം. മിക്ക ആളുകളും ഒന്നിലധികം ജോഡി പാദരക്ഷകള്‍ ഉപയോഗിക്കുന്നു, അവയെല്ലാം വീടിനു മുന്നില്‍ സൂക്ഷിച്ചിരിക്കുകയും ചെയ്യുന്നു.
വാസ്തു പ്രകാരം, വീടിന്റെ ശ്വസിക്കുന്ന സ്ഥലമാണ് പ്രധാന കവാടം. അതിനാല്‍ ഈ പ്രദേശത്തിന് സമീപം അഴുക്ക് നിറഞ്ഞ പാദരക്ഷകള്‍ സൂക്ഷിക്കുന്നത് ഒരു മോശം പ്രവണതയാണ്. ഇത് ദോഷഫലങ്ങള്‍ക്ക് ഇടയാക്കും. പാദരക്ഷകള്‍ പ്രധാന വാതിലില്‍ നിന്ന് കുറച്ച് അകലെ ഒരു റാക്കില്‍ സൂക്ഷിക്കണമെന്ന് വാസ്തു പറയുന്നു. പാദരക്ഷകള്‍ വീടിന് അഭിമുഖമായി സൂക്ഷിക്കണം.
വീടിനുള്ളില്‍ പാദരക്ഷകള്‍ ധരിക്കുന്നതും വാസ്തു ശുപാര്‍ശ ചെയ്യുന്നില്ല. ചിലര്‍ വിലകൂടിയ ഷൂസും മറ്റും വീടിനുള്ളില്‍ സൂക്ഷിക്കാറുണ്ട്. ഗോവണിക്ക് താഴെയോ കട്ടിലിനു താഴെയോ കിടപ്പുമുറിയിലെവിടെയെങ്കിലുമോ പാദരക്ഷകള്‍ വയ്ക്കുന്നതും ശരിയല്ല.



Click it and Unblock the Notifications











