Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ശിവനേത്രത്തില്‍ നിന്ന് പിറവി കൊണ്ട രുദ്രാക്ഷം: അറിഞ്ഞ് ധരിച്ചാല്‍ സര്വ്വദോഷങ്ങളകലും
രുദ്രാക്ഷം പലരുടേയും കഴുത്തിലും കൈയ്യിലും എല്ലാം നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം എത്രത്തോളം ധരിക്കുന്ന വ്യക്തിയെ സ്വാധീനിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? ഒന്ന് മുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. ഓരോ മുഖത്തിനും ഓരോ ദേവന് എന്ന കണക്കിലാണ് ഉള്ളതും. ജാതിമതഭേദമന്യേ എല്ലാവര്ക്കും രുദ്രാക്ഷം ധരിക്കാവുന്നതാണ്. അതില്‍ സ്ത്രീ- പുരുഷ വ്യത്യാസവും ഇല്ല എന്നതാണ് സത്യം. എങ്കിലും പൊതുവേ പുരുഷന്മാര് രുദ്രാക്ഷം ധരിച്ചാണ് നാം കണ്ടിട്ടുള്ളത്. എന്നാല്‍ രുദ്രാക്ഷം ധരിക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ അറിഞ്ഞ് ധരിച്ചാല്‍ അത് നല്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ചില്ലറയല്ല എന്നതാണ് സത്യം.
രുദ്രാക്ഷവും മഹാദവനും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. മഹാദേവന്റെ നേത്രത്തില്‍ നിന്ന് ഉണ്ടായത് കൊണ്ടാണ് ഇതിനെ രുദ്രാക്ഷം എന്ന് പറയുന്നത്. രുദ്രാക്ഷം കൃത്യമായ രീതിയില്‍ പരിപാലിച്ച് ധരിച്ചാല്‍ അതിലൂടെ ശിവലോകത്ത് എത്താം എന്നാണ് വിശ്വാസം. എന്തിനധികം രുദ്രാക്ഷത്തിലെ ഒരു സ്പര്‍ശനം പോലും നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയുന്നു എന്നാണ് പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രുദ്രാക്ഷം ധരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
നിങ്ങള്‍ രുദ്രാക്ഷം ധരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഒരു വ്യക്തിയാണെങ്കില്‍ ഞായറാഴ്ചയാണ് ഉത്തമ ദിനമായി കണക്കാക്കുന്നത്. സൂര്യന് ഉദിച്ച് ഒരു മണിക്കൂറിനകം രുദ്രാക്ഷം ധരിക്കുന്നതാണ് ഉത്തമമായി കണക്കാക്കുന്നത്. ശിവക്ഷേത്രത്തില്‍ പൂജിച്ച ശേഷം ധരിക്കുന്നത് അത്യുത്തമമായി കാണുന്നു. നിങ്ങള്‍ രുദ്രാക്ഷം ധരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ രണ്ടാഴ്ച നല്ലെണ്ണയില്‍ ഇട്ടു വെച്ചതിന് ശേഷം ധരിക്കണം. ഇത് കൂടുതല്‍ കാലം നിലനില്‍ക്കുന്നതിന് സഹായിക്കുന്നു.
പലമുഖങ്ങളുള്ള രുദ്രാക്ഷം
പല മുഖങ്ങളുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ഏറ്റവും അമൂല്യമായി കണക്കാക്കുന്നത് ഏകമുഖി രുദ്രാക്ഷമാണ്. ഈ രുദ്രാക്ഷത്തില്‍ നാഗസര്പ്പങ്ങള്, ത്രീശൂലം എന്നിവ സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. കൂടാതെ ധനം, സന്തോഷം, അഭിവൃദ്ധി എന്നിവയും ഇതിനുണ്ട്. എന്നാല്‍ രണ്ട് മുഖമുള്ള രുദ്രാക്ഷമാണെങ്കില് ശിവപാര്‍വ്വതി സങ്കല്‍പ്പത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ദാമ്പത്യ ബന്ധം ശക്തമാക്കുന്നതിന് സഹായിക്കുന്നു.

മൂന്ന് മുഖമുള്ള രുദ്രാക്ഷമാണ് നിങ്ങള്‍ ധരിക്കുന്നതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് ത്രിമൂര്‍ത്തികളെയാണ്. ത്രിമൂര്‍ത്തി സങ്കല്‍പ്പം അനുസരിച്ച് നില്ക്കുന്നതിനാല് ദീര്‍ഘമാംഗല്യം ഉണ്ടാവും എന്നാണ് വിശ്വാസം. ചതുര്മുഖി അഥവാ നാല് മുഖത്തോട് കൂടിയ രുദ്രാക്ഷമാണെങ്കില് ഇത് പല രോഗങ്ങളേയും പ്രതിരോധിക്കും എന്നാണ് വിശ്വാസം. അഞ്ച് മുഖമുള്ള രുദ്രാക്ഷമാണെങ്കില് ബുദ്ധിയേയും സൗന്ദര്യത്തേയുമാണ് ഇത് സ്വാധീനിക്കുന്നത്. രോഗാവസ്ഥകളില്‍ നിന്നും മോചനം ലഭിക്കുന്നു.
അറ് മുഖമുള്ള രുദ്രാക്ഷം അഥവാ ഷണ്മുഖു രുദ്രാക്ഷമെങ്കില്‍ ഇത് നിങ്ങളുടെ ഞ്ജാനത്തെ വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിക്കുന്നു. സപ്തമുഖി അഥവാ ഏഴ് മുഖമുള്ള രുദ്രാക്ഷമാണെങ്കില് മഹാലക്ഷ്മി സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടാവും എന്നാണ് പറയുന്നത്. അഷ്ടമുഖി അഥവാ എട്ട മുഖമുള്ള രുദ്രാക്ഷമെങ്കില്‍ ജീവിത വിജയം ഉണ്ടാവും എന്നാണ് വിശ്വാസം. നവമുഖി അഥവാ ഒന്‍പത് മുഖങ്ങളുള്ള രുദ്രാക്ഷമെങ്കില്‍ അത് സൂചിപ്പിക്കുന്നത് സന്താനയോഗവും ദു:ഖദുരിതങ്ങളില്‍ നിന്ന് മോചനവും എന്നാണ്.

ദശമുഖി രുദ്രാക്ഷം അഥവാ പത്ത് മുഖമുള്ള രുദ്രാക്ഷമെങ്കില്‍ ഇത് നിങ്ങളെ പല അപകടങ്ങളില്‍ നിന്നും സംരക്ഷിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഏക ദശമുഖി അതവാ പതിനൊന്ന് മുഖമുള്ള രുദ്രാക്ഷമെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് സാഹസിക ജീവിതത്തിലും നിങ്ങള്‍ വിജയിക്കും എന്നത് തന്നെയാണ്. എന്നാല്‍ ദ്വാദശിമുഖി രുദ്രാക്ഷം എങ്കില്‍ ദേവപ്രീതി എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇത് രോഗാവസ്ഥകളേയും തടയുന്നു.
ത്രയോദശമുഖി രുദ്രാക്ഷം ആണ് നിങ്ങള്‍ ധരിക്കുന്നതെങ്കില്‍ ഇത് നിങ്ങളുടെ ഭാഗ്യം , സൗന്ദര്യം എന്നിവയെ സ്വാധീനിക്കുന്നു കൂടാതെ കുടുംബത്തില്‍ സന്തോഷം, ഐശ്വര്യം, ശ്രേയസ്സ് എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ചതുര്‍ദശമുഖി രുദ്രാക്ഷമെങ്കില്‍ ഇത് ശനിദോഷങ്ങളെ പരിഹരിക്കും എന്നും ദുഷ്ടശക്തികളഇല് നിന്ന് നിങ്ങളെ സംരക്ഷിക്കുമെന്നുമാണ് അര്‍ത്ഥമാക്കുന്നത്. കൂടാതെ ആരോഗ്യം, ധനനേട്ടം എന്നിവ നിങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യുന്നു.

എപ്രകാരം ധരിക്കണം?
രുദ്രാക്ഷം ധരിക്കുമ്പോള്‍ എപ്രകാരം ധരിക്കണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വളരെ ശ്രദ്ധാപൂര്‍വ്വം വേണം രുദ്രാക്ഷം ധരിക്കുന്നതിന്. കഴുത്തിലാണ് ധരിക്കുന്നതെങ്കില്‍ 32 എമ്ണവും കൈകളില്‍ പന്ത്രണ്ട് വീതവും, കൈകളില്‍ പതിനാറ് വീതവും, കാതില്‍ ആറ് വീതവും രുദ്രാക്ഷം ധരിക്കുന്നതാണ് ഉത്തമം എന്നാണ് നാരദ മഹര്‍ഷിക്ക് ഭാഗവതത്തില്‍ നാരായണന് ഉപദേശിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് ധരിച്ചാല്‍ രുദ്രാക്ഷം നിങ്ങളുടെ എല്ലാ ദോഷങ്ങളേയും അകറ്റുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
