Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ധനികരിലെ ഈ ശീലങ്ങള് പിന്തുടരൂ; ഏത് പ്രതിസന്ധിയിലും പണം നിങ്ങളെ ആകര്ഷിക്കും
എങ്ങനെയെങ്കിലും പണം സമ്പാദിക്കണം. സാമ്പത്തിക ബാധ്യതകള് തീര്ക്കണം. പണക്കാരനാകണം. സാമ്പത്തിക സ്വാതന്ത്രം അനുഭവിക്കണം. ഇന്നത്തെ കാലത്ത് എല്ലാവരും സ്വപ്നം കാണുന്നത് ഇതൊക്കെ തന്നെയാണ്. ചിലര് എങ്ങനെയെങ്കിലും ബിസിനസ്സ് തുടങ്ങണം, അല്ലെങ്കില് പുറത്ത് പോയി കുറച്ച് കാശി സമ്പാദിക്കണം എന്നെല്ലാം ചിന്തിക്കും. എന്നാല്, വെറുതെ ആഗ്രഹിച്ചാല് മാത്രം പോര! അതിനുവേണ്ടി ശ്രമിക്കുകയും വേണം. ആ ശ്രമിക്കുന്നതിന്റെ കൂടെ പല ധനികരും പിന്തുടരുന്ന ഈ ശീലങ്ങള് നിങ്ങളുടെ ഭാഗമാക്കിയാല് പണം താനെ കയ്യില് വന്ന് ചേരുന്നതാണ്. ഈ ശീലങ്ങള് എന്തെല്ലാമെന്ന് നോക്കാം.

സ്ഥിരത
ഏതൊരു കാര്യവും സ്ഥിരമായി ചെയ്താല് മാത്രമേ, അതിന്റെ ഫലം ലഭിക്കുകയുള്ളൂ. പ്രത്യേകിച്ച്, ചില ചില പഠനങ്ങള് പ്രകാരം, ഇന്നത്തെ പല ഉന്നതരിലും പതിവായി ഒരേ കാര്യം എന്നും ചെയ്യുന്നതായി സൂചിപ്പിക്കുന്നുണ്ട്. എന്നും ഒരേ സമയത്ത് ഒരേ കാര്യങ്ങള് കൃത്യമായി ചെയ്താല്, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടും. ബുദ്ധിശേഷി വര്ദ്ധിക്കും എന്നാണ് പറയുന്നത്. ഇത്തരത്തില് ഏതൊരു കാര്യവും സ്ഥിരതയോടെ ചെയ്യുക. ഇത് നിങ്ങളുടെ ഓര്മ്മശക്തി വര്ദ്ധിപ്പിക്കും. ചിന്താശേഷി വര്ദ്ധിപ്പിക്കും. ഇത് ബിസിനസ്സില് വളരാന് സഹായിക്കും. അതുപോലെ, സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹായിക്കും.
നിങ്ങള്ക്ക് വേണ്ടി പണം മാറ്റാം
എല്ലാവരും അവരുടെ സാമ്പത്തിക ബാധ്യതകള് തീര്ത്തതിനുശേഷം മാത്രം എന്തെങ്കിലും ബാക്കിയുണ്ടെങ്കില് അത് സേവ് ചെയ്യാന് നോക്കും. എന്നാല്, ആദ്യം നിങ്ങള്ക്കുവേണ്ടി പണം സേവ് ചെയ്യുകയാണ് വേണ്ടത്. അതിനുശേഷം മറ്റു ആവശ്യങ്ങള്ക്കായി പണം ചിലവഴിക്കാന് ശ്രദ്ധിക്കണം. എന്നാല് മാത്രമേ സമ്പാദിക്കാന് സാധിക്കൂ. എന്നാല് മാത്രമേ, പണക്കാരനാകാന് നിങ്ങള്ക്ക് സാധിക്കു. അതുപോലെ, ആദ്യം സ്വന്തം കാര്യത്തിന് മുന്ഗണന നല്കുന്ന മനോഭാവമാണ് നിങ്ങള്ക്കെങ്കില് ബിസിനസ്സില് ലാഭം തീര്ക്കാനുള്ള വഴികളും കണ്ടെത്താന് സാധിക്കും. ഇതും സാമ്പത്തിക ലാഭം ഉണ്ടാക്കാന് സഹായിക്കുന്നവയാണ്.
പണം നിങ്ങള്ക്കുവേണ്ടി പണി എടുക്കണം.
സാധാരണ, പണം ലഭിക്കാന് വേണ്ടിയാണ് പലരും പണി എടുക്കുന്നത്. എന്നാല്, ഇതല്ല വേണ്ടത്. പണം നിങ്ങള്ക്കുവേണ്ടി വണി എടുക്കണം. ഇത് എങ്ങനെയെന്നല്ലേ? ഇന്ന് പല പ്രശസ്തരും ചെയ്യുന്നത് ഇതേ മാതൃകയാണ്. നിങ്ങള് സമ്പാദിക്കുന്ന പണം, സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന മേഖലകളില് നിക്ഷേപിച്ചും, സ്റ്റോക്ക് വാങ്ങിയും പണത്തെ ഇരട്ടിപ്പിക്കാവുന്നതാണ്. എല്ലാ മാസവും ഒരു വരുമാനം ലഭിക്കുന്ന വിധത്തില്, അല്ലെങ്കില് നിലവിലെ പണം ഇരട്ടിക്കുന്ന വിധത്തിലുള്ള മേഖലകളില് പണം നിക്ഷേപിക്കുക. ഇത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതാണ്.
പലിശ
പണം നിക്ഷേപിക്കുമ്പോള് പലിശ കൂടിയ മേഖലയിലും അതുപോലെ, കടം വാങ്ങുമ്പോള് പലിശ കുറഞ്ഞ മേഖലയില് നിന്നും പണം വാങ്ങാനും ശ്രദ്ധിക്കണം. എന്നാല് മാത്രമേ, കയ്യിലുള്ള പണം സ്വരൂപിക്കാന് സാധിക്കുകയുള്ളൂ. നല്ലൊരു സാമ്പത്തിക പ്ലാന് ഉള്ള വ്യക്തികള്ക്കാണ് ഇവ കൃത്യമായി പഠിച്ച് ശരിയായ മാര്ഗ്ഗങ്ങള് തിരഞ്ഞെടുക്കാന് സാധിക്കുക. അതുപോലെ, സാമ്പത്തിക മേഖലയെക്കുറിച്ചും, മാറ്റങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കി വെയ്ക്കുന്നതും വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
