Latest Updates
-
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
അസാധാരണമായി ആകാശത്ത് നിന്നും അപ്രത്യക്ഷമാകുന്ന നക്ഷത്രങ്ങള്‍; ശാസ്ത്രം നല്കുന്ന വിശദീകരണം ഇതാണ്
ഒരു നക്ഷത്രം അന്ത്യത്തോട് അടുക്കുമ്പോള്‍ അതില്‍ പലവിധ പ്രതിഭാസങ്ങളും നടക്കുന്നുണ്ട്. പ്രത്യേകിച്ച് വലിയ നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ അവ വെറുതെയങ്ങ് അപ്രത്യക്ഷമാകുകയല്ല. നിലവില്‍ ശാസ്ത്രലോകത്തുള്ള അറിവ് വെച്ച് ഇന്ധനം തീരുമ്പോള്‍ അവ അസ്ഥിരമാകുകയും വിസ്ഫോടനങ്ങള്‍ ഉണ്ടാകുകയും അവസാനം അപൂര്‍വ്വ ദൃശ്യവിസ്മയമായ സൂപ്പര്‍നോവയായി അവയുടെ ജീവിതം അവസാനിക്കുകയും ചെയ്യുന്നു.

പക്ഷേ ചില നക്ഷത്രങ്ങള്‍ ഇങ്ങനെയൊന്നും അല്ലാതെ ആകാശത്ത് നിന്നും അപ്രത്യക്ഷമായതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഒരു സുപ്രഭാതത്തില്‍ എന്ന് പറയുന്നത് പോലെ, ഒരു രാത്രിയില്‍ അവയങ്ങ് അപ്രത്യക്ഷമായി, ഒന്നും അവശേഷിപ്പിക്കാതെ. മുന്‍ സര്‍വ്വേകളില്‍ വ്യക്തമായി കണ്ടിരുന്ന ഇവയെ പുതിയ സര്‍വ്വേയില്‍ കാണാതെ വന്നപ്പോഴാണ് ശാസ്ത്രജ്ഞര്‍ക്ക് അവയെ കാണാനില്ലെന്ന് മനസിലായത്. എവിടെ ആയിരിക്കും അവ പോയിരിക്കുക. അത് അത്ര നിസ്സാര കാര്യമല്ല. ശാസ്ത്രലോകത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഗതി തന്നെയാണ്.
പുതിയ പഠനം നല്കുന്ന സൂചന
ഈ സംഭവത്തിന് യുക്തിസഹമായ ഒരു വിശദീകരണവുമായി ഒരു പഠനം മുന്നോട്ട് വന്നിരുന്നു. ഡെന്മാര്ക്കിലെ നീല്‍സ് ബോര് ഇന്‍സ്റ്റിറ്റ്യൂട്ട്, ജര്‍മ്മനിയിലെ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് നക്ഷത്രങ്ങളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് തൃപ്തികരമായ ഒരു വിശദീകരണം നല്‍കിയത്. സ്ഫോടനമില്ലാതെ തന്നെ ചില നക്ഷത്രങ്ങള്‍ ഇല്ലാതാകാമെന്നാണ് ഇവര്‍ പറയുന്നത്.
ഒരു തമോഗര്‍ത്തവും മറ്റൊരു നക്ഷത്രവും ഉള്‍പ്പെട്ട VFTS 243 എന്ന ദ്വന്ദ നക്ഷത്രസമൂഹത്തില്‍ സൂപ്പര്‍നോവയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സൂര്യനേക്കാള്‍ ഏതാണ്ട് 7.4 ദശലക്ഷം വര്‍ഷങ്ങള്‍ പ്രായവും 25 മടങ്ങ് പിണ്ഡവുമുള്ള ഭീമന് നക്ഷത്രമാണ് ഈ നക്ഷത്രസമൂഹത്തില്‍ ഉള്ളത്. അവിടെയുള്ള തമോഗര്‍ത്തത്തിന് സൂര്യന്റെ പത്തുമടങ്ങാണ് പിണ്ഡം. താമോഗര്‍ത്തം കാണാന്‍ സാധിക്കില്ലെങ്കിലും അതിനടുത്തുള്ള നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലൂടെയുള്ള ചലനത്തിലൂടെ അതിന്റെ വലുപ്പം കണക്കാക്കാനാകും. ഈ തമോഗര്‍ത്തത്തിന്റെ രൂപീകരണത്തിന് മുമ്പായി സൂപ്പര്‍നോവ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്നാണ് ഗവേഷകരുടെ അനുമാനം. കാരണം അതിന്റെ ലക്ഷണങ്ങളൊന്നും ചുറ്റും കാണുന്നില്ല. അങ്ങനെയാകുമ്പോള്‍ ശാസ്ത്രലോകം പ്രതീക്ഷിക്കാത്ത രീതിയില്‍ സൂപ്പര്‍നോവ പൊട്ടിത്തെറി ഇല്ലാതെ ഒരു നക്ഷത്രം നേരിട്ട് തമോഗര്‍ത്തമായി മാറുന്നുണ്ട്. അതുതന്നെയായിരിക്കാം പെട്ടെന്നൊരു ദിവസം നക്ഷത്രങ്ങള്‍ ആകാശത്ത് നിന്നും അപ്രത്യക്ഷമാകാനുള്ള കാരണം.
സൂപ്പര്‍നോവകള്‍
സൂര്യനേക്കാള്‍ എട്ടുമടങ്ങോള് അധികം പിണ്ഡമുള്ള ഒരു നക്ഷത്രം സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുമ്പോള്‍, അത് ആകാശത്ത് അത്രയധികം അവശിഷ്ടങ്ങള്‍ സൃഷ്ടിക്കേണ്ടതാണ്. നക്ഷത്രപിണ്ഡം കൂടുതലായി കാണപ്പെടുന്ന പുറംപാളികള്‍ വിസ്ഫോടനത്തെ തുടര്‍ന്ന് നക്ഷത്രത്തിന് ചുറ്റമുള്ള ശൂന്യാകാശത്തിലേക്ക് തെറിക്കും. പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും വളരെ വലിയ വലയങ്ങള്‍ തീര്‍ക്കും. പതിനായിരക്കണക്കിന് വര്‍ഷങ്ങളോളം ഇത് ശൂന്യാകാശത്തില്‍ തങ്ങിനില്ക്കും.അതേസമയം നക്ഷത്രത്തിന്റെ കാമ്പ്, അഥവാ കേന്ദ്രം ഫ്യൂഷന്‍ കൊണ്ട് പുറത്തേക്കുള്ള സമ്മര്‍ദ്ദം ഇല്ലാതെ വരുന്നതോടെ ഗുരുത്വാകര്‍ഷണം കൊണ്ട് പൊട്ടിത്തെറിക്കുകയും വളരെ ഘനമുള്ള ഒരു വസ്തുവായി മാറുകയും ചെയ്യും. ചിലപ്പോഴത് ഒരു ന്യൂട്രോണ്‍ നക്ഷത്രമോ അല്ലെങ്കില്‍ തമോഗര്‍ത്തമോ ആകും. എന്നാല്‍ മേല്‍പ്പറഞ്ഞ നക്ഷത്രസമൂഹത്തില്‍ തമോഗര്‍ത്തം ഉണ്ടെങ്കിലും അതിന് മുമ്പ് സൂപ്പര്‍നോവ പൊട്ടിത്തെറി നടന്നതായി കണ്ടെത്താനിയിട്ടില്ല.
നക്ഷത്രങ്ങള്‍ അപ്രത്യക്ഷമാകുന്നതും ഈ നക്ഷത്രസമൂഹത്തിന്റെ കേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇനിയും കണ്ടെത്തിയിരിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications